കർണാടകയിൽ ജനപ്രിയ ട്രക്കിങ് പാതകൾ അടച്ചത് സഞ്ചാരികൾക്ക് തിരിച്ചടിയായി...

കർണാടകയിൽ ജനപ്രിയ ട്രക്കിങ് പാതകളിൽ പലതും അടച്ചത് മലയാളികളടക്കമുള്ള സഞ്ചാരികൾക്ക് ഏറെ തിരിച്ചടിയായി. ആളുകൾ ഏറെയെത്തുന്ന മൂകാംബിക-കുടജാദ്രി, കുദ്രേമുഖ്, നേത്രാവതി, സോമേശ്വരം എന്നീ പാതകൾ വേനൽക്കാലമടുക്കുന്നതോടെ അടച്ചത് വിനോദസഞ്ചാരികൾക്ക് ഏറെ നിരാശയുണ്ടാക്കുന്നു.
ഗംഗാടിക്കൽ കൊടുമുടി, കുറിഞ്ഞാല കൊടുമുടി, വലികുഞ്ജ, നരസിംഹ പർവതം, മുളന്തൂർ എന്നിവയുൾപ്പെടെ ഒട്ടേെറ ജനപ്രിയ ട്രക്കിങ് കേന്ദ്രങ്ങളിലും പ്രവേശനം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു.
മൂകാംബിക ക്ഷേത്രദർശനത്തിനെത്തുവന്നർക്ക് കുടജാദ്രിയിലേക്ക് ഇനി ജീപ്പ് സർവീസ് മാത്രമായിരിക്കും അനുവദിക്കുക. ക്ഷേത്രത്തിലെത്തുന്ന മലയാളികളിൽ ഒട്ടേെറ പേർ ട്രക്കിങ് പാത വഴി കുടജാദ്രിയിലേക്ക് പോകാറുണ്ട്.
കടുവ സെൻസസ്, മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കൽ, കാട്ടുതീ തടയൽ എന്നിവയാണ് പാതകൾ അടയ്ക്കാൻ കാരണമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
"
https://www.facebook.com/Malayalivartha






















