ഊറിയൂറി ചിരിച്ച് ഉമ്മന്‍ ചാണ്ടി; ഉമ്മന്‍ ചാണ്ടിയെപ്പോലൊരു രാഷ്ട്രീയ മാന്യനെ സരിതയെ കളത്തിലിറക്കി സിപിഎം നടത്തിയ കൊലച്ചതികള്‍ക്കുള്ള നൈതിക തിരിച്ചടിയായി സ്വപ്‌നാ സുരേഷ്, സിപിഎം ഏതൊക്കെ രീതിയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചാലും പിണറായിയുടെ രാഷ്ട്രീയ ദിനങ്ങള്‍ എണ്ണിക്കഴിഞ്ഞു

ഊറിയൂറി ചിരിക്കുന്നുണ്ടാകും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസും സരിതയും ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായി തകര്‍ത്തപ്പോള്‍ സിപിഎം ഓര്‍ത്തുകാണില്ല ഇങ്ങനെയൊരു സ്വപ്‌ന പിണറായി വിജയനെ വിറപ്പിക്കുമെന്ന്. ഉമ്മന്‍ ചാണ്ടിയെപ്പോലൊരു രാഷ്ട്രീയ മാന്യനെ സരിതയെ കളത്തിലിറക്കി സിപിഎം നടത്തിയ കൊലച്ചതികള്‍ക്കുള്ള നൈതിക തിരിച്ചടിയായി മാറുകയാണ് സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകള്‍. സിപിഎം ഏതൊക്കെ രീതിയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചാലും പിണറായിയുടെ രാഷ്ട്രീയ ദിനങ്ങള്‍ എണ്ണിക്കഴിഞ്ഞു.
സരിത പുറത്തുവിട്ടതുപോലെയുള്ള കേവല ആരോപണങ്ങളും ഡയറിക്കഥകളുമൊന്നുമല്ല സ്വപ്‌ന സുരേഷ് പുറത്തുവിട്ടിരിക്കുന്നത്. തെളിവുകള്‍ സഹിതം, സാഹചര്യം വ്യക്തമാക്കി കുറിക്കുകൊള്ളുന്ന ആരോപണങ്ങളാണ് സ്വപ്‌ന മുന്നോട്ടുവയ്ക്കുന്നത്. ദുബായ് കേന്ദീകരിച്ച് പിണറായിയുടെ മകള്‍ വീണയ്ക്കുള്ള ബിസിനസ് ബന്ധവും പിണറായി വീട്ടിലേക്ക് എംബസി മുഖേന വന്ന ബിരിയാണി ചെമ്പുമൊന്നും ചില്ലറ ആരോപണമല്ല. ആ നിലയില്‍ പലതിനും വരും ദിവസങ്ങളില്‍ പിണറായി വിജയനും സിപിഎമ്മും ഉത്തരം പറയേണഅടിവരും.
മുന്‍പ് വിഎസ് അച്യുതാനന്ദന്‍ സരിത എന്ന എന്ന വാക്കിലൂടെ ഉമ്മന്‍ ചാണ്ടിയെ തകര്‍ത്തെറിഞ്ഞ കാലമുണ്ട്. ഇതേ കാലത്തുതന്നെ ഇതേ സരിതയ്ക്ക് സംരക്ഷണം നല്‍കിയതും സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയതുമൊക്കെ സിപിഎം തന്നെയാണ്. കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും ഒട്ടനവധി നേതാക്കളുടെ രാഷ്ട്രീയ ഭാവി തന്നെ അന്നു സരിത തകര്‍ത്തിരുന്നു. നിലവില്‍ പിണറായി വിജയന്റെ മാത്രമല്ല മരുമനും മന്ത്രിയുമായ മുഹമ്മദ് റിയാസും സംശയത്തിന്റെ നിഴലിലേക്ക് കടന്നുവരികയാണ്. എല്ലാ തകര്‍ന്ന സ്വപ്‌ന വരും ദിവസങ്ങളില്‍ പുറത്തുവിടാന്‍ പോകുന്ന കഥകള്‍ സിപിഎമ്മിന്റെയും പിണറായി വിജയന്റേയും മാത്രമല്ല ഇടതുപക്ഷ മുന്നണിയുടെ തന്നെ രാഷ്ട്രീയ ഭാവിക്ക് കരിനിഴലായി മാറുമെന്ന തീര്‍ച്ചയാണ്.
മിസിസ് കമലയും വീണയും ആഡംബര ജീവിതം നയിക്കുന്നു നഷ്ടം എനിക്കു മാത്രം എന്നാണ് സ്വപ്‌ന പ്രതികരിച്ചിരിക്കുന്നത്. എന്നെ അകത്താക്കിയിട്ടും കമലയും വീണയും പുറത്തു നടന്ന് അത്രയങ്ങ് സുഖിക്കേണ്ട എന്നു തന്നെയാണ് സ്വപ്‌ന പറയുന്നത്. അതായത് കമലയ്ക്കും വീണയ്ക്കും എന്തൊക്കെ ഉപകാരങ്ങള്‍ വിദേശത്തു നിന്ന് വന്നിട്ടുണ്ടെന്ന് തനിക്ക് അറിയാമെന്നു തന്നെയാണ് സ്വപ്‌ന വെളിപ്പെടുത്തുന്നത്.
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജന്‍ഡയില്ലെന്ന് കേസിലെ രണ്ടാം പ്രതിയാ സ്വപ്നാ സുരേഷ് പറയുന്നു. . തന്റെ ജീവന് ഭീഷണിയുണ്ട്. അതുകൊണ്ടാണ് രഹസ്യമൊഴി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് താന്‍ മാത്രമാണ് പ്രശ്‌നം നേരിടുന്നത്. മിസിസ് കമലയും മിസിസ് വീണയും ഇപ്പോള്‍ ആഡംബര ജീവിതം നയിക്കുന്നു. നഷ്ടപ്പെട്ടത് എനിക്കു മാത്രമാണ്. തെളിവുള്ളതിനാലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്നും സ്വപ്‌ന വ്യക്തമാക്കുന്നു.
തനിക്ക് ഒരു രാഷ്ട്രീയ അജന്‍ഡയുമില്ലെന്നും ജീവിക്കാന്‍ അനുവദിക്കൂ എന്നുമാണ് സ്വപ്‌ന പറയുന്നത്. കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കണമെന്നേയുള്ളൂ. 16 മാസം ജയിലില്‍ കിടന്നു. എന്റെ മക്കളും അമ്മയും അനുഭവിച്ചു. വീടും അന്നവും ഇല്ലാത്ത അവസ്ഥയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. എനിക്ക് എന്റെ മക്കളെ വളര്‍ത്തണം. ജയിലില്‍ കഴിയുമ്പോള്‍ ഡിഐജി പറഞ്ഞതു പ്രകാരം എഴുതിക്കൊടുക്കാത്തതിനാല്‍ ഒരുപാട് പീഡനം അനുഭവിച്ചു. കേസിനെ കുറിച്ച് പറഞ്ഞു തീര്‍ന്നിട്ടില്ല. ഇനിയും പറയാനുണ്ട് എന്നു സ്വപ്ന പറഞ്ഞിരിക്കുന്നു. വരുംദിവസങ്ങളില്‍ സ്വപ്‌നാ സുരേഷ് പുറത്തു വിടാനിരിക്കുന്ന ബോംബുകള്‍ എവിടെയൊക്കെ പൊട്ടുമെന്നും ആരൊക്കെ ചിതറുമെന്നുമാണ് കണ്ടറിയാനുള്ളത്.
https://www.facebook.com/Malayalivartha
























