പുതിയ ചുവടു മാറ്റം; സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രശീതി പൂർണമായി ഒഴിവാക്കുന്നു; പണമടച്ചതിന്റെ വിവരങ്ങള്‍ ഇനി മുതൽ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭ്യമാകും

സര്‍ക്കാര്‍ ഓഫീസുകളില്‍ പതിവുള്ള ഒന്നാണ് കടലാസ് രശീതി. എന്നാലിനി സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുമവയെ പൂർണമായി ഒഴിവാക്കുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഏതാനും ആഴ്ചകള്‍ കൂടി മാത്രമേ ഇനി അവ ഉണ്ടാകൂ. ജൂലായ് ഒന്നാം തീയതി മുതൽക്ക് കടലാസ് രശീതി നല്‍കുന്ന രീതി പൂര്‍ണമായി ഒഴിവാക്കുവാനൊരുങ്ങുകയാണ്. പണമടച്ചതിന്റെ വിവരങ്ങള്‍ ഇനി മുതൽ മൊബൈല്‍ ഫോണില്‍ സന്ദേശമായി കിട്ടുവാനുള്ള സംവിധാനം ഒരുക്കുകയാണ്.
പണമിടപാടുകള്‍ ഓണ്‍ലൈനായതോടെ കടലാസ് രശീതി അവസാനിപ്പിക്കുകയാണ്. ഇതിന് വേണ്ടി 'ഇ-ടി.ആര്‍ അഞ്ച്' എന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുകയാണ്. ഇത് കംപ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്റ്, യു.പി.ഐ., ക്യൂആര്‍ കോഡ്, പി.ഒ.എസ്. മെഷീന്‍ എന്നീ മാര്‍ഗങ്ങളില്‍ തുക സ്വീകരിക്കാവുന്നതാണ്. പണം നേരിട്ട് നല്‍കിയാലും രശീത് മൊബൈലില്‍ ലഭ്യമാകും എന്നതാണ് മറ്റൊരു സവിശേഷത.
ഈമാസം 15 വരെ താലൂക്കു തലം വരെയുള്ള ഓഫീസുകളിലും 30 വരെ മറ്റെല്ലാ ഓഫീസുകളിലും കടലാസ് രശീതി കിട്ടുവാനുള്ള സംവിധാനങ്ങൾ ഉണ്ട്. ജൂലായ് ഒന്നു മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രശീതി വഴി ഈടാക്കിയ പണം ട്രഷറികളില്‍ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















