കോണ്‍ഗ്രസില്‍ ബോംബ് പൊട്ടിച്ച് ടിഎന്‍ പ്രതാപന്‍; മോദി സര്‍ക്കാര്‍ വികസന കുതിപ്പിലെന്ന് എംപി എല്ലാ പദ്ധതികളും ഉടന്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍

അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയെയും മോദിയയെയും എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ ഇതുവരെയും ഒരു പ്ലാന്‍ തയ്യാറാക്കാന്‍ കഴിയാതെ വലയുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ദേശീയ തലത്തില്‍ എടുത്ത് നോക്കുകയാണ് എങ്കില്‍ കൂടി തൃക്കാക്കരയിലെ വിജയം മാത്രമാണ് ഏക ആശ്വാസം. ആ വിജയത്തിന്റെ മായാ മാസ്മരികതയില്‍ നിന്ന് കോണ്‍ഗ്രസ് അണികള്‍ മുക്തി നേടും മുമ്പ് തന്നെ അടുത്ത ബോംബ് പൊട്ടിക്കുകയാണ്. കോണ്‍ഗ്രസ് എംപിയായ ടി.എന്‍ പ്രതാപന്‍. പാര്‍ട്ടിക്കുള്ളിലെ മോദി ഭക്തര്‍ ഈ ഇടെയായി അവിടവിടെയായി തല പൊക്കുന്നത് കോണ്‍ഗ്രസിലെ കാഴ്ചയാണ്. മാത്രമല്ല മോദിയെ നിഷിതമായി വിമര്‍ശിക്കുമ്പോഴും ശശി തരൂര്‍ മോദിയുടെ ഗുണങ്ങള്‍ പൊതു മണ്ഡലത്തില്‍ വിളിച്ച് പറയുന്നത് കോണ്‍ഗ്രസിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. അതിന് പുറമേ ആണ് ടിഎന്‍ പ്രതാപന്റെ പുതിയ പരാമര്‍ശങ്ങള്‍
കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ടി.എന്‍ പ്രതാപന്‍ എംപിയുടെ ഈ പരാമര്‍ശങ്ങളെല്ലാം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംബന്ധിച്ച ഏതുതീരുമാനവും ഉടന്‍ നടപ്പാക്കാറുണ്ടെന്നും തൃശൂരിലെ റെയില്‍വേ വികസനകാര്യത്തിലും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനെ ആധുനിക രീതിയില്‍ പൈതൃക സ്റ്റേഷനാക്കുന്ന പദ്ധതിയെക്കുറിച്ച് വിലയിരുത്തുന്നതിനായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ വികസനപദ്ധതികളുടെ ഗതിവേഗം സംബന്ധിച്ച് ടിഎന്‍ പ്രതാപന്‍ എംപി പ്രകീര്‍ത്തിച്ചത്. കേന്ദ്രത്തിലെ ഏത് സ്ഥാപനങ്ങളും വികസന പദ്ധതികള്‍ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കാറുണ്ടെന്നും റെയില്‍വേയുടെ കാര്യത്തിലും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, ഒല്ലൂര്‍, പൂങ്കുന്നം പുതുക്കാട്, നെല്ലായി സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിആര്‍എം ആര്‍. മുകുന്ദന്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷമായിരുന്നു എംപിയുടെ പ്രതികരണം. നൂറുകോടിയുടെ ആധുനിക വികസന പദ്ധതികളാണ് തൃശൂരില്‍ റെയില്‍വേ വിഭാവനം ചെയ്യുന്നത്.
നേരത്തേ ശശി തരൂര്‍ ഇത്തരത്തരത്തില്‍ പുകഴ്തിയത് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടലിനും ചീറ്റലിനും വഴി വച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മോദി ഊര്‍ജ്ജവും കരുത്തുമുള്ള നേതാവാണെന്ന് ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ പങ്കെടുത്ത് തരൂര്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'പ്രധാനമന്ത്രി അസാമാന്യ ഊര്‍ജ്ജവും കരുത്തുമുള്ള നേതാവാണ്. രാഷ്ട്രീയപരമായി അഭിനന്ദിക്കപ്പെടേണ്ട കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത്രയും വലിയ മാര്‍ജിനില്‍ അദ്ദേഹം വിജയിക്കുമെന്ന് കരുതിയിരുന്നില്ല. പക്ഷേ അദ്ദേഹം വിജയിച്ചു.' തരൂര്‍ പറഞ്ഞു. എന്നാല്‍ അന്ന് തരൂര്‍ മോദിയ പ്രകീര്‍ത്തിച്ച ശേഷം അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതുവേദിയില്‍ പ്രശംസിച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദും രംഗത്തെത്തിയിരുന്ന. എന്നാല്‍ വിഷയത്തില്‍ ആസാദ് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന വാദവുമായാണ് കോണ്‍ഗ്രസ് അന്ന് രംഗത്തെത്തു വ്ന്നത്. പ്രധാനമന്ത്രിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പിന്നാലെ പ്രസ്ഥാവനയും ഇറക്കി.
ഇത് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ആസാദ് പ്രധാനമന്ത്രിയെ പ്രശംസിച്ചില്ലെന്നും അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്നാണ് ആസാദുമായി അടുത്തവൃത്തങ്ങള്‍ പിന്നീട് നല്‍കിയ വിശദീകരണം.
'ജനങ്ങള്‍ നരേന്ദ്രമോദിയില്‍ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം തന്റെ വേരുകള്‍ മറന്നില്ല. അദ്ദേഹം അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നത് ചായ് വാലയെന്നാണ്. നരേന്ദ്രമോദിയുമായി എനിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി വളരെ വിനയാന്വിതനായ വ്യക്തിയാണ്' എന്നായിരുന്നു ആസാദിന്റെ വാക്കുകള്‍.
https://www.facebook.com/Malayalivartha






















