കോഴിക്കോട് വടകരയില്‍ കാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി....രണ്ടുപേരുടെയും വേര്‍പാടില്‍ വേദനയോടെ നാട്ടുകാര്‍

കോഴിക്കോട് വടകരയില്‍ കാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി.... തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍(68) ആണ് ഭാര്യ ലീല(63)യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
ഭാര്യയ്ക്ക് രോഗം വര്‍ദ്ധിച്ചതും കോവിഡ് കാരണം നേരത്തെ നടത്തിയിരുന്ന ഹോട്ടല്‍ അടച്ചുപൂട്ടേണ്ടി വന്നതുമാകാം സംഭവത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ പറച്ചില്‍. ഇന്ന് രാവിലെയാണ് ദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും ഗോപാലനെ വരാന്തയിലെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. മക്കളില്ലാത്ത ഇരുവരും അനുജന്റെ കൂടെയായിരുന്നു താമസിച്ചു പോന്നത്. നേരത്തെ വടകരയ്ക്ക് സമീപത്തായി ഹോട്ടല്‍ നടത്തുകയായിരുന്നു ഗോപാല്‍.
കോവിഡ് വന്നതോടെ ഹോട്ടല്‍ അടച്ചുപൂട്ടേണ്ടി വന്നു. പുതിയ സ്ഥലത്ത് വീണ്ടും ഹോട്ടല്‍ തുടങ്ങാനിരിക്കെയാണ് കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത്. ഇതേത്തുടര്‍ന്ന് ഗോപാലന്‍ വളരെയേറെ മാനസിക പ്രയാസത്തിലായിരുന്നെന്നും പറയുന്നു.
https://www.facebook.com/Malayalivartha






















