Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

'സ്വന്തം പോക്കറ്റും കുടുംബവും സുരക്ഷിതമാക്കാൻ വേണ്ടി മാത്രം ഖജനാവ് നിറയ്ക്കുന്ന മന്ത്രിപുംഗവന്മാർ അറിയുന്നുണ്ടോ നിൻ്റെയൊക്കെ ഖജനാവിൽ നിറയുന്ന നോട്ടുകൾ മദ്യം എന്ന വിഷം വിളമ്പി ഇഞ്ചിഞ്ചായി കൊല്ലുന്ന മനുഷ്യരെ ഊറ്റിയെടുക്കുന്നതാണെന്ന്. ഒപ്പം ആ വിഷം അകത്താക്കി ചെല്ലുന്ന ഇരുകാലികൾ സൃഷ്ടിക്കുന്ന നരകത്തീയിൽ വെന്തെരിയുന്നത് നിരാലംബരായ അമ്മമാരും കുഞ്ഞുങ്ങളും ആണെന്ന്...' വൈറലായി കുറിപ്പ്

15 JUNE 2022 03:19 PM IST
മലയാളി വാര്‍ത്ത

നാല് വയസുകാരിയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് ഏറെ നൊമ്പരപ്പെടുത്തുന്ന വാർത്തയായിരുന്നു. മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് റബർ തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിയാണ് ഇത്തരത്തിൽ മരണത്തിന് കീഴടങ്ങിയത്. തിരുവട്ടാർ കുട്ടക്കാട് പാൽവിള സ്വദേശികളായ സുരേന്ദ്രൻ-സിജിമോൾ ദമ്പതികളുടെ മകൾ സുഷ്വികാമോൾ ആണ് മരിച്ചത്.

കൂലി തൊഴിലാളിയായ സുരേന്ദ്രൻ രാത്രി കുടുംബവുമായി കലഹമുണ്ടാക്കുമ്പോൾ ഇവരുടെ മൂന്ന് കുട്ടികൾ അടുത്തുള്ള റബർ തോട്ടത്തിൽ പോയിരിക്കുക പതിവാണ്. തിങ്കളാഴ്ച രാത്രിയും കുട്ടികൾ റബർ തോട്ടത്തിൽ പോയപ്പോഴാണ് ഇതിൽ ഒരു കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. ഇതേതുടർന്ന് രോഷം പങ്കുവയ്ച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

രാവിലെയാണ് ഈ കുഞ്ഞുമുഖം സ്ക്രോൾ ചെയ്തുപ്പോകുന്ന അനേകം വാർത്തകൾക്കിടയിൽ കണ്ടത്. അപ്പോൾ കട്ടിലിൽ എൻ്റെ നാലു വയസുകാരി കിടന്നുറങ്ങുന്നുണ്ടായിരുന്നു. തൊണ്ടയിൽ കുരുങ്ങിയ നിലവിളിയോടെയാണ് വാർത്ത മുഴുവനായി വായിച്ചത്. വീടിൻ്റെ സുരക്ഷിതത്വത്തിൽ അച്ഛനമ്മമാരുടെ സ്നേഹലാളനയിൽ കിടന്നുറങ്ങേണ്ടിയിരുന്ന ഒരു നാലുവയസ്സുകാരി കുഞ്ഞ് ഇന്നലെ രാത്രി തൻ്റെ കൂടപ്പിറപ്പുകൾക്കൊപ്പം ഓടി ഒളിച്ചത് ഒരു തോട്ടത്തിലേയ്ക്കായിരുന്നു. വീടിനു പുറത്തുള്ള ഇരുട്ടിനേക്കാൾ ഭയമായിരുന്നു അവൾക്ക് മദ്യപിച്ചെത്തുന്ന സ്വന്തം അച്ഛനെ. വീട്ടിൽ പാമ്പായി ഇഴഞ്ഞെത്തുന്ന ഇരുകാലിയെ ഭയന്ന് ഇരുട്ടിലഭയം തേടിയ കുഞ്ഞ് കരുതിയില്ല പുറത്ത് മറ്റൊരു വിഷപാമ്പ് അതിൻ്റെ ജീവനെടുക്കാൻ ഒളിച്ചിരിക്കുന്നുവെന്ന്.

ഇരുട്ടിനെ ഭയമാണ് പൊതുവേ കുഞ്ഞുമക്കൾക്ക്. പക്ഷേ ആ ഇരുട്ടിനേക്കാൾ ഭയം അവൾക്ക് സ്വന്തം അച്ഛനെയായിരുന്നുവെന്നോർക്കുമ്പോൾ മനസ്സിലാവുന്നുണ്ട് ഒരു നാല് വയസ്സുകാരി അനുഭവിച്ചിരുന്ന വേദന. മദ്യപിച്ച് മറ്റൊരാളായി മാറുന്ന അച്ഛനേക്കാൾ അവൾക്ക് സുരക്ഷിതവും ലാളനയും ഒരുപക്ഷേ പല രാത്രികളിലും ഒരുക്കിയിരുന്നത് ആ തോട്ടവും ഇരുട്ടും ആയിരുന്നിരിക്കണം. പന്ത്രണ്ടും ഒൻപതും വയസ്സുള്ള സഹോദരങ്ങൾക്കൊപ്പം ഇരുട്ടിൽ പതിയിരുന്ന് അവൾ പ്രാർത്ഥിച്ചിട്ടുണ്ടാകുക വീട്ടിനുള്ളിൽ കുരുങ്ങി കിടക്കുന്ന അമ്മയ്ക്ക് വേണ്ടിയാകാം. പൂട്ടി കിടന്ന ബാറുകൾ ഒക്കെ തുറന്നപ്പോൾ, മദ്യശാലകൾ നിരനിരയായി നിരന്നു നിന്ന് വിഷം വിളമ്പുമ്പോൾ ഏതൊക്കെയോ ഇടങ്ങളിൽ ഇരുട്ടിൽ അഭയം തേടുന്ന ഒരുപാട് കുഞ്ഞുങ്ങളിൽ ഒരുവൾ മാത്രമാണ് ഈ പൊന്നുമോൾ.

സ്വന്തം പോക്കറ്റും കുടുംബവും സുരക്ഷിതമാക്കാൻ വേണ്ടി മാത്രം ഖജനാവ് നിറയ്ക്കുന്ന മന്ത്രിപുംഗവന്മാർ അറിയുന്നുണ്ടോ നിൻ്റെയൊക്കെ ഖജനാവിൽ നിറയുന്ന നോട്ടുകൾ മദ്യം എന്ന വിഷം വിളമ്പി ഇഞ്ചിഞ്ചായി കൊല്ലുന്ന മനുഷ്യരെ ഊറ്റിയെടുക്കുന്നതാണെന്ന്. ഒപ്പം ആ വിഷം അകത്താക്കി ചെല്ലുന്ന ഇരുകാലികൾ സൃഷ്ടിക്കുന്ന നരകത്തീയിൽ വെന്തെരിയുന്നത് നിരാലംബരായ അമ്മമാരും കുഞ്ഞുങ്ങളും ആണെന്ന്.

ഇനി വരും ദിവസങ്ങളിൽ ഇരുട്ടിനെ ഭയക്കുന്ന എൻ്റെ നാലുവയസ്സുകാരിയുടെ ഭയം ഉമ്മകൾ കൊണ്ട് ഞാനൊപ്പിയെടുക്കുമ്പോൾ നിൻ്റെ ഈ കുഞ്ഞു മുഖം എന്നെ കരയിപ്പിച്ചു ക്കൊണ്ടേയിരിക്കും.പൊന്നുമോളെ ഒരായിരം ചുംബനങ്ങൾക്കിടെയിൽ നല്കുന്നു അശ്രുപൂജ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends