മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു; ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം തന്നെ സഹായിക്കാമെന്ന് പറഞ്ഞ് സരിത വിളിച്ച് അമ്മയെ നിരന്തരം ശല്യപ്പെടുത്തി! മൊഴി കൊടുത്ത തനിക്ക് ഭീഷണിയുണ്ടെന്നും നിരന്തരം അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ച് കൊണ്ടേ ഇരിക്കുകയാണെന്നും സ്വപ്നാ സുരേഷ്

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്ത് എത്തിയിരിക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. അത് വേണ്ട സമയത്ത് പറയുമെന്നും അവർ വെളിപ്പെടുത്തി. കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും സ്വപ്ന ചൂണ്ടിക്കാണിക്കുകയുണ്ടായി. താന്‍ പറഞ്ഞ കാര്യങ്ങള്‍ സരിത നായര്‍ അടക്കമുള്ളവര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. സരിതയും താനും ഒരുമിച്ച് ജയിലില്‍ ഉണ്ടായിരുന്നു. അവരോട് ഹലോയെന്ന് പോലും പറഞ്ഞിട്ടില്ല. അവരെ തനിക്ക് പരിചയമില്ലെന്നും സ്വപ്ന പറഞ്ഞു.
അതോടൊപ്പ തന്നെ ഒന്നും പറഞ്ഞു കഴിഞ്ഞിട്ടില്ലെന്നും ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന സുരേഷ്. എന്റെ വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ല. എന്താണോ നേരത്തെ പറഞ്ഞത് അത് തന്നെയാണ് ഇപ്പോഴും പറയുന്നത്. 164 പ്രകാരം മൊഴികൊടുത്ത സംഭവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇത് ആരും സുവര്‍ണാവസരമായി ഉപയോഗിക്കുരുതെന്നും സ്വപ്‌ന പാലക്കാട്ട് മാധ്യമങ്ങളോടു വ്യക്തമാക്കുകയുണ്ടായി.
കൂടാതെ തനിക്ക് രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരു തരം അജണ്ടകളില്ലെന്നും ആര് മുഖ്യമന്ത്രിയായാലും തന്റെ വീട്ടിലേക്കല്ല വരുമാനം കൊണ്ടുവരുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. താൻ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരെന്നൊ അവരുടെ കുടുംബത്തെക്കുറിച്ചോ താൻ ചിന്തിക്കേണ്ട കാര്യമില്ലെന്നും തനിക്ക് ഒരു രാഷ്ട്രീയ അജണ്ടയുമില്ലെന്നും അവർ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടുകയായിരുന്നു. മൊഴി കൊടുത്ത തനിക്ക് ഭീഷണിയുണ്ടെന്നും നിരന്തരം അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ച് കൊണ്ടേ ഇരിക്കുകയാണെന്നും തന്റെ 164 മൊഴി ആരും ഉപയോഗപ്പെടുത്താൻ ശ്രമിക്കരുതെന്നും പി സി ജോർജിനെ വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും അവർ പറയുകയുണ്ടായി.
അതേസമയം സോളാർ കേസ് പ്രതി സരിതയെയും അറിയില്ലെന്നും അവർ വ്യക്തമാക്കി. താനും സരിതയും ഒരേ ജയിലിലുണ്ടായിരുന്നുവെന്നും ഒരു ഹായ് പോലും അവരോട് പറഞ്ഞിട്ടില്ലെന്നും എന്നാൽ താൻ ഇറങ്ങിയ ശേഷം തന്നെ സഹായിക്കാമെന്ന് പറഞ്ഞ് സരിത വിളിച്ച് അമ്മയെ നിരന്തരം ശല്യപ്പെടുത്തിയെന്നും സ്വപ്‌ന വെളിപ്പെടുത്തുകയായിരുന്നു. ഒരു കാര്യവുമില്ലാതെ സരിത തന്റെ പുറകെ നടക്കുകയാണെന്നും അവർ പറയുകയുണ്ടായി.
ഇപ്പോൾ ഈ സാഹചര്യം വന്നത് കൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും മുഴുവൻ കാര്യങ്ങളും താൻ പറഞ്ഞ് കഴിഞ്ഞിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. മിസിസ് കമലയും വീണയുമൊന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ലെന്നും താൻ മാത്രമാണ് എല്ലാ പ്രയാസങ്ങളും നേരിടുന്നതെന്നും സ്വപ്‌ന കുറ്റപ്പെടുത്തുകയായിരുന്നു. താൻ പറയുന്നത് വ്യക്തികളെക്കുറിച്ചാണെന്നും പിണറായി വിജയൻ, കമല, വീണ, ശിവശങ്കർ എന്നിവരെക്കുറിച്ചും അവരുടെ പദവികളെക്കുറിച്ചുമാണെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























