ജാമ്യമില്ല,ഒറ്റവരിയിൽ തീർത്ത് മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ADV രാജീവ് ഇറങ്ങും ഹൈക്കോടതിയിൽ നിന്ന് രാഹുലിനെ ഇറക്കും

മൂന്നാം അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ അദ്ദേഹം ജയിലില്‍ തന്നെ തുടരേണ്ടി വരും. കഴിഞ്ഞ ദിവസം അടച്ചിട്ട കോടതിമുറിയില്‍ മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്.
വിദേശത്തുള്ള എന്‍.ആര്‍.ഐ യുവതി നല്‍കിയ മൂന്നാമത്തെ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്ന യുവതിയുടെ ഇമെയില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസാണിത്. രാഹുല്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നത് അതിജീവിതയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു.
https://www.facebook.com/Malayalivartha






















