സരിതയെ കൊച്ചുമകളെന്ന നിലയില്‍ 'ചക്കരപ്പെണ്ണേ'എന്നാണ് വിളിക്കുന്നത്....! തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്‍മാര്‍ക്കെതിരേ പോരാടുന്ന പെണ്‍കുട്ടിയാണ്, തനിക്ക് എട്ടുകൊല്ലമായി സരിതയെ അറിയാമെന്ന് പി.സി ജോര്‍ജ്...

സ്വകാര്യ ചാനലില്‍ സരിതാ നായരും പി.സി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പി.സി ജോര്‍ജ്.സരിത തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്‍മാര്‍ക്കെതിരേ പോരാടുന്ന പെണ്‍കുട്ടിയാണ്. തനിക്ക് എട്ടുകൊല്ലമായി അറിയാമെന്നും പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സരിതയെ കൊച്ചുമകളെന്ന നിലയില്‍ 'ചക്കരപ്പെണ്ണേ'യെന്നാണ് വിളിക്കുന്നതെന്നും താനുമായി നല്ല ബന്ധമാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.പിസി ജോർജും സരിത എസ് നായരും തമ്മിൽ ഫെബ്രുവരി 10ന് നടത്തിയ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെയുള്ള സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ആണ് ഇരുവരും തമ്മിലുള്ള സംഭാഷം പുറത്തുവന്നത്. പി സി ജോർജിനെ സന്ദർശിക്കാനായി സമയം ചോദിച്ച് സരിത വിളിച്ചപ്പോഴാണ് സ്വപ്നയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത്. സ്വപ്നയെ അറിയാമോ എന്ന് ചോദിച്ച് കൊണ്ടാണ് പിസി ജോർജ് സംസാരം തുടങ്ങുന്നത്.
സ്വപ്നയെ അറിയാമോ എന്ന ചോദ്യത്തിന് സ്വപ്നയുടെ അമ്മയുടെ വീടും തന്‍റെ അമ്മയുടെ വീടും അടുത്താണെന്നാണ് സരിത മറുപടി പറയുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങൾ പിസി ജോർജ് സരിതയോട് പറയുന്നതാണ് ഓഡിയോയിലുള്ളത്.
വിദേശത്തേക്ക് കറൻസി കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു ഫോൺ സംഭാഷണം. എൻഐഎ പിണറായിയുടെ ടീമാണെന്നും സരിതയോട് പി സി ജോർജ് പറയുന്നുണ്ട്. ഒടുവിൽ ഫോൺ സംഭാഷണം ലീക്കാകുമെന്നും നേരിൽ കാണുമ്പോൾ വിശദമായി പറയാമെന്നും പറഞ്ഞ് പി സി ജോർജ് ഫോൺ കട്ടാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























