സ്വപ്ന ഇനിയും പലതും വെളിപ്പെടുത്തും... പിണറായി തീരുകയാണ്...

അരിയാഹാരം കഴിക്കുന്ന ഏതു മലയാളിക്കും മനസിലാകും പിണറായി വിജയന്‍ എന്തൊക്കെയോ, ആരെയൊക്കെയോ ഭയപ്പെടുന്നുണ്ടെന്ന്. സ്വപ്‌ന സുരേഷ് ഓരോ ദിവസവു പുറത്തു വിടുന്ന മൊഴികളില്‍ വിശ്വാസയോഗ്യമായ കുറെയെങ്കിലും കാര്യങ്ങളുണ്ടെന്ന് ലോകമലയാളികള്‍ക്ക് മനസിലായിരിക്കുന്നു.
കേരള കമ്യൂണിസത്തില്‍ സ്വേച്ഛാധിപതിയായി വിലസുന്നതിനിടെ പുറത്തുവരുന്ന വെളിപ്പെടുത്തലുകളെ സഹിഷ്ണുതയോടെ കാണാനോ മറുപടി കൊടുക്കാനോ പിണറായിക്കു സാധിക്കുന്നില്ല, സാധിക്കുകയുമില്ല. ഷാജ് കിരണ്‍ എന്ന ഇടനിലക്കാരന്‍ സ്വപ്നയെ സമീപിച്ചതിനു പിന്നില്‍ പിണറായുടെ അധോലോക ക്യാമ്പിന് പങ്കുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം. അതല്ലെങ്കില്‍ പത്രപ്രവര്‍ത്തകന്‍ എന്ന വേഷത്തില്‍ വിളങ്ങി ഷാജ് കിരണ്‍ എന്ന വ്യക്തി സ്വപ്നയെ കാണുന്നതിന് മുന്‍പ് ഷാജ് കിരണ്‍ നാലു മണിക്കൂര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പം കൊച്ചിയില്‍ ചെലവഴിക്കേണ്ടതുണ്ടോ.
പിണറായി വിജയന്റെ വിശ്വസ്തരായ ഐജി, എഡിജിപിമാരുമായി ഇടനിലനിന്നു സംസാരിക്കാനോളം മഹാനൊന്നുമല്ല ഈ ഷാജ് കിരണന്‍. സംസ്ഥാനത്തിന്റെ ക്രമസമാധാന കാര്യത്തില്‍ ഏറെ ഉത്തരവാദിത്വപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി വിജയനുവേണ്ടി മധ്യസ്ഥം പറയാന്‍ ഈ രാജ് കിരണിനെ ദൂതനാക്കേണ്ട എന്ത് കാര്യമാണുള്ളത്.
മാത്രവുമല്ല ഷാജ് കിരണന്‍ സ്വപ്‌നയോടു പറഞ്ഞ കാര്യങ്ങളെല്ലാം സ്വര്‍ണക്കളക്കടത്തുമായി ബന്ധപ്പെട്ട കാര്യത്തില്‍ പിണറായി വിജയന്റെയും ഭാര്യ കലമലയുടെയും മകള്‍ വീണയുടെയും പേര് കളങ്കപ്പെടരുതെന്നും അവര്‍ക്കെതിരെ പറഞ്ഞതൊക്കെ പിന്‍വലിക്കണമെന്നുമാണ്. അങ്ങനെ സ്വപ്ന മൊഴി മാറ്റിയാല്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഉന്നത തല സഹായം ഉറപ്പാക്കാമെന്ന് സ്വപ്‌നയോടു പറയാന്‍ ആരാണീ ഷാജ് കിരണ്‍.
സ്വപ്നയെ കാണുന്നതിനു മുന്‍പ് ഷാജ് കിരണ്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നതായി കേരളാ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് തന്നെ ഇക്കാര്യം മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞ സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച ഷാജ് കിരണിന്റെ മനോഭാവം വളരെ പെട്ടന്നു മാറിയതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനു ശേഷം അദ്ദേഹത്തിന്റെ ദൂതനായാണു ഷാജ് പാലക്കാട് എത്തിയത്.
ഷാജിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്തു സ്വപ്ന പുറത്തുവിട്ടതോടെ സംസ്ഥാനം വിടാന്‍ ഷാജിനോടു നിര്‍ദേശിച്ചതും ഇതേ പൊലീസ് ഉദ്യോഗസ്ഥനാണ്. മാത്രവുമല്ല സംഭാഷണം കൃത്രിമമാണെന്നും ശരിയായ സംഭാഷണം പുറത്തു വിടുമെന്നും പറഞ്ഞ ഷാജ് കിരണന്‍ പിന്നീട് ഒരു വെളിപ്പെടുത്തലുകളുമായി പുറത്തുവന്നിട്ടുമില്ല.
സ്വര്‍ണക്കടത്തു കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷുമായി ഫോണില്‍ ഏറ്റവും അധികം ബന്ധപ്പെട്ട വ്യക്തിയാണു ഷാജ്. ഷാജിനെ സ്വപ്‌നാ സുരേഷിനു മുന്നില്‍ എത്തിച്ചതില്‍ പിണറായി വിജയനുമായി ബന്ധപ്പെട്ട ഉന്നത കണ്ണികളുടെ ഇടപെടലുണ്ടെന്ന് വ്യക്തമാണ്.
എം ശിവശങ്കര്‍ എഴുതിയ ആത്മകഥയില്‍ സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യ പ്രതി സ്വപ്‌നയാണെന്നു വരുത്തിത്തീര്‍ത്തതോടെ താനും ശിവശങ്കരനും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധവും അവിഹിത ബന്ധവും സ്വപ്‌ന തുറന്നടിച്ചു.
സ്വര്‍ണക്കള്ളടത്തില്‍ പങ്കുപറ്റിയിരുന്ന എല്ലാവരുടെയും വിവരങ്ങള്‍ കൃത്യമായി അറിയുന്നയാളാണ് സ്വപ്‌ന സുരേഷ്. ഈ അറിവുകളുടെ അടിസ്ഥാനത്തിലാണ് ബിരിയാണിച്ചെമ്പിന്റെയും സ്വര്‍ണച്ചുരുളുകളുടെയുമൊക്കെ കഥകള്‍ സ്വപ്‌ന പുറത്തുവിട്ടത്. ദുബായിയില്‍ ബിസിനസ് സംരംഭമുള്ള വീണയുടെ സാമ്പത്തിക നിക്ഷേപങ്ങളെപ്പറ്റി സ്വപ്‌നയ്ക്ക് അറിയാമെന്നതാണ് പല ഉന്നതരുടെയും ഉറക്കം കെടുത്തുന്നത്.
അതാണ് മകളെക്കുറിച്ചു പറഞ്ഞാല്‍ പിണറായി വിജയന്‍ സഹിക്കില്ല, പൊറുക്കില്ല എന്നൊക്കെ ഷാജ് കിരണന്‍ സ്വപ്നയെ ധരിപ്പിച്ചത്. ദുബായ് കേന്ദ്രീകരിച്ച വലിയൊരു അധോലോകം സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കാളികളാണെന്നും ഇവര്‍ക്ക് പിണറായി വിജയനുമായി ബന്ധമുള്ള വലിയൊരു സംഘത്തിന്റെ പിന്‍ബലമുണ്ട് തുടങ്ങിയ കഥകളാണ് പ്രചരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥന്റ നിര്‍ദേശപ്രകാരം സ്വപ്ന സുരേഷിനെ സ്വാധീനക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷാജ് വെളിപ്പെടുത്തിയ വിവരങ്ങളാണ് എഡിജിപി എം.ആര്‍.അജിത് കുമാറിനും ഷാജിനും കെണിയായിരിക്കുന്നത്. ആകെ അലങ്കോലമായ സാഹചര്യത്തിലും പിണറായി വിജയന്‍ ഗുണ്ടാ സ്റ്റൈലില്‍ ജനമധ്യത്തില്‍ പെരുമാറുന്ന സാഹചര്യം സിപിഎമ്മിന് ആകെ കളങ്കമായി മാറിയിരിക്കുന്നു.
സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ഇപി ജയരാജന്‍ മാത്രമാണ് പിണറായിയെ തുറന്നു പിന്‍തുണയ്ക്കുന്നത്. എംഎ ബേബി, തോമസ് ഐസക്ക് ഉള്‍പ്പെടെ വലിയൊരു നിര സംഭവത്തില്‍ മൗനം പാലിക്കുകയാണ്. സോളാര്‍ കേസിനു പിന്നില്‍ പെണ്‍വിഷയവും ചെറുകിട തട്ടിപ്പുകളുമായിരുന്നെങ്കില്‍ സ്വപ്‌ന ഉയര്‍ത്തിയ കൊടുങ്കാറ്റ് മുഖ്യമന്ത്രിയെ വീഴ്ത്തുമോ എന്നതാണ് കാത്തിരുന്ന് കാണാനുള്ളത്.
https://www.facebook.com/Malayalivartha





















