മോദി കളത്തിലിറങ്ങി, പണിതുടങ്ങി; 6300 കോടിയുടെ കമ്മീഷന്‍ മുഖ്യമന്ത്രിയുടെ പോക്കറ്റിലും എകെജി സെന്ററിലും നിറയ്ക്കാനുള്ള നീക്കം പാളി; ഉറക്കം നഷ്ടപ്പെട്ട് പിണറായി, സമനില തെറ്റിയ നിലയില്‍ സഖാക്കള്‍..

6300 കോടിയുടെ കമ്മീഷന്‍ മുഖ്യമന്ത്രിയുടെ പോക്കറ്റിലും എ കെ ജി സെന്ററിലും നിറയ്ക്കാനുള്ള പിണറായിയുടെ നീക്കം നരേന്ദ്ര മോദി നേരിട്ട് പൊളിച്ചതായി റിപ്പോര്‍ട്ട്.. കെ റയില്‍ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തത്. 63000 കോടിയുടെ പദ്ധതിയാണ് കെ റയില്‍ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. പത്ത് ശതമാനമാണ് കേരളത്തില്‍ നിലവിലുള്ള കമ്മീഷന്‍. 63000 കോടിക്ക് 6300 കോടി കിട്ടുമെന്ന് ചുരുക്കം.
സില്‍വര്‍ ലൈന്‍ പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ പുറം കാല്‍ കൊണ്ട് ചവിട്ടിയതോടെ പദ്ധതി വേണ്ടെന്ന് വയ്ക്കാന്‍ മനസാ ഒരുങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച വൈകിട്ട് എ.കെ.ജി സെന്ററില്‍ നടന്ന ഇടതു മുന്നണി യോഗത്തില്‍ പിണറായി ഇക്കാര്യം അറിയിച്ചുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. കെ റയില്‍ വേണ്ടെന്ന് വച്ചതില്‍ രോഷാകുലനാണ് പിണറായി വിജയന്‍.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ കണ്ടെത്തല്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
വിളപ്പില്‍ശാലയില്‍ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ. എന്നാല്‍ ഇവിടെ ബിജെപി സമരം ചെയ്യുമ്പോള്‍ അവര്‍ മടിച്ച് നില്‍ക്കും. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ നിന്ന് പദ്ധതി വേണ്ടെന്നു വയ്ക്കുമെന്ന കാര്യം ഉറപ്പായി.
വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമോയെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ട്. പ്രതിപക്ഷത്തിന് സങ്കുചിത നിലപാടാണ്. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ നിശ്ശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണം. നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. വന്‍കിട പദ്ധതിക്കായുള്ള സ്ഥലത്തില്‍ നിന്ന്, മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗണ്‌സിലറെ ഉത്തമനായ സഖാവ് എന്ന വിശേഷണത്തോടെയായിരുന്നു മുഖ്യമന്ത്രി പരാമര്‍ശിച്ചത്. ഒന്നും നമ്മുടെ കെയര്‍ ഓഫില്‍ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ റയില്‍ പദ്ധതി പിണറായിക്ക് സംഭവിച്ച ഒരു അബദ്ധമായിരുന്നു. വന്‍കിട പദ്ധതി എന്ന നിലയില്‍ കെ റയില്‍ അവതരിപ്പിക്കുമ്പോള്‍ അതിന് കൈയടി കിട്ടുമെന്നാണ് അദ്ദേഹം കരുതിയത്. പദ്ധതിക്ക് ആദ്യഘട്ടത്തില്‍ എതിര്‍പ്പുണ്ടായില്ല. എന്നാല്‍ വന്‍തോതില്‍ സ്ഥലം ഏറ്റെടുക്കുമെന്നായതോടെയാണ് എതിര്‍പ്പുകള്‍ വര്‍ധിച്ചത്. ജനക്കൂട്ടം സര്‍ക്കാരിനും സി പി എമ്മിനുമെതിരെ രംഗത്തിറങ്ങി. തൃക്കാക്കരയില്‍ തോല്‍ക്കാനുള്ള പ്രധാന കാരണം കെ റയില്‍ ആയിരുന്നു. ഇക്കാര്യം ബി ജെ പിയും പ്രതിപക്ഷവും ആദ്യഘട്ടത്തില്‍ ചൂണ്ടിക്കാണിച്ചതാണ്.
