സഹിക്കാനാവാതെ നിലവിളിച്ച് അമ്മ ...... നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരേ പോലെ പ്രിയപ്പെട്ടവള്‍.... പാട്ടുകള്‍ പാടിയും കവിതആലപിച്ചും ഫോണില്‍ റെക്കോര്‍ഡ് ചെയ്യുക പതിവ്, സ്‌കൂള്‍ തുറന്നതോടെ ഫോണിന്റെ അമിതഉപയോഗം വീട്ടുകാര്‍ വിലക്കി , നിരാശയിലായ കുട്ടി ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത കേട്ട് ഞെട്ടലോടെ നാട്ടുകാര്‍

സഹിക്കാനാവാതെ നിലവിളിച്ച് അമ്മ ...... നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരേ പോലെ പ്രിയപ്പെട്ടവള്‍.... പാട്ടുകള്‍ പാടിയും കവിതആലപിച്ചും ഫോണില്‍ റെക്കോര്‍ഡ് ചെയ്യുക പതിവ്, സ്‌കൂള്‍ തുറന്നതോടെ ഫോണിന്റെ അമിതഉപയോഗം വീട്ടുകാര്‍ വിലക്കി , നിരാശയിലായ കുട്ടി ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത കേട്ട് ഞെട്ടലോടെ നാട്ടുകാര്‍ .
വിദേശത്തുള്ള അച്ഛന്‍ ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍, ശിവാനി പാട്ടു പാടി ഫോണില്‍ റെക്കോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അച്ഛന്‍ നിര്‍ദേശിച്ചത് അനുസരിച്ച് അമ്മ ഫോണ്‍ നല്‍കി. ഇതിനുശേഷം അമ്മ ഫോണ്‍ തിരികെ വാങ്ങിവച്ചു. ഇതിലുള്ള മാനസിക വിഷമത്തെത്തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെ തുടര്‍ന്നാണ് കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. കൊല്ലം കോട്ടയ്ക്കകം സ്വദേശി ശിവാനി (15) ആണ് മരിച്ചത്. രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ്.
വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയാണ് കുട്ടി ജീവനൊടുക്കിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
അതേസമയം കഴിഞ്ഞ ദിവസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും മൊബൈല്‍ അമിത ഉപയോഗത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയതത്. നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന് അടിമപ്പെട്ടെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
കൊറിയന്‍ ബാന്‍ഡുകളുടെ യൂട്യൂബ് വിഡിയോകള്‍ ജീവ സ്ഥിരമായി കാണുമായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. പഠനത്തില്‍ മിടുക്കിയായിരുന്ന ജീവയ്ക്കു പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. എന്നാല്‍ പ്ലസ് വണ്ണില്‍ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നോട്ട് പോകുകയും അടുത്തിടെ നടന്ന ക്ലാസ് പരീക്ഷയില്‍ ജീവയ്ക്കു മാര്‍ക്ക് കുറഞ്ഞിരുന്നു.
ഇതിനു കാരണം തന്റെ മൊബൈല്‍ അഡിക്ഷനാണെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്യുന്നെന്നാണ് ആത്മഹത്യാകുറിപ്പില്‍ ജീവ പറയുന്നത്. ജീവയുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം, ഗെയിമുകളിലെ ആസക്തി എന്നിവയും പൊലീസ് പരിശോധിച്ചു വരുന്നു. കൊറിയന്‍ ബാന്‍ഡുകളുടെ വിഡിയോയാണ് കുട്ടിയെ മൊബൈലിന്റെ അമിത ഉപയോഗത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജീവാ മോഹന്റെ ആത്മഹത്യയിലും നാട് നടുക്കത്തിലാണ്. വീട്ടുകാരും നാട്ടുകാരും പരസ്പരം ചോദിക്കുന്നത് ഒന്നു മാത്രമാണ് അവള്‍ എന്തിന് ഇത് ചെയ്തു. അച്ഛനില്ലാത്ത ജീവയുടെ മരണത്തില്‍ മുത്തച്ഛനോ അമ്മയ്‌ക്കോ അനിയത്തിക്കോ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha






















