വേര്‍പാട് താങ്ങാനാവാതെ ഉറ്റവര്‍.....കിടപ്പിലായ ഭാര്യയ്ക്ക് വേണ്ടി കരിക്കിടാനായി വീടിനു മുന്നിലെ കടയുടെ ടെറസില്‍ കയറി കരിക്കിട്ടു... പിന്നാലെ ഇരുമ്പു തോട്ടി 11 കെ.വി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു, അച്ഛനെ രക്ഷിക്കാനായി ശ്രമിക്കവേ മകനും ഷോക്കേറ്റു, അപ്പുക്കുട്ടന്റെ ഒരു കൈപ്പത്തി കത്തിക്കരിഞ്ഞ് ദൂരേക്ക് തെറിച്ചു, റെനിലിന്റെ ഇടതു കാല്‍ മുട്ടിന് താഴെ വരെ കത്തി, ദുരന്തവാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ നാട്ടുകാര്‍

ചൊവ്വര സോമതീരം റോഡില്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ അപ്പുക്കുട്ടന്‍ (65) മകന്‍ റെനില്‍ (36) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് ദുരന്തമുണ്ടായത് .
രോഗിയായി കിടപ്പിലായ ഭാര്യ സരസമ്മക്ക് വേണ്ടി കരിക്ക് ഇടാനാണ് അപ്പുക്കുട്ടന്‍ വീടിന് മുന്നിലെ കടയുടെ ടെറസില്‍ കയറിയത്. കരിക്കിട്ടതിന് പിന്നാലെ ഇരുമ്പു തോട്ടി 11 കെ.വി ലൈനില്‍ തട്ടുകയായിരുന്നു. ഇതോടെ അപ്പുക്കുട്ടന് ഷോക്കറ്റു.
വീട്ടില്‍ മക്കളാരും ഉണ്ടായിരുന്നില്ല. പുറത്തു പോയ ഇളയ മകന്‍ റെനില്‍ എത്തുമ്പോള്‍ ടെറസില്‍ പുക കണ്ട് മുകളിലേക്ക് ഓടിപ്പോയതായി സമീപ വാസികള്‍ പൊലീസിനോട് പറഞ്ഞു.
അച്ഛനെ രക്ഷിക്കാനായി ശ്രമിക്കുമ്പോള്‍ ലൈനില്‍ കുരുങ്ങിക്കിടന്ന തോട്ടിയില്‍ നിന്ന് റെനിലിനും ഷോക്കേറ്റെന്നാണ് കരുതുന്നത്. അപ്പുക്കുട്ടന്റെ ഒരു കൈപ്പത്തി കത്തിക്കരിഞ്ഞ് ദൂരേക്ക് തെറിച്ചുപോയി. റെനിലിന്റെ ഇടതു കാല്‍ മുട്ടിന് താഴെ വരെ കത്തി. ടെറസില്‍ നിന്ന് വിളികേട്ട് പരിസരവാസികള്‍ ഓടി എത്തുമ്പോഴും തീയും പുകയും അടങ്ങിയിരുന്നില്ല.
പൊലീസിനെ അറിയിച്ചതനുസരിച്ച് ഫയര്‍ ഫോഴ്‌സും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ അവിടേക്ക് ചെന്നത്.
നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്നു അപ്പുക്കുട്ടന്‍. റെനില്‍ ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവര്‍ ആയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
"
https://www.facebook.com/Malayalivartha