കേരളത്തിന്റെ വികസന ചരിത്രത്തില്‍ നാളെ ഏതെങ്കിലുമൊരു തരത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെറെയില്‍ അഥവാ സില്‍വര്‍ലൈന്‍ എന്നാണ് സര്‍ക്കാര്‍ പറഞ്ഞു നടന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയാണ് കെ റെയില്‍ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്?പീഡ്? ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി രൂപീകരിച്ച 'കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍' എന്ന കമ്പനിയാണ് കെ റെയില്‍ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്ഥന്‍മാരും. പദ്ധതി യാഥാര്‍ഥ്യമായാല്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളില്‍ നടത്താമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിലുള്ളത് . തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി എയര്‍പോര്‍ട്ട്, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്?. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചും ഒരു സ്‌റ്റോപ്പുണ്ടാകും. 11 ജില്ലകളിലൂടെ ഈ പാത കടന്നുപോകും. 20 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ സര്‍വീസ് നടത്തും. 675 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്‌ളാസുള്ള ഇഎംയു (ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിനുകളാണ് ഇതിലൂടെ ഓടുകയെന്നാണ് പറഞ്ഞിരുന്നത്
റെയില്‍വേ ലൈന്‍ പോകുന്ന ഓരോ 500 മീറ്ററിലും അണ്ടര്‍പാസ് ഉണ്ടായിരിക്കും. 11.53 കിമീറ്ററോളം ടണല്‍, 13 കിലോമീറ്റര്‍ റിവര്‍ ക്രോസിങ്, 292.73 കിലോമീറ്റര്‍ എംബാക്‌മെന്റ്, 88.41 കിലോമീറ്റര്‍ എലവേറ്റഡ് വയഡന്‍സ് എന്നീ പ്രധാന നിര്‍മാണങ്ങള്‍ ഇതിന്റെ ഭാഗമായി വരുന്നുണ്ട്. സങ്കേതികവിദ്യ നല്‍കുന്നത് ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് ഏജന്‍സി (JAICA) എന്ന കമ്പനിയാണ്. ഈ കമ്പനിയും വിവാദത്തിലാണ്.
നിലവിലെ റെയില്‍വേ ലൈനില്‍ ഇതില്‍ കൂടുതല്‍ വേഗത സ്വീകരിക്കാന്‍ പല പരിമിതികളുമുണ്ട്. വളവുകളും, കയറ്റിറക്കങ്ങളും നിരവധിയുള്ള ഈ വഴിയിലൂടെ മണിക്കൂറില്‍ പരമാവധി 40 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ കെ റെയില്‍ വരുന്നതോടെ ഈ കാത്തിരിപ്പിന് അവസാനമാകും. കേവലം മൂന്നര, നാല് മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയും. ഇതാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം.
ഇതിനൊപ്പം പുതിയ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ അഞ്ച് പ്രധാന സ്‌റ്റേഷനുകളില്‍ ടൗണ്‍ഷിപ്പും ഉണ്ടാക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നു.
കേള്‍ക്കുമ്പോള്‍ കൊള്ളാമെന്ന് തോന്നുമെങ്കിലും കെ റയില്‍ ഒരു നഷ്ടകച്ചവടമാണെന്ന് നാട്ടുകാര്‍ മനസിലാക്കി. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം സമ്മതിച്ചില്ല. കൊച്ചി മെട്രോ പദ്ധതി പോലും പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് കെ റയില്‍ വരുന്നത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാത്ത സാഹചര്യത്തിലാണ് കെ റെയിലിനെ കേന്ദ്രം തെക്കോട്ടടിച്ചത്.
റെയില്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതി ലഭിച്ച ശേഷം മാത്രം മുന്നോട്ടു പോകണമെന്ന് സി പി എം കേന്ദ്ര നേതൃത്വവും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്ന് കേരള നേതൃത്വം പറഞ്ഞു.
കെ റയില്‍ വിവാദത്തില്‍ സമ്പൂര്‍ണ്ണ ആശയക്കുഴപ്പമാണ് ഡല്‍ഹിയില്‍ നിന്നും വന്നത്. ബംഗാളിലെ സി പി എം നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിക്കുക വരെ ചെയ്തു. ബംഗാളില്‍ ഭരണം നഷ്ടപ്പെട്ടതിന്റെ ചരിത്രമാണ് അവര്‍ പറഞ്ഞു കൊടുത്തത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടു പോയാല്‍ അവര്‍ ചതിക്കും.കിറ്റ് നല്‍കി അധികാരലേറിയ സര്‍ക്കാര്‍ കിടപ്പാടം കൊണ്ടുപോയി എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരും. ഇത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.
എന്നാല്‍ കേരളത്തിലെ സി പി എം നേതൃത്വം തികച്ചും നിഷേധാത്മക സമീപനം തന്നെയാണ് പിന്തുടര്‍ന്നത്. ഒരു കാരണവശാലും പദ്ധതി ഉപേക്ഷിക്കില്ലെന്നും കേന്ദ്രത്തിന്റെ അനുമതി കിട്ടിയില്ലെങ്കിലും നടപ്പാക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അങ്ങനെ സംഭവിച്ചാല്‍ ശ്രീലങ്കയുടെ അവസ്ഥയില്‍ കേരളം എത്തുമെന്നും നേതാക്കള്‍ പറഞ്ഞു. പരിണിതപ്രജ്ഞരായ നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കാന്‍ കേരളം തയ്യാറായില്ല..
