സ്വപ്ന യുടെ വെളിപ്പെടുത്തലിനു പിന്നാലെ എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി, പകരം ചുമതല വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന് , സ്വപ്ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെ എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി, പകരം ചുമതല വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന് , സ്വപ്ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. സ്വപ്ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന് പകരം ചുമതല നല്‍കി. അജിത്ത് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ മധ്യസ്ഥാനായെത്തിയ ഷാജ് കിരണുമായി എം.ആര്‍ അജിത്ത് കുമാര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു സ്വപന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച് ഇന്റലിജന്‍സ് അന്വേണം നടത്തിയിരുന്നു.
സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയവും അജിത്ത് കുമാറിനെതിരേയുള്ള നടപടിയിലേക്ക് നയിച്ചുവെന്നാണ് സൂചന.
അജിത് കുമാറുമായി ഫോണില്‍ സംസാരിച്ചതായി ഷാജ് കിരണ്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനത്തുനിന്ന് മാറ്റുന്നത്. എഡിജിപി എം.ആര്‍.അജിത് കുമാറും എഡിജിപി ലോ ആന്‍ഡ് ഓര്‍ഡറും ചേര്‍ന്ന് 56 പ്രാവശ്യമാണ് തന്നെ വാട്‌സാപ്പില്‍ വിളിച്ചതെന്ന് ഷാജ് കിരണ്‍ പറഞ്ഞതായാണ് സ്വപ്ന ഇന്നലെ പറഞ്ഞത്.
ഷാജ് കിരണിനെ തനിക്ക് അറിയില്ലെന്നും താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. ഈ കേസുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിജയ് സാഖറെ പറഞ്ഞു.
സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും വിജയ് സാഖറെ പറഞ്ഞിരുന്നു. ഷാജ് കിരണിന്റെ ഫോണില്‍ എഡിജിപി നിരന്തരം വിളിച്ചിരുന്നു എന്നാണ് ഇന്നലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
എന്നാല്‍ എം.ആര്‍ അജിത് കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷാജ് കിരണ്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകനായിരിക്കെ സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്നു എം.ആര്‍.അജിത് കുമാര്‍. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരണ്‍ ആദ്യമറിഞ്ഞത് എം.ആര്‍.അജിത് കുമാര്‍ പറഞ്ഞാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha