റാന്നിയില്‍ വീടിന്റെ മുറ്റത്തേക്ക് കാര്‍ മറിഞ്ഞ് പരിക്ക്... കാര്‍ തിരിക്കുന്നതിനിടെ പിന്നിലേക്ക് ഉരുണ്ടു വീടിന്റെ താഴത്തെ നിലയുടെ ഷെയ്ഡും ജനാലയും തകര്‍ത്ത് 20 അടിതാഴ്ചയിലേക്ക് മറിഞ്ഞു

റാന്നിയില്‍ വീടിന്റെ മുറ്റത്തേക്ക് കാര്‍ മറിഞ്ഞ് പരിക്ക്... കാര്‍ തിരിക്കുന്നതിനിടെ പിന്നിലേക്ക് ഉരുണ്ടു വീടിന്റെ താഴത്തെ നിലയുടെ ഷെയ്ഡും ജനാലയും തകര്‍ത്ത് 20 അടിതാഴ്ചയിലേക്ക് മറിഞ്ഞു
കാര്‍ ഓടിച്ചിരുന്ന കീക്കൊഴൂര്‍ മണ്ണായിക്കല്‍ ജോളി ഫിലിപ്പിനാണ് (75) പരുക്കേറ്റത്. റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
ഭര്‍ത്താവിനൊപ്പം ബിഎസ്എന്‍എല്ലിന്റെ റാന്നി ഓഫിസില്‍ എത്തിയതാണ് ജോളി. ഭര്‍ത്താവിനെ ഓഫിസിനു മുന്നില്‍ ഇറക്കിയ ശേഷം മുന്നിലുള്ള ഇടവഴിയിലിട്ട് കാര്‍ തിരിക്കുന്നതിനിടെ പിന്നിലേക്ക് ഉരുണ്ടു മുണ്ടപ്പുഴ ഇലവനാടിയില്‍ തങ്കമ്മയുടെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു.
വീടിന്റെ താഴത്തെ നിലയുടെ ഷെയ്ഡും ജനാലയുടെ ചില്ലും തകര്‍ത്താണ് 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. സംഭവം അറിഞ്ഞ് അഗ്‌നി രക്ഷാസേനയും പൊലീസുമെത്തി.
"
https://www.facebook.com/Malayalivartha