കേന്ദ്ര അനുമതി ലഭിക്കാതെ കെറെയിലില്‍ ജനരോക്ഷം വരുത്തുന്ന നടപടികളിലേയ്ക്ക് കടക്കരുതെന്നും നേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്നും സിപിഎം വ്യക്തമാക്കി.
കേന്ദ്ര റെയില്‍വേ മന്ത്രിയും വിദേശകാര്യ മന്ത്രി വി മുരളീധരനും പദ്ധതിക്കെതിരായി സഭയില്‍ സംസാരിച്ചിരുന്നു. ഇത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്നും കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
ഒരു കേന്ദ്ര മന്ത്രി വെറുതെ എന്തെങ്കിലും പറയുമെന്ന് കരുതാനാവില്ലെന്നും കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ അറിയിച്ചിരുന്നു.
കെ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി അടക്കം കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണെന്ന് കേരള സര്‍ക്കാര്‍ വാദം തള്ളി കേന്ദ്ര റെയില്‍വേ മന്ത്രിയും രംഗത്തുവന്നിരുന്നു. ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. പദ്ധതി സംബന്ധിച്ച കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തികസാങ്കേതിക വശങ്ങള്‍ വിശദമായി പരിശോധിക്കണം. സ്വകാര്യപൊതു ഭൂമി എത്രമാത്രം ഏറ്റെടുക്കണമെന്നതില്‍ അവ്യക്തതയുണ്ട്. ഇത്രയും വലിയ ചെലവുള്ള പദ്ധതി ആയതിനാല്‍ കേന്ദ്ര ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതി വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ കേരളം തിടുക്കം കാണിക്കരുതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിലും പറഞ്ഞിരുന്നു. കെ റെയില്‍ പദ്ധതി സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട വിഷയമാണ്, വളരെ ചിന്തിച്ച് മാത്രം തീരുമാനമെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി വളരെ സങ്കീര്‍ണമാണ്. പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് ശരിയല്ല. റെയില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ പ്രകാരം ചെലവ് ഒരു ലക്ഷം കോടിക്കു മുകളില്‍ പോകും.സില്‍വര്‍ലൈന് ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ട്. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കെ റെയിലിന് അനുഭാവപൂര്‍ണമായ സമീപനമാണ് മോദിയില്‍ നിന്നുണ്ടായതെന്നും പദ്ധതിക്ക് അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു. എന്നാല്‍, ഇതിനു ഘടകവിരുദ്ധമായ സമീപനമാണ് കേന്ദ്ര റെയില്‍വേ മന്ത്രിയില്‍ നിന്നുണ്ടായത്.
നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സമൂഹത്തില്‍ വലതുപക്ഷ ശക്തികള്‍ വര്‍ഗീയ, ജാതീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇതിനെ നല്ല രീതിയില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാകണം. പ്രകടന പത്രികയിലെ വാഗ്ദങ്ങള്‍ വിപുലപ്പെടുത്തും. ഇതെല്ലാം മുഖ്യമന്ത്രിയുടെ തള്ളായി കരുതിയാല്‍ മതി.
തുടര്‍ ഭരണം കിട്ടിയ സാഹചര്യത്തില്‍ ജനജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ജനതാത്പര്യം സംരക്ഷിക്കാനാണ് എപ്പോഴും നിലകൊണ്ടത്. ജനജീവിതം നവീകരിക്കുക, ഓരോ ഘട്ടത്തിലും നവീകരിക്കും, അതിന് ഊന്നല്‍ നല്‍കണം. ഇതിന് വേണ്ട പദ്ധതികള്‍ തയ്യാറാക്കണം. ഇടതുമുന്നണി എന്ത് പറയുമെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനം അതിന് അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത് ബാധ്യതയാണ്. തുടര്‍ഭരണം ജനം നല്‍കിയ പിന്തുണയാണ്. കേരളത്തിനറെ വികസനത്തിവ് അഞ്ച് വര്‍ഷം മതിയോ എന്ന ചിന്തയില്‍ നിന്നാണ് 25 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസന പദ്ധികള്‍ നടപ്പിലാക്കുന്നത്. ലോകത്തിലെ വികസന മധ്യവര്‍ഗ രാഷ്ട്രങ്ങളെ പോലെ കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.
കേരള വികസനം തകര്‍ക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷം കെ റയില്‍ ഇല്ലാതാക്കിയതെന്ന പ്രചരണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും. 6300 കോടി പോയതിനെ കുറിച്ച് ആലോചിക്കാന്‍ പോലും പിണറായിക്ക് കഴിയുന്നില്ല.
https://www.facebook.com/Malayalivartha


























