അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സാക്ഷി വിസ്താരം മാറ്റി

അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സാക്ഷി വിസ്താരം 20ലേക്കു മാറ്റി.
മധുവിന്റെ സഹോദരി സരസു പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് വിചാരണ കോടതിയെ സമീപിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ മാറ്റുന്നതിന് സര്‍ക്കാരിനെ സമീപിക്കണമെന്ന് നിര്‍ദ്ദേശിച്ച് കോടതി ഹര്‍ജി തള്ളി. ഇതിന് പിന്നാലെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് കത്ത് നല്‍കിയത്.
രണ്ട് സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നും അഡിഷണല്‍ പ്രോസിക്യൂട്ടറെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമാണ് കത്തിലെ ആവശ്യം.
കേസില്‍ സാക്ഷികള്‍ പലരും ഇതിനോടകം കൂറുമാറിയെന്നും കൂടുതല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാദ്ധ്യതയുണ്ടെന്നും മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു.
"
https://www.facebook.com/Malayalivartha






















