ആലപ്പുഴയിലും കാട്ടുപന്നി ഭീതി...! കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്, ജനങ്ങങ്ങൾ പരിഭ്രാന്തിയിൽ

ആലപ്പുഴ ജില്ലയും കാട്ടുപന്നികളുടെ ഭീതിയിലാണ്. ജില്ലയിലെ ചിങ്ങോലി, മുതുകുളം പ്രദേശങ്ങളിലെ ജനങ്ങൾ വലിയ പരിഭ്രാന്തിയിലാണ്. രണ്ട് പേർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കായംകുളം- കാര്‍ത്തികപ്പള്ളി റോഡില്‍ മുതുകുളം മുരിങ്ങച്ചിറയ്ക്കു സമീപം മുന്നിലേക്കു ചാടിയ പന്നിയെ തട്ടിവീണ് ചിങ്ങോലി നന്ദനത്തില്‍ പദ്മരാജന് (41) പരിക്കേറ്റു.
ചിങ്ങോലി പടിഞ്ഞാറന്‍ പ്രദേശത്തെത്തിയ കാട്ടുപന്നി വീടിനു സമീപം നിന്ന വീട്ടമ്മയെയും ആക്രമിച്ചു. തുപ്പാശ്ശേരില്‍ സരസമ്മ (69)യ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ കാലിന് പരിക്കേറ്റത്.മാത്രമല്ല, കഴിഞ്ഞ രണ്ട് ദിവസമായി ചിങ്ങോലിയിലെ കിഴക്കന്‍ ഭാഗത്ത് കാട്ടുപന്നിയെ കണ്ടതായുള്ള അഭ്യൂഹം പരന്നിരുന്നു.
രാവിലെ അഞ്ച്, ഏഴ് വാര്‍ഡുകളില്‍ കാട്ടുപന്നിയെ വീണ്ടും ചിലര്‍ കണ്ടു. പിന്നീട് പന്നി മുതുകുളം ഭാഗത്തെത്തി. പഞ്ചായത്ത് അധികൃതര്‍ വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചു. തീരപ്രദേശമായ ഇവിടെ വന്യമൃഗങ്ങളുടെ സാന്നിധ്യം മുന്‍പുണ്ടായിട്ടില്ല. അതിനാല്‍ ജനങ്ങള്‍ വലിയ ഭീതിയിലാണ്.
https://www.facebook.com/Malayalivartha






















