ജലീല്‍ എന്ന മണ്ടന്‍ കൊടുത്ത കേസ് പിണറായിയെ പറപ്പിക്കുന്നു; സ്വപ്‌നയുടെ അഭിഭാഷകന്‍ സര്‍ക്കാരിനെ കൂട്ടിയിട്ട് കത്തിക്കുന്നു

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിലെ പരാതിക്കാരന്‍ കെ ടി ജലീലിനെ മണ്ടന്‍ എന്ന് വിളിച്ച് ആക്ഷേപിച്ച് സ്വപ്‌നയുടെ അഭിഭാഷകന്‍ കൃഷ്ണരാജ്. പാലക്കാട് വെച്ച് സ്വപ്‌നയുടെ സുഹൃത്ത് സരിത്തിനെ വിജിലന്‍സ് സംഘം കസ്റ്റഡിയില്‍ എടുത്തതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൃഷ്ണരാജ്. സരിത്തിന്റെ കയ്യില്‍ നിന്നും വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്ത ഫോണ്‍ കെ ടി ജലീല്‍ നല്‍കിയ പരാതിയിലെടുത്ത കേസില്‍ ഹാജരാക്കാനാണ് നീക്കം എന്നാണ് കൃഷ്ണരാജിന്റെ ആരോപണം.
'അവര്‍ വന്ന് ഒരാളെ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയി. മൂന്ന് നാല് മണിക്കൂര്‍ കസ്റ്റഡിയില്‍ വെക്കുന്നു. അതിന് ശേഷം ഫോണ്‍ പിടിച്ച് റസീപ്റ്റ് കൊടുക്കുന്നു, ഒരു നോട്ടീസ് പോലും ഇല്ലാതെയാണ് പിടിച്ചുകൊണ്ടുപോകുന്നത്. ഈ ഫോണ്‍ നേരിട്ട് തിരുവനന്തപുരത്ത് കെ ടി ജലീല്‍ എന്ന മണ്ടന്‍ കൊടുത്ത കേസില്‍ ഹാജരാക്കുമെന്നാണ് പറയുന്നത്. എതൊക്കെ എന്ത് ഇല്ലീഗാലിറ്റിയാണ്,' സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണരാജ്.
കൃഷ്ണരാജിന്റെ വാക്കുകള്‍:
മാധ്യമ പ്രവര്‍ത്തകന്‍: ഇന്നലെ സരിത്തിനെ പിടികൂടി ഫോണ്‍ വാങ്ങിവെച്ചത് നിയമപരമായ നടപടിയാണോ?
കൃഷ്ണരാജ്: ലൈഫ് മിഷനിലെ കേസാണ് വിജിലന്‍സിന്റേ്ത്. തിരുവനന്തപുരം ജില്ലാ യൂണിറ്റാണ് അത് ചാര്‍ജ് ചെയ്തിരിക്കുന്നത്. ആ കേസിന്റെ പേരില്‍ നാല് മഫ്തിയിലുള്ള ഉദ്യോഗസ്ഥര്‍, അതില്‍ ഒരൊറ്റ ഓഫീസര്‍മാരില്ല, എല്ലാം കോണ്‍സ്റ്റബിള്‍ റേഞ്ചിലുള്ള ഉദ്യോഗസ്ഥരാണ്. അവര്‍ വന്ന് ഒരാളെ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയി മൂന്ന് നാല് മണിക്കൂര്‍ കസ്റ്റഡിയില്‍ വെക്കുന്നു. അതിന് ശേഷം ഫോണ്‍ പിടിച്ച് റസീപ്റ്റ് കൊടുക്കുന്നു, ഒരു നോട്ടീസ് പോലും ഇല്ലാതെയാണ് പിടിച്ചുകൊണ്ടുപോകുന്നത്. ഈ ഫോണ്‍ നേരിട്ട് തിരുവനന്തപുരത്ത് കെ ടി ജലീല്‍ എന്ന മണ്ടന്‍ കൊടുത്ത കേസില്‍ ഹാജരാക്കുമെന്നാണ് പറയുന്നത്. ഇതൊക്കെ എന്ത് ഇല്ലീഗാലിറ്റിയാണ്. ഇതൊക്കെ എവിടെയെങ്കിലും കേട്ട് കേള്‍വിയുണ്ടോ. അതാണ് ഞാനിന്ന് കോടതിയില്‍ പറഞ്ഞത്, സര്‍ക്കാര്‍ വക്കീല്‍ മുന്‍കൂര്‍ ജാമ്യം മെയ്‌ന്റേയ്‌നബിള്‍ അല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, നിയമവാഴ്ച നടക്കുന്ന രാജ്യത്തെ കാര്യങ്ങളാണ് പറഞ്ഞത്, പിണറായി വിജയന്റെ രാജ്യത്തെ കാര്യമല്ലിത് എന്ന് പറഞ്ഞു. പിണറായി വിജയന്റെ രാജ്യത്ത് എഴുതിവെച്ചേക്കുന്ന നിയമം മറികടന്നാണ് കാര്യങ്ങള്‍ നടക്കുന്നത്. അതോണ്ടാണ് കോടതിയില്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞു എനിക്ക് എതിരേയും കേസ് എടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞു. കോടതി പറഞ്ഞു, പെട്ടെന്ന് തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍.
സ്വപ്ന സുരേഷിനെതിരായ കേസ് റദ്ദാക്കാന്‍ നാളെ ഹര്‍ജി നല്‍കുമെന്ന് അഭിഭാഷകന്‍ കൃഷ്ണരാജ്. സ്വപ്നയ്ക്ക് എതിരായ കേസ് നിലനില്‍ക്കില്ല. മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ സ്വപ്നയുടെ അടുത്തെത്തിയത്. ഷാജ് കിരണുമായുള്ള സംഭാഷണം നാളെ പുറത്തുവിടും. കെ പി യോഹന്നാന്റെ ജീവനക്കാരന്‍ എന്ന നിലയിലാണ് ഷാജ് കിരണിനെ പരിചയപ്പെടുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
അതേസമയം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഡാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഒരു എസ് പിയും 10 ഡിവൈഎസ്!പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല. സ്വപ്നയും പി സി ജോര്‍ജ്ജും ചേര്‍ന്നുള്ള ഗൂഡാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന കെ ടി ജലീലിന്റെ പരാതി അന്വേഷിക്കാനാണ് വന്‍ സംഘം. കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് അതിവേഗം പ്രത്യേക സംഘം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസുധനനാണ്. പി സി ജോര്‍ജ്ജിനെയും സ്വപ്നയെയും സരിത എസ് നായരെയും സംഘം വൈകാതെ ചോദ്യം ചെയ്യും.
ഷാജ് കിരണ്‍ അടുത്ത സുഹൃത്താണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. താന്‍ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരണ്‍ വീട്ടിലേക്ക് വന്നത്. എന്നാല്‍ മാനസികമായി തളര്‍ത്തി, രഹസ്യമൊഴി പിന്‍വലിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് ഷാജ് കിരണ്‍ ശ്രമിച്ചതെന്നും സ്വപ്‌ന ആരോപിച്ചു. മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്ന് ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. വിജിലന്‍സാണ് സരിത്തിനെ കൊണ്ടുപോയതെന്നും 45 മിനിറ്റിനകം വിട്ടയക്കുമെന്നും ഷാജ് കിരണ്‍ തന്നെയാണ് വിളിച്ചറിയിച്ചത്. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായി പ്രവര്‍ത്തിക്കുന്ന നികേഷ് കുമാര്‍ എന്നയാള്‍ വന്നുകാണുമെന്നും അവരോട് സംസാരിക്കണമെന്നും ഷാജ് കിരണ്‍ നിര്‍ദേശിച്ചതായും സ്വപ്‌ന വെളിപ്പെടുത്തി.
നികേഷിന് തന്റെ ഫോണാണ് ആവശ്യമെന്നും അത് നല്‍കണമെന്നും പറഞ്ഞു. പറയുന്നതുപോലെ കേട്ടാല്‍ തനിക്കെതിരേയുള്ള കേസെല്ലാം ഒത്തുതീര്‍ക്കാമെന്നാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചമുതല്‍ വൈകീട്ട് ഏഴുമണി വരെ ഷാജ് കിരണ്‍ മാനസികമായി പീഡിപ്പിച്ചു. താന്‍ ചെയ്തതെല്ലാം തെറ്റാണെന്നും അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞു. 'ഒന്നാം നമ്പറി'നെ കാണാന്‍ പോവുകയാണെന്നും തന്നോട് പറഞ്ഞു. ഇതിന്റെ ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകള്‍ അഭിഭാഷകന്റെ കൈവശമുണ്ട്. നാളെ ഇതെല്ലാം പുറത്തുവിടുമെന്നും സ്വപ്‌ന വ്യക്തമാക്കി.
തന്നെ ബുദ്ധിമുട്ടിച്ചില്ലെങ്കില്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. ഒളിച്ചോടാനല്ല മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. അറസ്റ്റിലായാല്‍ സര്‍ക്കാര്‍ പീഡിപ്പിക്കുമെന്നും പിന്നീട് സത്യം പുറത്തുവരില്ലെന്നുമുള്ള ഭയംകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും സ്വപ്‌ന പറഞ്ഞു.
https://www.facebook.com/Malayalivartha