സ്വപ്നയെ തോടീക്കില്ലെന്ന് കേന്ദ്രത്തിന്റെ വാശി; പിണറായിയെ പൊട്ടിക്കാന്‍ തലവന്‍ നേരിട്ട് എത്തുന്നു!! പരക്കംപാഞ്ഞ് സഖാക്കള്‍; കേരളത്തില്‍ സിപിഎം അപ്രത്യക്ഷമാകുന്നു?

സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തില്‍ മാത്രമല്ല അങ്ങ് കേന്ദ്രത്തിലും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഒരു പണി കൊടുക്കാന്‍ കാത്തിരുന്ന ബിജെപിക്കാര്‍ക്ക് കിട്ടിയ ഏറ്റവും നല്ല അവസരം കൂടിയാണ് ഈ കേസും വിവാദങ്ങളുമെല്ലാം. സ്വപ്‌ന സുരേഷ് എന്ന തുറുപ്പുചീറ്റിനെ മാക്‌സിമം പ്രയോചനപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല..
പിണറായിയേയും കുടുംബത്തേയും തകര്‍ക്കാനുള്ള ബോംബ് കൈയ്യില്‍വെച്ചാണ് സ്വപ്‌ന നടക്കുന്നത് എന്ന് കേരളക്കരക്ക് മുഴുവന്‍ അറിയാം.. ആ ബോംബ് കൈക്കലാക്കി പിണറായിക്കിട്ട് പൊട്ടിക്കാന്‍ തന്നെയാണ് ബിജെപിയുടെ നീക്കം. അതിനായി സംസ്ഥാനഘടകം കേന്ദ്രത്തില്‍ വേണ്ടുവോളം സ്വാധീനം ചെലുത്തുന്നുമുണ്ട്.
ഇപ്പോള്‍ സ്വപ്‌നയ്ക്ക് ഒരുക്കിയിരിക്കുന്ന സുരക്ഷയും അതിന്റെ ഭാഗമായി തന്നെയാണ്. സ്വപ്‌നയുടെ സുരക്ഷാ ഭടന്മാരെ നിയോഗിച്ചതിന് പിന്നില്‍ കേന്ദ്രമന്ത്രി അമിത് ഷായുമായി അടുപ്പമുള്ള പരിവാര്‍ നേതാവാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.. അതായത്, പിണറായിയെ പൂട്ടാന്‍ കേന്ദ്രം രണ്ടും കല്‍പിച്ച് ഇറങ്ങി എന്നര്‍ത്ഥം.
മാത്രമല്ല പ്രധാനമന്ത്രിയെ തന്നെ നേരിട്ട് കളത്തിലിറക്കാനാണ് സംസ്ഥാനഘടകത്തിന്റെ നീക്കം. നനഞ്ഞിടം കുഴിക്കുക എന്ന് കേട്ടിട്ടില്ലേ ഏതാണ്ട് അതുപോലൊക്കെ തന്നെ.. 21ന് മോദി കേരളത്തില്‍ എത്തുമെന്നാണ് സൂചന. സ്വപ്‌നാ സുരേഷിന്റെ മൊഴിയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ കോളിളക്കവുമെല്ലാം കേന്ദ്രം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളും ബിജെപിയുടെ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാനുമാണ് മോദി എത്തുന്നത് എന്നാണ് പറയുന്നതെങ്കിലും ഈ വരവിന് ഒറ്റ ഉദ്ദേശമേ ഉള്ളൂ എന്ന് ഇപ്പോഴത്തെ കോലാഹലങ്ങള്‍ അറിയാവുന്ന എല്ലാവര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.. അതുകൊണ്ട് തന്നെ മോദി കേരളത്തിലേക്ക് എത്തിയാല്‍ സ്വര്‍ണ്ണ കടത്ത് കേസിനെ കുറിച്ച് എന്തു പറയുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ ഏറെ ഗൗരവത്തോടെ എടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പിണറായിയേയും കുടുംബത്തേയും ഇഡി ഉടന്‍ തൂക്കും എന്നുള്ള റിപ്പോര്‍ട്ടുകള്‍ ഈ നടപടിയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയേയും മകളേയും ഉടന്‍ ചോദ്യം ചെയ്യും.
മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ മൊഴിയും രേഖപ്പെടുത്തും. ഇത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്നാണ് ഇഡിയുടെ പ്രതീക്ഷ.. ഇങ്ങനെ പഴുതടച്ചുകൊണ്ടുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. എന്നുവെച്ചാല്‍ പിണറായിയെ അടപടലം പൂട്ടുമെന്ന് സാരം.
https://www.facebook.com/Malayalivartha


























