കിണറ്റിൽ നോക്കിയതും കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നു, കാണാതായ മുത്തശ്ശിയും ചെറുമകനും കിണറ്റില്‍ മരിച്ച നിലയില്‍

തൃശ്ശൂരിൽ മുത്തശ്ശിയേയും ചെറുമകനെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താന്ന്യം കിഴിപ്പുള്ളിക്കരയിലാണ് സംഭവം.കിഴിപ്പുള്ളിക്കര വായനശാലക്ക് സമീപം താമസിക്കുന്ന അമ്പത്തിയഞ്ച് വയസുള്ള അംബിക, ഏഴ് വയസുള്ള ചെറുമകന്‍ ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്. കുട്ടിയേയും മുത്തശ്ശിയേയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. ഇതിനിടയിലാണ് വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടത്.
ഉടനെ കിണറ്റില്‍ നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. കുടുംബ പ്രശ്നമങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാകുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്. അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് അമ്മാമയോടൊപ്പം താമസിച്ചുവരികയായിരുന്നു ആദിഷ്.
കിഴുപ്പിള്ളിക്കര എസ്.എസ്.എ.എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പേരക്കുട്ടിയെയും കൊണ്ട് അമ്മൂമ്മ കിണറ്റില്‍ ചാടിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























