സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമഴയെന്ന സൂചനയുമായി മണ്‍സൂണ്‍ കാറ്റ് ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. അറബിക്കടലില്‍ നിന്ന് കേരളത്തീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തിയാര്‍ജ്ജിക്കുന്നത്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലകളില്‍ ഒറ്റപ്പെട്ട ശകതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. നാളെയും ജില്ലകളില്‍ മഴ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും, വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്ന് മുതല്‍ വെള്ളിയാഴ്ചവരെയാണ് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
അതേസമയം വരും ദിവസങ്ങളില്‍ മഴ ശക്തിയാര്‍ജ്ജിക്കുമെന്ന സൂചനുമായി മണ്‍സൂണ്‍ കാറ്റ് വീശാന്‍ തുടങ്ങി, കാലവര്‍ഷമെത്തേണ്ട സമയം കഴിഞ്ഞിട്ടും മഴ അധികമൊന്നും പെയ്തില്ല.
കാലവര്‍ഷം എത്തിയെന്ന പ്രവചനത്തിന് പിന്നാലെ രണ്ടു ദിവസം കേരളത്തില്‍ അങ്ങുമിങ്ങും മഴ പെയ്തു. പിന്നീട് അത് ദുര്‍ബലമാകുകയും മഴ പിടിച്ചു കെട്ടിയതു പോലെ നില്‍ക്കുകയും ചെയ്തു.
അതേസമയം ഒരാഴ്ചയായി കാലാവസ്ഥയില്‍ തുടരുന്ന അനിശ്ചിതത്വം വരുംദിവസങ്ങളില്‍ ഇല്ലാതാകുമെന്ന സൂചനയുമായി മണ്‍സൂണ്‍കാറ്റ് ശക്തിയാര്‍ജിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ, അധികം വൈകാതെ സംസ്ഥാനത്ത് വ്യാപകമായി കാലവര്‍ഷത്തിലെ സാധാരണമഴ ലഭിക്കുമെന്നാണ് വിവിധ ഏജന്‍സികളും കേന്ദ്രകാലാവസ്ഥവകുപ്പും നല്‍കുന്ന സൂചനകള്‍ . ചിലയിടങ്ങളില്‍ ഇടിയും കാറ്റുമായി ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കപ്പെടുന്നു. അങ്ങനെ വന്നാല്‍, മറ്റു പ്രതിഭാസങ്ങളൊന്നും അന്തരീക്ഷത്തില്‍ രൂപപ്പെട്ടില്ലെങ്കില്‍ രണ്ടുദിവസം കഴിഞ്ഞ് തുടങ്ങുന്ന മകയിരം ഞാറ്റുവേലയില്‍ മോശമില്ലാത്ത മഴ പ്രതീക്ഷിക്കാവുന്നതാണ്.
മഴയുടെ സൂചന നല്‍കി 'ജെറ്റ്' പ്രഭാവവും ശക്തിയാര്‍ജിച്ചിട്ടുണ്ട്. ജെറ്റ് ശക്തിപ്പെട്ടു വരുന്നതായാണ് റഡാറിലെ പുതിയ വിവരം. ഒരാഴ്ചമുന്‍പു കാലവര്‍ഷക്കാറ്റ് എത്തിയെങ്കിലും അതു ദുര്‍ബലമായതോടെ മഴയുടെ സാധ്യത മങ്ങി. സാധാരണ ഈ സമയങ്ങളില്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുകയെങ്കിലും കഴിഞ്ഞദിവസം 10 കിലോമീറ്ററാണ് വേഗം.
ഭൂമിയില്‍ നിന്നു കഷ്ടിച്ച് രണ്ടുകിലോമീറ്റര്‍ ഉയരത്തിലുള്ള ഈ കാലവര്‍ഷക്കാറ്റാണ്( ജെറ്റ്) മഴപെയ്യാന്‍ സഹായിക്കുന്നത്. അന്തരീക്ഷത്തില്‍ മറ്റു പ്രതിഭാസങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ വരുംദിവസം കാലവര്‍ഷം നന്നായി പെയ്തുതുടങ്ങുമെന്നാണ് കണക്കു കൂട്ടുന്നത്.
അതേസമയം കാലവര്‍ഷം ഉറപ്പിക്കുന്ന വലിയ സൂചനകളൊന്നും ഇനിയും അന്തരീക്ഷത്തിലില്ല. കാലവര്‍ഷത്തിന്റെ ഔദ്യോഗിക അറിയിപ്പുണ്ടായെങ്കിലും അതിനാവശ്യമായ ഘടകങ്ങളൊന്നും അന്തരീക്ഷത്തില്‍ പിന്നീടുണ്ടായില്ലെന്നാണ് നിരീക്ഷണം.
"
https://www.facebook.com/Malayalivartha






















