പാർട്ടിക്ക് മീതെ പിണറായി; പിബി വെറും പാവ.... ആകെ നാറുകയാണ്.... പാര്‍ട്ടിക്ക് നാണക്കേട്... പിണറായി തീരുന്നു

കേരളത്തില്‍ സിപിഎമ്മിന്റെ ചരിത്രത്തില്‍ മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ഇത്തരത്തിലൊരു ഗതികേടിലും ആരോപണത്തിലും ചാടിയിട്ടില്ല. മുന്‍കാലങ്ങളിലായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ രാജി പാര്‍ട്ടി ചോദിച്ചുവാങ്ങിയേനേ. ഇപ്പോള്‍ പിണറായി വിജയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സ്വേച്ഛാധിപതിയായിരിക്കെ പാര്‍ട്ടി സഖാവിനെതിരെ ചെറുവിരല്‍ അനക്കാന്‍ ധൈര്യപ്പെടില്ല.
എതിര്‍പക്ഷമില്ലാത്ത വിധം പാര്‍ട്ടിയുടെ സര്‍വാധിപതിയായി വാഴുന്ന പിണറായിക്കു സ്തുതിപാടുകയല്ലാതെ പിണറായി വിജയന്‍ തല്‍ക്കാലം രാജി വച്ചു മാറാന്‍ സംസ്ഥാന സെക്രട്ടറിയറ്റിലെ എന്നല്ല പോളിറ്റ് ബ്യുറോയില്‍ പോലും ആരും പറയില്ല. ഇത്രയേറെ ആരോപണങ്ങള്‍ ഉയരുമ്പോഴും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പറയാനും വിശദീകരണമില്ല. യെച്ചൂരിയെക്കാള്‍ ശക്തനായ പിണറായോടു രാജിവയ്ക്കാന്‍ പറയാന്‍ പാര്‍ട്ടിയില്‍ ഒരാളുമില്ലെന്നതാണ് വസ്തുത.
സ്വപ്നാ സുരേഷ് തുറന്നുവിട്ട ആരോപണശരങ്ങള്‍ പ്രത്യക്ഷമായി അല്ലെങ്കിലും പരോക്ഷമായി പിണറായി വിജയന് എതിരാണ്. മകള്‍ വീണക്കെതിരെ ആര് എന്തു പറഞ്ഞാലും പിണറായി വിജയന്‍ സഹിക്കില്ലെന്നും പിണറായിക്കെതിരെ പോരാടിയിട്ട് എന്തു നേടാനാണെന്നുമുള്ള ഇടനിലക്കാരന്റെ പ്രതികരണം വ്യക്തമാക്കുന്നത് പിണറായി ഇതില്‍ ഇടപെടുന്നുണ്ടെന്നാണ്. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് നേരിട്ടു മറുപടി പറയാന്‍ പിണറായി ഇനിയും തയാറായിട്ടില്ല. മറിച്ച് നിയമപരമായി പോലീസിനെ ഉപയോഗിച്ച് സ്വപ്നയെ ഒതുക്കാനും വീണ്ടും ജയിലില്‍ അടയ്ക്കാനുമുള്ള നീക്കമാണ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്.
ഇഎംഎസും ഇകെ നായനാരും ഉള്‍പ്പെടെ നേതാക്കള്‍ മുഖ്യമന്ത്രിയായിരിക്കെ ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകളുടെ കഥകളൊന്നും പുറത്തുവന്നിട്ടില്ല. അതേ സമയം ചെത്തുകാരന്റെ മകനായി പിറന്ന് കണ്ണൂര്‍ രാഷ്ട്രീയത്തിലൂടെ പടിപടിയായി വളര്‍ന്ന് സിപിഎമ്മിന്റെ അമരത്തെത്തിയ പിണറായി ഇന്ന് പണത്തിലും സ്വാധീനത്തിലും സര്‍വാധിപതിയാണെന്ന ആക്ഷേപം ആര്‍ക്കും തള്ളിക്കളയാനാകില്ല. മകള്‍ വീണയുടെ ദുബായി കേന്ദ്രീകരിച്ച് ഐടി ബിസിനസിന്റെ പിന്നാമ്പുറങ്ങള്‍ ഇപ്പോഴും ദുരൂഹമാണ്.
മുഖ്യമന്ത്രിക്കൊപ്പം അധോലോകക്കാരും കോടീശ്വരന്‍മാരും കള്ളക്കടത്തുകാരും ഉള്‍പ്പെട്ട ഒരു സമാന്തര മന്ത്രിസഭയാണ് കേരളം ഭരിക്കുന്നതെന്ന് പിസി ജോര്‍ജ് ആരോപിച്ചത് ഈ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ഇംഗ്‌ളണ്ടിനെ മുതലാളിത്ത രാജ്യമെന്ന് ചീത്ത വിളിക്കുമ്പോഴും പിണറായി വിജയന്റെ മകന്റെ പഠനവും ജീവിതവും ബ്രിട്ടണിലാണ്.
മാത്രവുമല്ല പതിനഞ്ച് വര്‍ഷമായി വിവേക് എവിടെയെന്ന് ഒരാള്‍ക്കും വ്യക്തവുമല്ല. ലാളിത്യം പ്രഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിണറായിയുടെ കുടുംബത്തിന് ഇക്കാലത്തുള്ള ആസ്തിവകകളുടെ പെരുക്കത്തെപ്പറ്റി സിപിഎമ്മിനും പറയാന്‍ വിശദീകരണമില്ല. വിജയരാഘവനും കോടീയേരി ബാലകൃഷ്ണനും ജയരാജന്‍മാരും ഗുണ്ടാ സ്വഭാവമുള്ള കുറെ സഖാക്കളും എക്കാലത്തും പിണറായി വിജയനെ വെള്ളപൂശാന്‍ മാത്രമേ തുനിയാറുള്ളു.
യുഎഇ കോ്ണ്‍സുലേറ്റ് വഴി നിയമവിരുദ്ധമായി എന്തെങ്കിലും സാധനങ്ങള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു വിശദീകരണം പറയാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ഗള്‍ഫില്‍നിന്ന് വന്ന ഈന്തപ്പഴത്തിലും ദുരൂഹത മണക്കുന്നത്. സ്വര്‍ണം നിറച്ച പെട്ടിയുടെ മുകളില്‍ മാത്രമേ ഈന്തപ്പഴമുണ്ടായിരുന്നുള്ളുവെന്ന മുന്‍കാല ആരോപണങ്ങളില്‍ ഉള്‍പ്പെടെ സംശയം ബാക്കി നില്‍ക്കുകയാണ്. 22 തവണ മുഖ്യമന്ത്രിയ്ക്ക് ഇത്തരത്തില്‍ യുഎഇ കോണ്‍സുലേറ്റു വഴി പാഴ്‌സല്‍ വന്നതായി സ്വപ്‌ന ആരോപിക്കുമ്പോള്‍ അതില്‍ വിശദീകരണം കണ്ടെത്തിയേ തീരു.
കോണ്‍സുലേറ്റു വഴി വന്ന രേഖകളുടെ കണക്ക് പരിശോധിക്കാന്‍ സാഹചര്യമുണ്ടായാല്‍ സ്വപ്‌ന പറയുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരും. ലാവ്‌ലിന്‍ കേസിനെക്കാള്‍ മാരകമായ സാമ്പത്തിക ആരോപണങ്ങളാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്നത്. ശിവശങ്കറിന്റെ പങ്കാളിത്തവും ഇടപെടലുമൊക്കെ ഇതിനു തെളിവായി മാറുകയും ചെയ്യുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അടിയന്തിരമായി യോഗം ചേര്‍ന്ന് പിണറായിയ്ക്ക് രാഷ്ട്രീയ സുരക്ഷ നല്‍കാന്‍ ആലോചന നടത്തുകയാണ്. ഈ ആലോചനായോഗങ്ങളൊന്നും പിണറായുടെ ഇമേജ് നിലനിറുത്താന്‍ പ്രാപ്തമല്ലാത്ത വിധം രാഷ്ട്രീയ സാഹചര്യം മോശമായി കൊണ്ടിരിക്കുകയാണ്. വിശദീകരണയോഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പിണറായിയെ പാര്‍ട്ടി നേതാക്കള്‍ എത്രയേറെ വെള്ളപൂശിയാലും സ്വപ്‌ന പുറത്തുവിട്ട ടെലിഫോണ്‍ സംഭാഷണത്തിലെ സൂചനകള്‍ പിണറായുടെ രാഷ്ട്രീയ ഭാവിക്കു മങ്ങലേല്‍പ്പിക്കുന്നതുതന്നെയാണ്.
https://www.facebook.com/Malayalivartha


























