വീട്ടമ്മയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ പോലീസ് പിടിയില്‍.... തമിഴ്നാട്ടില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്

വീട്ടമ്മയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ പോലീസ് പിടിയില്‍. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ് കസബ പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്.
ഷാജഹാനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പിന്നാലെ ഷാജഹാനെ കഴിഞ്ഞ ദിവസം സിപിഎം പുറത്താക്കുകയും ചെയ്തിരുന്നു. ജൂണ്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് സൗത്ത് പോലീസാണ് ഷാജഹാനെതിരെ കേസെടുത്തു. ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ യുവതി പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
യുവതിയുടെ വീടിന് സമീപമാണ് ഷാജഹാന്റെ വീട്. ഷാജഹാനില്‍ നിന്നും ഇത്തരമൊരു അനുഭവമുണ്ടാകുന്നത് ആദ്യമായാണെന്ന് യുവതി പ്രതികരിക്കുകയുണ്ടായി.
വെന്റിലേഷന്‍ ജനലില്‍ കൈ കണ്ടപ്പോഴാണ് ശ്രദ്ധിച്ചതെന്നും പുറത്തുവന്നപ്പോള്‍ ജനലില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ട് ഒച്ചവെച്ചുവെന്നും അവര്‍ പറഞ്ഞു. ബഹളം വെച്ചപ്പോള്‍ പുറത്ത് നിന്നും ഒരാള്‍ ഓടിപ്പോയി. പിന്നീട് വീടിന്റെ പരിസരത്ത് നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയപ്പോഴാണ് ഷാജബാനാണ് ഇതിന് പിന്നിലെന്ന് മനസിലായത്. ഷാജഹാന്‍ ഓടിയപ്പോള്‍ മൊബൈല്‍ ഫോണ്‍ താഴെവീണു പോകുകയായിരുന്നു.
"
https://www.facebook.com/Malayalivartha






















