സംസ്ഥാനത്ത് ചെള്ളു പനി ബാധിച്ച് പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനി മരിച്ചു... പരീക്ഷാഫലം കാത്തിരിക്കെയാണ് അശ്വതിയുടെ വേര്‍പാട്.... ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി

സംസ്ഥാനത്ത് ചെള്ളു പനി ബാധിച്ച് പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനി മരിച്ചു... പരീക്ഷാഫലം കാത്തിരിക്കെയാണ് അശ്വതിയുടെ വേര്‍പാട് ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി.
സംസ്ഥാനത്ത് ചെള്ളു പനി ബാധിച്ച് (സ്‌ക്രബ് ടൈഫസ്) പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനി മരിച്ചു. വര്‍ക്കല അയന്തി പറങ്കിമാംവിള വീട്ടില്‍ ഷാജി ദാസിന്റേയും അനിതയുടെയും മകള്‍ അശ്വതിയാണ് (15) മരിച്ചത്.
സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യ ചെള്ളുപനി മരണമാണിത്. കഴിഞ്ഞവര്‍ഷം ആറും 2020ല്‍ എട്ടും പേര്‍ക്ക് ചെള്ളു പനി കാരണം ജീവന്‍ നഷ്ടമായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അശ്വതി മരിച്ചത്.
ഞെക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന അശ്വതി പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. സംസ്‌കാരം ഇന്നലെ വീട്ടുവളപ്പില്‍ നടന്നു. സഹോദരി അഹല്യ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
ഈ മാസം ഒന്നിന് രാവിലെയോടെ പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ട അശ്വതിയെ വെട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയിലും എത്തിച്ചു. പരിശോധനയ്ക്കുശേഷം മരുന്ന് നല്‍കി വീട്ടിലേക്ക് തിരികെ വിട്ടു.
മൂന്നിന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനശേഷിയും ഓക്സിജന്‍ അളവും കുറഞ്ഞതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.
രക്തസാമ്പിള്‍ പരിശോധിച്ചപ്പോള്‍ ചെള്ളുപനിക്ക് കാരണമായ ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. സാമ്പിള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചപ്പോഴും ഫലം പോസിറ്റീവായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.
അതേസമയം വര്‍ക്കലയില്‍ സംഭവം നടന്ന പ്രദേശത്ത് പ്രതിരോധം ശക്തമാക്കുകയും ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തുവെന്ന് വീണാ ജോര്‍ജ്ആരോഗ്യമന്ത്രി.
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗാണുക്കള്‍ കാണപ്പെടുന്നത്.
മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10-12 ദിവസം കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
കടിച്ച ഭാഗം ആദ്യം ചെറിയ ചുവന്ന തടിച്ച പാടായി കാണും. പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറും.
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ. ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തില്‍ സങ്കീര്‍ണമാകും. രോഗലക്ഷണമുള്ളവര്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ് .
"
https://www.facebook.com/Malayalivartha