നെടുങ്കണ്ടത്ത് റേഷന്‍ അരിയില്‍ നിന്നും വണ്ടുള്‍പ്പടെയുള്ള ജീവികള്‍... ഗോഡൗണില്‍ നിന്നെത്തിച്ച ഗോതമ്പില്‍ നിന്നുള്ള ജീവികള്‍ അരിയിലേക്ക് വ്യാപിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം

നെടുങ്കണ്ടത്ത് റേഷന്‍ അരിയില്‍ നിന്നും വണ്ടുള്‍പ്പടെയുള്ള ജീവികള്‍... ഗോഡൗണില്‍ നിന്നെത്തിച്ച ഗോതമ്പില്‍ നിന്നുള്ള ജീവികള്‍ അരിയിലേക്ക് വ്യാപിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
നൂറുകണക്കിന് വണ്ടുകളാണ് റേഷനരിയില്‍ ഉണ്ടായിരുന്നത്. ഉപയോഗശൂന്യമായ റേഷനരി ഉപഭോക്താക്കള്‍ കടയില്‍ മടക്കി നല്‍കി.
നെടുങ്കണ്ടത്തെ റേഷന്‍കടയില്‍ എഫ്സിഐ ഗോഡൗണില്‍ നിന്നും എത്തിച്ച ഗോതമ്പില്‍ നിന്നാണ് വണ്ട് പെറ്റ് പെരുകിയതതെന്നാണ് സപ്ലൈകോ വിശദീകരിക്കുന്നത്.
നെടുങ്കണ്ടം കിഴക്കേ കവലയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ നിന്നും നല്‍കിയ അരിക്കുള്ളിലാണ് വണ്ടുകളെ കണ്ടെത്തിയത്. നെടുങ്കണ്ടം പഞ്ചായത്ത് മെമ്പര്‍ ലേഖ ത്യാഗരാജന്‍ വാങ്ങിക്കൊണ്ടുപോയ അരിക്കുള്ളില്‍ ആയിരക്കണക്കിന് വണ്ടുകളെ കണ്ടെത്തിയതോടെ വാര്‍ഡ് മെമ്പര്‍ അരിയുമായി റേഷന്‍ കടയിലെത്തി. റേഷന്‍ കട ഉടമ പകരം റേഷനരി നല്‍കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ സപ്ലൈകോ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.
റേഷനരിയില്‍ വണ്ടിനെ കണ്ടെത്തിയതിന് കാരണം കേന്ദ്രപൂളില്‍ നിന്നും ലഭിച്ച ഗോതമ്പെന്നാണ് സപ്ലൈകോ വാദിക്കുന്നത്. വിതരണത്തിനെത്തിച്ച ഗോതമ്പില്‍ വണ്ടിന്റെ സാന്നിധ്യമുണ്ട്. ഇത് സമീപത്ത് സൂക്ഷിച്ച അരി ചാക്കുകളിലേക്ക് കയറിയതാണ്. ഗോതമ്പ് എത്തിച്ചത് വണ്ടന്‍മേട്ടിലെ ഗോഡൗണില്‍ നിന്നാണ്. വണ്ട് കയറിയ അരി മാറ്റി പകരം അരി നല്‍കുമെന്നും അന്വേഷണം നടക്കുന്നതായും സപ്ലൈകോ അറിയിക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha
























