യുവനടിയെ ബലാത്സംഗം ചെയ്ത കേസ്; നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി! അറസ്റ്റ് വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്

യുവനടിയെ പീഡിപ്പിച്ച ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റിയതായി റിപ്പോർട്ട്. അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം കൈകൊണ്ടത്. അറസ്റ്റ് വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കുകയുണ്ടായി.
അതിനിടെ തന്നെ ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിലും വിജയ് ബാബു മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ഇതും വെള്ളിയാഴ്ച പരിഗണിക്കുന്നതാണ്.
കൂടാതെ ഇര തന്നെയാണ് ഫെയ്സ്ബുക്കിലൂടെ തന്റെ പേര് ആദ്യം വെളിപ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ വിജയ് ബാബു ആരോപിക്കുകയുണ്ടായി. തന്റെ പേരില്‍ ബലാത്സംഗ ആരോപണവും ഉന്നയിച്ചു. ഈ ആരോപണം ചെറുക്കാനുള്ള ശ്രമം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായത്. ഇരയുടെ പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
അതേസമയം കഴിഞ്ഞ മാര്‍ച്ചില്‍ വിജയ് ബാബു തന്നെ രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. ഇതിനു പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി അറസ്റ്റ് വിലക്കിയതിനെ തുടര്‍ന്നാണ് നാട്ടില്‍ മടങ്ങിയെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























