മുഖ്യമന്ത്രിക്കെതിരെയുള്ള സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍... വിവാദമായതിന് പിന്നാലെ സ്വപ്ന ജോലി ചെയ്യുന്ന സ്ഥാപനത്തിന് നേരെ അന്വേഷണം വേണമെന്ന് പരാതി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയുള്ള സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ സ്വപ്ന ജോലിചെയ്യുന്ന സ്ഥാപനത്തിന് എതിരെ അന്വേഷണം വേണമെന്ന് പരാതി.
എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനത്തിലാണ് സ്വപ്ന സുരേഷ് ജോലി ചെയ്യുന്നത്. ഈ സ്ഥാപനത്തിന് എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിനും വിജിലന്‍സിനുമാണ് പരാതി ലഭിച്ചിരിക്കുന്നത്.
കടവന്ത്ര സ്വദേശിയായ സി. പി ദിലീപ് നായരാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും സാമ്ബത്തിക സ്രോതസ്സും പരിശോധിക്കണമെന്നാണ് ആവശ്യം. വിജിലന്‍സിനും ക്രമസമാധാന ചുമതലയുള്ള എഡിജിപിമാര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.
നിലവിലെ ആരോപണങ്ങള്‍ക്ക് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് സ്വപ്ന കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടായിരുന്നു. പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാജ് കിരണ്‍ വന്നു പോയി എന്ന വെളിപ്പെടുത്തലിന് ശേഷം സ്വര്‍ണ്ണക്കടത്ത് കേസില്‍ വലിയ തോതിലുള്ള ചര്‍ച്ചകളുയര്‍ന്നിരുന്നു. ആറ് മണിക്കൂറോളം ഷാജ് കിരണ്‍ സ്വപ്നയ്‌ക്കൊപ്പം ഉണ്ടായിരുന്നെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഓഫീസില്‍ സിസിടിവി സ്ഥാപിക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ മൊബൈല്‍ ഫോണ്‍ തിരുവനന്തപുരത്തെത്തിച്ച് വിജിലന്‍സ് കോടതിയില്‍ നല്‍കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുറമെ നിലവിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകള്‍ ഉണ്ടോ എന്നായിരിക്കും അന്വേഷണ സംഘം പരിശോധിക്കുക എന്നാണ് നിലവിലെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha