വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... സോഷ്യല്‍ മീഡിയയില്‍ വന്ന യുവതിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ രണ്ടാം പ്രതി ഉദയകുമാര്‍ യുവതിയെ അറിയില്ലെന്ന് പറഞ്ഞതായി സാക്ഷി, ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച വാര്‍ത്ത കണ്ടാണ് യുവതിയുടെ ഫോട്ടോ കാണിച്ചത്, പ്രതികളെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു, മൃതദേഹത്തില്‍ പുതപ്പിച്ച ജാക്കറ്റ് പ്രതികള്‍ക്ക് വിറ്റ ഉമ്മര്‍ ഖാനെ ഇന്ന് വിസ്തരിക്കും

കൂട്ട ബലാല്‍സംഗ - ക്രൂര കൊലപാതകത്തിനിരയായ ലാത്വിയന്‍ യുവതിയുടെ സോഷ്യല്‍ മീഡിയയില്‍ വന്ന ഫോട്ടോ കാണിച്ചപ്പോള്‍ രണ്ടാം പ്രതി ഉദയകുമാര്‍ യുവതിയെ അറിയില്ലെന്ന് പറഞ്ഞതായി കുറ്റപത്രത്തിലെ പതിനാറാം സാക്ഷിയും പ്രോസിക്യൂഷന്‍ ഭാഗം ആറാം സാക്ഷിയുമായ പാച്ചല്ലൂര്‍ സ്വദേശി നികേഷ് മൊഴി നല്‍കി.
തനിക്ക് ആലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയാണ്. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന രണ്ടു പ്രതികളും തന്റെ സുഹൃത്തുക്കളാണെന്ന് പ്രതികളെ തലസ്ഥാനത്തെ വിചാരണ കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ മുമ്പാകെ ചൂണ്ടിക്കാട്ടി തിരിച്ചറിഞ്ഞാണ് മൊഴി നല്‍കിയത്.
ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച വാര്‍ത്ത കണ്ടാണ് യുവതിയുടെ ഫോട്ടോ കാണിച്ചത്. ആ മദാമ്മയെ പ്രതികള്‍ക്ക് അറിയാമെന്ന് ലാലുച്ചേട്ടന്‍ തന്നോടു പറഞ്ഞിട്ടുണ്ട്.' ആ മദാമ്മയുടെ മൃതശരീരം കണ്ടെത്തുന്നതിന് ഉദ്ദേശം 10 - 15 ദിവസം മുമ്പാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ താന്‍ കണ്ടത്.
പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങാനുള്ള പേടി കാരണമാണ് താന്‍ ഇക്കാര്യം ആദ്യം പോലീസില്‍ പറയാത്തതെന്നും സാക്ഷിമൊഴി നല്‍കി.
കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ പുതപ്പിച്ച ജാക്കറ്റ് പ്രതികള്‍ക്ക് വിറ്റ ഉമ്മര്‍ ഖാനെ ഇന്ന് (ബുധനാഴ്ച) വിസ്തരിക്കും. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. ലിഗയുടെ സഹോദരി ഇല്‍സ വിതുമ്പിയാണ് സാക്ഷി വിസ്താരം കേട്ടത്. യാതൊരു കൂസലുമില്ലാതെയാണ് പ്രതിക്കൂട്ടില്‍ നിന്ന് പ്രതികള്‍ വിചാരണ വീക്ഷിച്ചത്.
https://www.facebook.com/Malayalivartha
























