64–-ാ മത് കേരള സ്കൂൾ കലോത്സവത്തിന്റെ സമാപനത്തിൽ മലയാളികളുടെ പ്രിയതാരം മോഹൻലാൽ മുഖ്യാതിഥിയാകും...

64–-ാ മത് കേരള സ്കൂൾ കലോത്സവത്തിന്റെ സമാപനത്തിൽ മലയാളികളുടെ പ്രിയതാരം മോഹൻലാൽ മുഖ്യാതിഥിയാകും. സമാപന സമ്മേളനം ഞായറാഴ്ച വൈകിട്ട് നാലിന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും.
മന്ത്രി കെ രാജൻ അധ്യക്ഷനാകും. തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിലാണ് സമാപന ചടങ്ങുകൾ. കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് മന്ത്രി ശിവൻകുട്ടിയും മോഹൻലാലും ചേർന്ന് സമ്മാനിക്കും.
സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആർ ബിന്ദു, വി അബ്ദുറഹിമാൻ, എം ബി രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും പങ്കെടുക്കുന്നതാണ്.
https://www.facebook.com/Malayalivartha


























