കൊല്ലത്ത് രണ്ടരവയസ്സുകാരനെ കാണാനില്ല....പോലീസ് ഡോഗ് സ്‌ക്വാഡിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ നാട്ടുകാരും ബന്ധുക്കളും പല സംഘങ്ങളായി തിരച്ചില്‍ നടത്തുന്നു

കൊല്ലത്ത് രണ്ടരവയസ്സുകാരനെ കാണാനില്ല....പോലീസ് ഡോഗ് സ്‌ക്വാഡിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ നാട്ടുകാരും ബന്ധുക്കളും പല സംഘങ്ങളായി തിരച്ചില്‍ നടത്തുന്നു.
കൊല്ലം അഞ്ചല്‍ തടിക്കാട്ടിലാണ് രണ്ടരവയസുകാരനെ കാണാതായത്. കൊടിഞ്ഞിമൂല പുത്തന്‍വീട്ടില്‍ അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് കാണാതായത്.
ഇന്നലെ വൈകുന്നേരം 5:30 ഓടെയാണ് കുട്ടിയെ കാണാതായത്. വൈകീട്ടോടെ മൂത്തകുട്ടിയുമായി ഫാത്തിമ പുറത്തിറങ്ങിയപ്പോള്‍ റബര്‍തോട്ടത്തില്‍ കുട്ടിയുടെ നിലവിളികേട്ടതായി പറയുന്നു.
പോലീസ് ഡോഗ് സ്‌ക്വാഡിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ നാട്ടുകാരും ബന്ധുക്കളും പല സംഘങ്ങളായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha