ഞങ്ങൾക്കും പഠിക്കണം...! പുതിയ സ്കൂളിന്റെ നിർമാണത്തിനെടുത്ത കുഴിയിൽ പട്ടിയും പന്നിയും പെറ്റ് എണീറ്റ് പോയി, 2002ൽ ശിലാസ്ഥാപനം നടത്തി വർഷങ്ങൾ പിന്നിട്ടിട്ടും പൂങ്കുളഞ്ഞി ഗവ.യുപിഎസിന് കെട്ടിടമായില്ല...

പൂങ്കുളഞ്ഞി ഗവ.യുപിഎസിലെ കുരുന്നുകൾ ഇപ്പോഴും കാത്തിരിപ്പിലാണ് പുതിയ സ്കൂൾ കെട്ടിടത്തിനായി.2002ൽ ശിലാസ്ഥാപനം നടത്തി വർഷങ്ങൾ പിന്നിട്ടിട്ടും നിർമ്മാണം തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനായി എടുത്ത കുഴിയിൽ പന്നിയും പട്ടിയും എല്ലാം പ്രസവിച്ച് എണീറ്റ് പോയി.
എന്നിട്ടും ഇതുവരെ ബാക്കി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല.വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് കെട്ടിടം നിർമിക്കുന്നതായിരുന്നു പദ്ധതി. ഈ വർഷമെങ്കിലും പുതിയ ക്ലാസിൽ ഇരുന്ന് പഠിക്കാമുള്ള ആ കുരുന്നുകളുടെ ആഗ്രഹം ഉടൻ എങ്ങാണും നടക്കുമോ എന്ന ചോദ്യത്തിനും ഉത്തരമില്ല
ശിലാസ്ഥാപനം നടത്തിയ ഇവിടെ ഉണ്ടായിരുന്ന കെട്ടിടവും പൊളിച്ചു നീക്കി. നിലവിൽ രണ്ട് ക്ലാസ് മുറി പ്രവർത്തിക്കേണ്ട സ്ഥലത്ത് അഞ്ച് ക്ലാസ് മുറികളിൽ ഇരിക്കേണ്ട കുട്ടികളുമായാണ് സ്കൂളിന്റെ പ്രവർത്തനം.
തൊണ്ടിയാമൺ, പൂങ്കുളഞ്ഞി, വേളായിക്കോട്, അയ്യപ്പൻ കണ്ടം, കൈതക്കെട്ട്, ചെല്ലപ്പള്ളി, ചിറപ്പാട് ഭാഗങ്ങളിൽ നിന്നുള്ള നിർധന വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനോട് അധികൃതർ തുടരുന്ന നയം മാറ്റണമെന്ന് നാട്ടുകാരുടെ ആവശ്യം. സ്ഥല സൗകര്യമില്ലാതെ കുട്ടികളുടെ പഠനം നടക്കുമോയെന്ന ആശങ്ക രക്ഷിതാക്കൾക്കും ഉണ്ട്.
https://www.facebook.com/Malayalivartha






















