വിപണിയില്‍ വന്‍ ഡിമാന്‍ഡുമായി ആഞ്ഞിലിച്ചക്കയും ഞാവല്‍പഴവും.... വഴിയോരങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍പ്പന പൊടിപൊടിക്കുന്നു...

വിപണിയില്‍ വന്‍ ഡിമാന്‍ഡുമായി ആഞ്ഞിലിച്ചക്കയും ഞാവല്‍പഴവും.... വഴിയോരങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍പ്പന പൊടിപൊടിക്കുന്നു...
നാട്ടിന്‍പ്പുറത്തും മറ്റും ആര്‍ക്കും വേണ്ടാതെ പക്ഷികള്‍ക്കും മറ്റും തീറ്റയായി മാറിയിരുന്ന ആഞ്ഞിലിച്ചക്കയ്ക്കും ഞാവല്‍ പഴത്തിനും വിപണിയില്‍ ആവശ്യക്കാരേറെയാകുന്നു. വിലയിടിവില്‍ നട്ടം തിരിഞ്ഞു നിന്ന പൈനാപ്പിളും റെക്കോര്‍ഡ് വിലയിലേക്കു കുതിക്കുകയാണ്. തിരുനെല്‍വേലിയില്‍ നിന്നും ഗുണ്ടൂരില്‍ നിന്നും ലോഡ് കണക്കിനാണു ഞാവല്‍ പഴം എത്തിയിരിക്കുന്നത്.
കിലോഗ്രാമിന് 400 രൂപ. വഴിയോരങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ആഞ്ഞിലിച്ചക്കയുടെ വില്‍പനയും പൊടിപൊടിക്കുന്നു. നല്ല ഭംഗിയും വലുപ്പവും മധുരവും ഉള്ള ആഞ്ഞിലിച്ചക്ക കിലോഗ്രാമിന് 250 മുതല്‍ 300 രൂപയ്ക്കു വരെയാണ് വില്‍ക്കുന്നത്.
പൈനാപ്പിള്‍ എ ഗ്രേഡ് പച്ചയ്ക്ക് കിലോഗ്രാമിന് 51 രൂപയാണ് ഇന്നലത്തെ വില. പഴുത്തതിനു 47 രൂപയും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത ചൂടും പൈനാപ്പിള്‍ കിട്ടാനില്ലാത്തതുമാണ് വിലവര്‍ദ്ധനവിനു കാരണം.
" f
https://www.facebook.com/Malayalivartha
























