കെഎസ്ആര്‍ടിസി മുന്‍ എംപാനല്‍ ജീവനക്കാരന്‍ ജീവനൊടുക്കി ...ജോലിയില്ലാത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാര്‍

കെഎസ്ആര്‍ടിസി മുന്‍ എംപാനല്‍ ജീവനക്കാരന്‍ ജീവനൊടുക്കി ...ജോലിയില്ലാത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാര്‍.
കോട്ടയം ബ്രഹ്മമംഗലം സ്വദേശി എം.കെ ഷിബുവാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ജോലിയില്ലാത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാര്‍. പാലാ ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടറായിരുന്നു ഷിബു. അതേസമയം ശമ്പള വിതരണം അനിശ്ചിതത്വത്തിലായതോടെ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്.
ഇതിന്റെ ഭാഗമായി ബിഎംഎസ് അടക്കമുള്ള സംഘടനകള്‍ ശക്തമായ സമരത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഈ മാസം 20 ന് മുമ്പ് ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തൊഴിലാളികളെ അറിയിച്ചതോടെയാണ് പ്രതിഷേധം തുടങ്ങിയത്.
"
https://www.facebook.com/Malayalivartha






















