Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

എസ് എം എസ് - ഈമെയില്‍ തട്ടിപ്പിലൂടെ 3 ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസ്... മുംബൈ റിസര്‍വ്വ് ബാങ്ക് മാനേജരടക്കം 9 ഔദ്യോഗിക സാക്ഷികള്‍ ഹാജരാകാനുത്തരവ്, ജൂലൈ 14 ന് ഹാജരാകണം,ഇന്ത്യയില്‍ ആശുപത്രി നിര്‍മ്മാണത്തിന് വേണ്ടി 8.5 മില്യണ്‍ യു എസ് ഡോളറുകള്‍ കൈമാറ്റം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തുക തട്ടിയെടുത്തത്, പ്രതികളില്‍ ഒരു ബീഹാറിയും 5 നൈജീരിയക്കാരും

15 JUNE 2022 09:43 AM IST
മലയാളി വാര്‍ത്ത

എസ് എം എസ് - ഈ മെയില്‍ തട്ടിപ്പിലൂടെ നവ ദമ്പതികളില്‍ നിന്ന് മൂന്നു ലക്ഷം രൂപ വിശ്വാസവഞ്ചന നടത്തി കൈക്കലാക്കിയ കേസില്‍ സാക്ഷി മൊഴി നല്‍കാന്‍ മുംബൈ റിസര്‍വ്വ് ബാങ്ക് മാനേജരടക്കം 9 ഔദ്യോഗിക സാക്ഷികള്‍ ജൂലൈ 14 ന് ഹാജരാകാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.


മുംബൈ എസ് ബി എസ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ അല്‍പന കിള്ളാവാല , മണിപ്പൂര്‍ എസ്ബിഐ സേനാപതി ബ്രാഞ്ച് ചീഫ് മാനേജര്‍ ഹേപ്പുനി ബിസ്മാര്‍ക്ക് , തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ (ഡോക്യുമെന്റ്‌സ്) പി. ഷാജി , പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അസി.കമാന്‍ഡന്റ് വിനയകുമാരന്‍ നായര്‍ , സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ വിജയകുമാര്‍ , സീനിയര്‍ സി പി ഒ കെ.എന്‍. ബിജുലാല്‍ , വനിത സി പി ഒ മാരായ അര്‍ഷ ഡേവിഡ് , ബിന്ദു. വി.എസ് , പൂര്‍ണ്ണിമ , സബ്ബ് ഇന്‍സ്പെക്ടര്‍ ബി. സജികുമാര്‍ എന്നിവരാണ് ഹാജരാകേണ്ടത്. ഇവര്‍ പ്രോസിക്യൂഷന്‍ ഭാഗം 18 മുതല്‍ 27 വരെയുള്ള സാക്ഷികളാണ്.




നൈജീരിയ അബാബ സ്വദേശിയും ന്യൂഡെല്‍ഹി ഹോസ്രാനി മാളവ്യ നഗര്‍ നിവാസികളുമായ റ്റൊവെചുക്വു ഹിലാരി (29) , ഉഗോച്ചുക്വു കോര്‍ണലിയസ് (28) , അഗസ്റ്റിന്‍ ചുക്വുഡി (28) , ഫെസ്റ്റസ് ഐകെച്ചുക്വു (28) , ഉഗാണ്ണ ന്യൂട്ടന്‍ (26) , ബിഹാര്‍ മകണ്ട്പുര്‍ സ്വദേശിയും ന്യൂഡെല്‍ഹി മാളവ്യ നഗര്‍ നിവാസിയുമായ രോഹിത് ശര്‍മ്മയെന്ന മൗസം കുമാര്‍ റോയി (28) എന്നിവരാണ് നവദമ്പതികളെ ചതിച്ച കേസിലെ ആറു പ്രതികള്‍.


തലസ്ഥാന ജില്ലയില്‍ തിരുമല മങ്കാട്ട്കടവ് അണ്ണൂരില്‍ സായൂജ്യം വീട്ടില്‍ താമസം ശ്രീകല മകള്‍ നീതു നായര്‍ (26), നീതുവിന്റെ ഭര്‍ത്താവ് രാജേഷ് ഷിബി (34) എന്നിവരാണ് തട്ടിപ്പിനിരയായ നവ ദമ്പതികള്‍.




