പോലീസിനെ വട്ടം കറക്കി യു.കെ.ജി. വിദ്യാർഥിയെ മാതാവ് വാഹനം മാറി മറ്റൊരു സ്കൂളിലേക്ക് കയറ്റി വിട്ട സംഭവം; ആശങ്കയ്‌ക്ക് വിരാമമായത് കുട്ടിയെ മാളയിലെ മറ്റൊരു സ്കൂളിൽ കണ്ടെത്തിയതോടെ...

യു.കെ.ജി. വിദ്യാർഥിയെ മാതാവ് വാഹനം മാറി മറ്റൊരു സ്കൂളിലേക്ക് കയറ്റി വിട്ട സംഭവം പോലീസിനെ ഏറെ വട്ടം കറക്കിയതായി റിപ്പോർട്ട്. മാള പോലീസ് പരാതി ലഭിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ കുട്ടിയെ മാളയിലെ മറ്റൊരു സ്കൂളിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് നീണ്ടനേരത്തെ ആശങ്കയ്‌ക്ക് വിരാമമായത്. മാള പള്ളിപ്പുറം സ്വദേശിയായ കുട്ടിയെ മാതാവ് തന്നെയാണ് വീടിനുമുന്നിൽനിന്ന് സ്വകാര്യവാഹനത്തിൽ കയറ്റി വിട്ടത്.
അതോടൊപ്പം തന്നെ പൂപ്പത്തി എ.എൽ.പി. സ്കൂളിലേക്ക് വിടേണ്ട കുട്ടിയെ വാഹനം മാറി മാള സെയ്ന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള വാഹനത്തിലാണ് വിട്ടത്. പൂപ്പത്തിയിലേക്കുള്ള വാഹനം തൊട്ടുപിന്നാലെ എത്തിയപ്പോഴാണ് സംഭവിച്ച അബദ്ധം മനസ്സിലായത്. മകനെ കയറ്റിപ്പോയ വാഹനം ഏതാണെന്നും അറിയില്ലായിരുന്നു. ഇതേതുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്.
പിന്നാലെ മാള സ്റ്റേഷനിലെ സീനിയർ സി.പി.ഒ. ജിബിൻ ജോസഫ്, സി.പി.ഒ. പി.ഡി. നവീൻകുമാർ, ഹോംഗാർഡ് പി.കെ. മനോജ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ മാളയിലെ വിദ്യാലയത്തിൽനിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു. കുട്ടിക്കും അറിയാത്തതിനാൽ തന്നെ സ്കൂളും വാഹനവും മാറിയതിന്റെ ആശങ്ക ഉണ്ടായിരുന്നില്ല. അധ്യാപികമാർ തിരിച്ചറിഞ്ഞെങ്കിലും കുട്ടിയെ ആശങ്കപ്പെടുത്താതെ തന്നെ തിരക്കാൻ തുടങ്ങുമ്പോഴാണ് പോലീസ് ഇത്തരത്തിൽ അന്വേഷിച്ചെത്തിയത്.
https://www.facebook.com/Malayalivartha
























