പിണറായി പരാക്രമണത്തില്‍ സഹികെട്ട് കേരളാ പോലീസ്! തലസ്ഥാനത്ത് സിനിമയെവെല്ലും നാടകങ്ങളുമായി മുഖ്യനും സിപിഎമ്മും..

കറുത്ത മാസ്‌ക് വിവാദവും വിമാനത്തിലെ സംഘര്‍ഷവുമെല്ലാം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവന് പോലും ഭീഷണിയായിരിക്കുകയാണ് എന്നതാണ് സത്യം.. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യ സ്വഭാവം സത്യത്തില്‍ പോലീസിന് തലവേദനയായിരിക്കുകയാണ്..
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പരിപാടികളുമായി മുഖ്യന്‍ ചുറ്റി നടക്കുമ്പോഴാണ് ഈ വിവാദങ്ങളെല്ലാം ഉണ്ടാകുന്നത് എന്ന് നമുക്കറിയാം.. അതുകൊണ്ട് തന്നെ പിണറായി പോകുന്ന ഇടങ്ങളില്‍ മാത്രല്ല അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയുള്ള തലസ്ഥാനത്തും പ്രതിപക്ഷം ഇളകിയിരിക്കുകയാണ്.
നാടുചുറ്റി, തിരിച്ച് തലസ്ഥാനത്ത് വന്നിറങ്ങുന്ന മുഖ്യനെ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷപാര്‍ട്ടികളുടെ വാദം. വാദം മാത്രമല്ല അത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ തന്നെയാണ് അരങ്ങേറിയിരുന്നതും. മുഖ്യനെ കൊന്നുകളയുമെന്നുള്ള തരത്തിലാണ് മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിരുന്നത്.
സത്യത്തില്‍ തലസ്ഥാനനഗരത്തില്‍ മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കാന്‍ പെടാപ്പാടുപെടന്നത് പൊലീസുകാരണ്. അവരുടെ മുന്നറിയിപ്പ് കാര്യമാക്കാതെയാണ് മുഖ്യമന്ത്രി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത്. ഇത് പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.. 380 പൊലീസുകാരും 10 അസിസ്റ്റന്റ് കമ്മീഷണര്‍മാരും ദ്രുതകര്‍മസേനാംഗങ്ങളും ഉള്‍പ്പെട്ട പൊലീസ് വലയത്തിലാണ് മുഖ്യനും തലസ്ഥാനനഗരവുമിപ്പോള്‍ ഉള്ളത്.
ഇന്നലത്തെ മാത്രം ചില സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കാന്‍ പറ്റും പോലീസിന്റെ കഷ്ടപ്പാട് എത്രമാത്രം ഉണ്ട് എന്നത്...
ഒരു പ്രമുഖ മാധ്യമത്തെ ഉദ്ദരിച്ചുകൊണ്ടാണ് മുഖ്യന്റെ ടൈംടേബിള്‍ ഇവിടെ പറയുന്നത്.
അതായത്, ഇന്നലെ വൈകിട്ട് സമയം 3.28. മുഖ്യമന്ത്രി ക്ലിഫ്ഹൗസില്‍ നിന്ന് ഇറങ്ങുന്നു. ദേവസ്വംബോര്‍ഡ് ജംഗ്ഷനില്‍ വാഹനങ്ങള്‍ തടഞ്ഞ് പോലീസ് മുഖ്യന് സുരക്ഷയൊരുക്കിയിരിക്കുന്നു. കണ്ണുചിമ്മുന്ന വേഗത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കുതിച്ചു പാഞ്ഞു. എന്നാല്‍ മസ്‌കറ്റ് ഹോട്ടലിന് മുന്നിലെത്തിയതോടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നുള്ള വിവരമറിഞ്ഞ് വാഹനം വഴിതിരിച്ചുവിട്ടു. നേരെ നിയമസഭയ്ക്ക് മുന്നിലൂടെയുള്ള വണ്‍വേയിലൂടെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തോടു ചേര്‍ന്നുള്ള ഫ്‌ളൈഓവറിലേക്ക് കയറി.
കേരളസര്‍വകലാശാലയ്ക്ക് മുന്നിലെ ആശാന്‍സ്‌ക്വയര്‍ വഴി കറങ്ങി എകെജി സെന്ററിലേക്കുള്ള റോഡിലേക്ക് കയറിയപ്പോള്‍ ചുറ്റുമുള്ള വഴികളടച്ച് അവിടേയും പോലീസ് പട കാവല്‍ നില്‍ക്കുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ വാഹനം എ.കെ.ജി സെന്റര്‍ എന്ന ഉരുക്ക് കോട്ടയിലേക്ക് കയറിയപ്പോഴാണ് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ശ്വാസം നേരെവീണത്. പിന്നീട് എല്‍ഡിഎഫ് യോഗം കഴിഞ്ഞ് നേരെ അയ്യങ്കാളി ഹാളിലേക്ക് പോകുമ്പോള്‍ വീണ്ടും പോലീസിന് നെഞ്ചിടിപ്പായിരുന്നു. അവിടെയും വന്‍ പൊലീസ് പടയാണ് സുരക്ഷയൊരുക്കിയത്.. ലക്ഷം റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് കൃത്യം അഞ്ച് മുപ്പത്തിയെട്ടിന് അയ്യങ്കാളി ഹാളില്‍ നിന്നിറങ്ങി. പിന്നീട് പോലീസ് അകമ്പടിയോടെ ക്ലിഫ് ഹൗസിലേക്ക് മടക്കം.
സത്യം പറഞ്ഞാല്‍ മുഖ്യനെ മാത്രം നോക്കാന്‍ വേണ്ടി പുതിയൊരു സുരക്ഷാ വകുപ്പ് ഉണ്ടാക്കേണ്ട അവസ്ഥയിലാണ്.. കൊലവെറിയില്‍ നില്‍ക്കുന്ന
എന്നാല്‍ കാര്യങ്ങള്‍ ഇത്രയും വഷളായി മുന്നോട്ട് പോകുമ്പോഴും ആ പതിവ് അഹങ്കാരത്തിന് ഒരു കുറവും വന്നിട്ടില്ല.. കൊലവെറിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്ന് കലിയടക്കുന്നത് വരെ പോലീസ് പറയുന്നത് പോലെ പൊതുപരിപാടികള്‍ മാറ്റിവെച്ചൂടെ.. അതില്ല. അതെങ്ങനെയാ അപ്പോള്‍ പിന്നെ കമ്മ്യൂണിസ്റ്റുകാരന്റെ പഴയ പവറ് കുറയുമല്ലോ.. പക്ഷേ പ്രിയപ്പെട്ട പിണറായി സാര്‍ താങ്കളോട് ഒന്ന് പറയാനുള്ളത് കത്തികള്‍ക്കും വാളുകള്‍ക്കും ഇടയിലൂടെ നെഞ്ചുവിരിച്ച് നടന്നുനീങ്ങാന്‍ താങ്കള്‍ക്ക് ഇപ്പോള്‍ പ്രായം 25 അല്ല.. ഇപ്പോള്‍ താങ്കളെ സംരക്ഷിക്കുന്നത് പാവപ്പെട്ട പോലീസുകാരാണ്. അവരുടെ ജീവന്‍ താങ്കള്‍ക്ക് വേണ്ടി ഉഴിവെച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.. അത് ഓര്‍ത്ത് പെരുമാറാന്‍ ശ്രമിക്കണം..
https://www.facebook.com/Malayalivartha


























