ഇത് എന്ത് കോലം!! ഇനി വാഴത്തോപ്പിന് കാവൽ ഈ സൈനികൻ!! കയ്യിലെ തോക്കും ഹെൽമെറ്റും വമ്പൻ ഹിറ്റ്... ഈ ന്യൂജെന്‍ കോലം കട്ട വൈറൽ..കൃഷിക്ക് കണ്ണുപെടാതിരിക്കാന്‍ ഇത് പുതിയ കാലഘട്ടത്തിലെ കോലം !!

വൈക്കോലും പാളയും മറ്റും കൊണ്ട് ഉണ്ടാക്കിയ മനുഷ്യക്കോലത്തിന്റെ ഉന്തിയ വയറും കറുത്ത കലത്തില്‍ വരച്ച മുഖവുമൊക്കെ മാറി. തോക്കേന്തി നില്‍ക്കുന്ന സൈനികന്റെ രൂപവും ഹെല്‍മറ്റുമൊക്കെയായി ഇന്നത്തെ കോലം.
കോന്നി - കല്ലേലി റോഡില്‍ അരുവാപ്പുലം സൊസൈറ്റിക്കു സമീപത്തെ വാഴത്തോട്ടത്തിലാണ് കൃഷിക്ക് കണ്ണുപെടാതിരിക്കാന്‍ പുതിയ കാലഘട്ടത്തിലെ കോലം. ഇവിടെയെത്തുന്ന ആരുടെയും കണ്ണുകള്‍ ആദ്യം പതിയുക ഈ കോലത്തില്‍ തന്നെയാകും.
ഇതുതന്നെയാണ് കര്‍ഷകനും ആഗ്രഹിച്ചത്. വകയാര്‍ പതാലില്‍ പുഷ്പവിലാസം ബാബു പി.രാജിന്റെ പാട്ടക്കൃഷിയിടത്തിലാണ് കൃഷിക്കു സംരക്ഷണമെന്നവണ്ണം കോലം തോക്കേന്തി നില്‍ക്കുന്നത്.4 ഏക്കര്‍ കൃഷിയിടത്തില്‍ 3000 ഏത്തവാഴകളാണ് കൃഷി ചെയ്തിട്ടുള്ളത്. കോലം വയ്ക്കണം എന്നു ചിന്തിച്ചു. എന്നാല്‍, അത് ഇത്തിരി വ്യത്യസ്തം ആയിക്കോട്ടെയെന്നു ബാബുവും തീരുമാനിച്ചു.
ഇവിടെ കാലത്തിനനുസരിച്ച് കോലം മാറിയെങ്കിലും ഉള്ളില്‍ ഇപ്പോഴും വൈക്കോലാണ്. കുടവയറില്ല, പാന്റ്സും ബെല്‍റ്റും ഷൂസും ഓവര്‍കോട്ടും തലയിലൊരു ഹെല്‍മെറ്റും, പ്ലൈവുഡ് കൊണ്ട് നിര്‍മിച്ച യന്ത്രത്തോക്കും. സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തിലെ പഴയ കോലങ്ങളെ പലപ്പോഴും ഹാസ്യരൂപേണ അവതരിപ്പിച്ചിട്ടുള്ളതും ഓര്‍ക്കാനൊരവസരമായി ഇത്.
https://www.facebook.com/Malayalivartha
























