പൊലീസ് സംഘത്തിന് നേരെ ആക്രമണം, മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതിയെ സൈബർസെല്ലിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളത്ത് ഉണ്ടെന്ന് കണ്ടെത്തി, കുപ്രസിദ്ധ ക്രിമിനലിനെ പിടികൂടി പാലാ പൊലീസ് സംഘം...

കോട്ടയം പാലായിൽ അക്രമി സംഘം മദ്യപിച്ച് ബഹളം വയ്ക്കുന്നതായുള്ള പെൺകുട്ടിയുടെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച സ്ഥിരം ക്രിമിനൽ കേസിൽ പ്രതി പിടിയിൽ. പാലാ കൊച്ച് കൊട്ടാരത്തിൽ തൊടാനാൽ കഥളിക്കാട്ടിൽ വീട്ടിൽ തോമസ് കുര്യനെയാണ് (49 ) പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രിയിൽ പൊലീസ് എമർജൻസി നമ്പറായ 112 നിന്നും വിളിച്ചറിയിച്ച പ്രശ്നബാധിത ആരുടെ അടുത്തേക്ക് അന്വേഷണത്തിനായി പോയ പോലീസ് ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. രാത്രിയിൽ തന്റെ വീട്ടിൽ മദ്യപിച്ച് രണ്ട് വ്യക്തികൾ ബഹളം വെക്കുന്നതായി പെൺകുട്ടി പൊലീസിന്റെ ഹെൽപ്പ് ലൈൻ ആയ 112 ലേക്ക് വിളിക്കുകയായിരുന്നു. ഉടൻതന്നെ പാലാ പൊലീസിലെ നൈറ്റ് ഓഫീസറും പാർട്ടിയും സംഭവസ്ഥലത്ത് എത്തി.
സംഭവസ്ഥലത്ത് മദ്യലഹരിയിൽ ഉണ്ടായിരുന്ന രണ്ടുപേരെ മാറ്റുന്നതിനായി ഇവർ ശ്രമിച്ചു. ഇവരെ വാഹനത്തിൽ കയറ്റുമ്പോൾ യാതൊരു പ്രകോപനവും കൂടാതെ പാലാ പൊലീസ് സ്റ്റേഷനിലും കോട്ടയത്തിന്റെ വിവിധ സ്റ്റേഷനുകളിലും നിരവധി അടിപിടി കൊലപാതക ശ്രമം പോലീസുകാരെ തല്ലിയ കേസ് ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട പ്രതിയായ തോമസ് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിനുശേഷം വീട്ടിലെ സ്ത്രീകളുടെ സംരക്ഷണത്തിൽ അവിടെനിന്നും മുങ്ങിയ പ്രതിയെ പാലാ എ. എസ്.പി നിതിൻ രാജിന്റെ നിർദ്ദേശാനുസരണം പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു നിരീക്ഷിച്ചു വരികയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റുപല ഫോണുകളിൽ നിന്നുമാണ് വിളിച്ചിരുന്നത്. ഇത് മനസ്സിലാക്കി സൈബർസെല്ലിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എറണാകുളത്ത് പാലാരിവട്ടത്ത് ഉണ്ടെന്ന് കണ്ടെത്തി.
തുടർന്ന് പാലാ പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്. ഒ കെ.പി തോസൺ നിർദ്ദേശത്തിൽ എസ് ഐ അഭിലാഷ് എം.ഡിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലിസ് ഓഫിസർ ജസ്റ്റിൻ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് , സുമീഷ് മാക്മില്ലൻ, ജോഷി, ശ്രീജേഷ്, എന്നിവർ ചേർന്നാണ് എറണാകുളത്തുള്ള പാലാരിവട്ട ത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