2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശികളായ 5 പ്രതികള്‍ ഇന്ത്യയില്‍ നിലവിലുള്ള പാസ്‌പോര്‍ട്ട് , വിസ ചട്ടങ്ങള്‍ ലംഘിച്ച് ഇന്ത്യയില്‍ അനധികൃതമായി താമസിച്ച് ഇന്ത്യക്കാരനായ രോഹിത് ശര്‍മ്മയുടെയും മറ്റു മൂന്നു പേരുടെയും സഹായത്തോടെ വ്യാജരേഖകള്‍ ചമച്ച് ആള്‍മാറാട്ടം നടത്തി ഇന്ത്യയിലെ വിവിധ നാഷണലൈസ്ഡ് ബാങ്കുകളില്‍ നിന്നും വ്യാജമായ രീതിയില്‍ ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു. വ്യാജ രേഖകള്‍ നല്‍കി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ തരപ്പെടുത്തി. വ്യാജ സര്‍ട്ടിഫിക്കറ്റുകളും വ്യാജ രേഖകളും വ്യാജ വിലാസങ്ങളും ഉപയോഗിച്ച് ജെന്നിഫര്‍ ' എഡ്വേര്‍ഡ്@ജിമെയില്‍.കോം ' , ' ബാര്‍ഫ്രാങ്ക്. മോസസ്@ലായര്‍.കോം' എന്നീ വ്യാജ ഈമെയില്‍ ഐഡികളില്‍ നിന്നും ഈ മെയിലുകള്‍ അയച്ചു. ഇന്ത്യയില്‍ ആശുപത്രി നിര്‍മ്മാണത്തിന് വേണ്ടി 8.5 മില്യണ്‍ യുഎസ് ഡോളര്‍കള്‍ കൈമാറ്റം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും ആയതിലേക്ക് ' ആര്‍ബിഐ2 @ ഫിനാന്‍സെര്‍.കോം ' എന്ന മെയിലില്‍ ബന്ധപ്പെടാനും പ്രതികള്‍ നിര്‍ദേശിച്ചു.



തുടര്‍ന്ന് വിദേശ നമ്പരില്‍ നിന്നും മറ്റു മൊബൈല്‍ നമ്പരുകളില്‍ നിന്നും സ്‌കോട്ട്‌ലാന്റിലെ യുണൈറ്റി ബാങ്ക് എക്‌സിക്യൂട്ടിവായ മാര്‍ക് ഹെന്റി , റിസര്‍വ്വ് ബാങ്ക് ഓഫീസര്‍ രോഹിത് ശര്‍മ്മ , ബ്രാര്‍ മോസസ് എന്നീ പേരുകളിലും മറ്റും നീതു നായരെ ബന്ധപ്പെട്ട് , വിശ്വാസ വഞ്ചന നടത്തി , പണം കൈമാറുന്ന ആവശ്യത്തിലേക്ക് പ്രതികള്‍ നല്‍കിയ എസ് ബി ഐ ബാങ്ക് അക്കൗണ്ട് നമ്പരിലേക്ക് 2014 ഒക്ടോബര്‍ 29 ന് 27,300 രൂപയും 30 ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് നമ്പരിലേക്ക് 44,825 രൂപയും 31 ന് 2, 05, 200 രൂപയും നീതുവിന്റെ ഭര്‍ത്താവിന്റെ പേരിലുള്ള സെന്‍ട്രല്‍ ബാങ്കിന്റെ തിരുമല ബ്രാഞ്ച് വഴി അയപ്പിച്ച് പ്രതികള്‍ മൊത്തം 2, 77, 325 രൂപ കബളിപ്പിച്ച് കൈക്കലാക്കി. തുടര്‍ന്ന് 8.26 ലക്ഷം രൂപ കൂടി വീണ്ടും നികുതിയിനത്തില്‍ നല്‍കിയാല്‍ മാത്രമേ ഡോളര്‍ കൈമാറാന്‍ കഴിയുകയുള്ളുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും വന്‍ സാമ്പത്തിക ലാഭം നേടണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികള്‍ ഗൂഢാലോചന നടത്തി യുവ മിഥുനങ്ങളെ ചതിച്ചുവെന്നാണ് കേസ്.



2000 ലെ വിവര സാങ്കേതിക വിദ്യാ നിയമത്തിലെ വകുപ്പ് 66 ( ഡി ) , ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമത്തിലെ വകുപ്പ് 12 ( ബി ) , ഫോറിനേഴ്‌സ് ആക്റ്റിലെ വകുപ്പ് 14 ( ബി ) , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 419 ( ചതിക്കുന്നതിലേക്കായുള്ള ആള്‍മാറാട്ടം ) , 420 ( വിശ്വാസ വഞ്ചന ) , 120 ബി ( ക്രിമിനല്‍ ഗൂഢാലോചന ) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം ) , 471 ( വ്യാജ നിര്‍മ്മിത രേഖകള്‍ അസ്സല്‍ രേഖ പോലെ ഉപയോഗിക്കല്‍ ) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (4 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (5 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (5 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (8 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends