നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്‌ളാറ്റിലെത്തി കൊണ്ടുപോയത് വിജിലന്‍സ് .... പാലക്കാട്ടെ വിജിലന്‍സ് യൂണിറ്റാണ് സരിത്തിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്, ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയെന്നാണ് സൂചന

താന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ സ്റ്റാഫായിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന നേരത്തേ ആരോപിച്ചിരുന്നു.
എച്ച് ആര്‍ടിഎസിന്റെ സ്റ്റാഫായിരുന്ന സരിത്തിനെ പോലീസ് ആണെന്ന വ്യാജേന താമസസ്ഥലത്തെത്തിയാണ് തട്ടിക്കൊണ്ടുപോയത്. പാലക്കാടുള്ള ഫ്‌ലാറ്റില്‍നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം.
വന്നവര്‍ക്ക് ഐഡി കാര്‍ഡോ, യൂണിഫോമോ ഉണ്ടായിരുന്നില്ല. രാവിലെ താന്‍ മാധ്യമങ്ങളെ കണ്ടതിനു തൊട്ടുപിന്നാലെയാണ് സംഭവമെന്നും സ്വപ്ന പറഞ്ഞു.
തന്റെ വെളിപ്പെടുത്തലുകള്‍ പലരെയും ഭയപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണിത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha