എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന സുരേഷ്, സുഹൃത്തായ ഷാജിനെ കുടുക്കാൻ താത്പര്യമില്ലായിരുന്നു, ശബ്ദ രേഖ റെക്കോർഡ് ചെയ്തത് നിവർത്തി കേടുകൊണ്ട്, കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്ന് ഷാജ് ചോദിച്ചു,മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്ന് ഷാജ് പറഞ്ഞതായി സ്വപ്നയുടെ വെളിപ്പെടുത്തൽ

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ദൂതന്‍ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ സ്വപ്ന യുടെ ആരോപണങ്ങളെ അപ്പാടെ തള്ളി കൊണ്ട് മണിക്കൂറുകൾക്കുള്ളിൽ ഷാജ് കിരണും രംഗത്തുവന്നു.
പക്ഷേ തന്റെ വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സ്വപ്ന. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ സമീപിച്ചുവെന്ന് പറയുന്ന ഷാജ് കിരണ്‍ സംസാരിച്ചതിന്റെ ശബ്ദ സന്ദേശം സ്വപ്‌ന സുരേഷ് പുറത്തുവിട്ടിരിക്കുകയാണ്. പാലക്കാട് തന്റെ ഫ്‌ളാറ്റില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഷാജി കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്‌ന പുറത്തുവിടുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞാണ് സ്വപ്ന വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വർഷങ്ങൾ മുമ്പേ ഷാജിനെ അറിയാമെന്ന് പറഞ്ഞ സ്വപ്ന ശിവശങ്കറിൻ്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് വീണ്ടും പരിചയം പുതുക്കിയതെന്ന് വ്യക്തമാക്കി. രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞതനുസരിച്ച് തൃശൂരിൽ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് ചോദിച്ചത്.
മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്നും ഷാജ് പറഞ്ഞു. സരിതിനെ പൊക്കുമെന്ന് പറഞ്ഞത് ഷാജ് ആണ്. അതു കൊണ്ടാണ് ഷാജിന്റെ സഹായം തേടിയത്. സുഹൃത്തായ ഷാജിനെ കുടുക്കാൻ താത്പര്യമില്ലായിരുന്നു. ശബ്ദ രേഖ റെക്കോർഡ് ചെയ്തത് നിവൃത്തി കേടുകൊണ്ടാണ്. തടവറയിൽ ഇടുമെന്നും മകനെ നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തി. ഇത് കേട്ടപ്പോൾ ഞാൻ തകർന്നു.അതു കൊണ്ടാണ് റെക്കോർഡ് ചെയ്തതെന്നും സ്വപ്ന പറഞ്ഞു.
https://www.facebook.com/Malayalivartha