ഹരിപ്പാട് മുട്ടം ജലജ വധക്കേസിലെ പ്രതി തിരുവനന്തപുരത്തെ ഹോട്ടല്‍ റൂമില്‍ മരിച്ച നിലയില്‍... കേസില്‍ അറസ്റ്റിലായ സജിത്ത് ജാമ്യം നേടി പുറത്തിറങ്ങി തിരുവനന്തപുരത്ത് താമസമാക്കിയിരുന്നു, ആഗസ്റ്റ് 3ന് വിചാരണ തുടങ്ങാനിരിക്കെയാണ് സജിത്തിന്റെ മരണം

ഹരിപ്പാട് മുട്ടം ജലജ വധക്കേസിലെ പ്രതി തിരുവനന്തപുരത്തെ ഹോട്ടല്‍ റൂമില്‍ മരിച്ച നിലയില്‍... കേസില്‍ അറസ്റ്റിലായ സജിത്ത് ജാമ്യം നേടി പുറത്തിറങ്ങി തിരുവനന്തപുരത്ത് താമസമാക്കിയിരുന്നു, ആഗസ്റ്റ് 3ന് വിചാരണ തുടങ്ങാനിരിക്കെയാണ് സജിത്തിന്റെ മരണം.
ജലജ വധക്കേസിലെ പ്രതി സജിത്തിനെയാണ് (40)തിരുവനന്തപുരം ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷന് സമീപമുളള ഗോള്‍ഡന്‍ അവന്യൂ ഹോട്ടല്‍ റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുട്ടം പീടികപറമ്പില്‍ ശശി-മണി ദമ്പതികളുടെ മകനാണ്. ഞായറാഴ്ചയാണ് ഗോള്‍ഡന്‍ അവന്യൂവില്‍ മുറിയെടുത്തത്.
രണ്ട് ദിവസം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇന്നലെ രാവിലെ വാതിലില്‍ പല തവണ മുട്ടി. അനക്കമില്ലെന്ന് കണ്ടതോടെ വാതില്‍ തുറക്കാനുളള ശ്രമവും നടത്തിയെങ്കിലും കഴിയാതെ വന്നപ്പോള്‍ 11 മണിയോടെ ആശാരിയെ എത്തിച്ചാണ് വാതില്‍ തുറന്നത്. കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
2015 ഓഗസ്റ്റ് 13നാണ് ഹരിപ്പാട് മുട്ടം സ്വദേശി ജലജയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ആലപ്പുഴ ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതിയെ പിടി കൂടാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുക്കുകയും 2017 ഡിസംബര്‍ 24ന് പ്രതിയെ പിടി കൂടുകയുമായിരുന്നു.
ജലജയുടെ അയല്‍വാസി രഘുവിന്റെ സുഹൃത്തായിരുന്നു സജിത്ത്. രഘുവിനെ അന്വേഷിച്ച് ജലജയുടെ വീട്ടിലെത്തിയ സജിത്ത് അവരോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഉന്തും തള്ളുമുണ്ടാകുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ജലജയുടെ ആഭരണങ്ങളും സജിത്ത് കവര്‍ന്നെടുത്തിരുന്നു.തുടര്‍ന്ന് വിദേശത്തേക്ക് കടന്ന സജിത്തിനെ തന്ത്രപരമായി വിളിച്ചു വരുത്തിയാണ് തൃശൂര്‍ ക്രൈബ്രാഞ്ച് എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടി കൂടിയത്.
മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്ത സജിത്ത് 2018 ജൂലായില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് പുറത്തിറങ്ങിയത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ ഒരോ ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. തുടര്‍ന്നാണ് തിരുവനന്തപുരത്ത് താമസിച്ചുപോന്നിരുന്നത്.
"
https://www.facebook.com/Malayalivartha






















