ശരത് ലാലിനേയും കൃപേഷിനേയും ഷുഹൈബിനേയും ഓർമയില്ലേ! പ്രസ്ഥാനത്തെ തൊട്ടുകളിച്ചാൽ ഏത് പൊന്നുമോനായാലും വീട്ടിൽ കയറി കൊത്തി കീറും; തിക്കോടിയിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം

സംസ്ഥാനത്തെ ഒന്നടങ്കം വിറപ്പിച്ച് തിക്കോടിയിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. പ്രസ്ഥാനത്തെ തൊട്ടുകളിച്ചാൽ ഏത് പൊന്നുമോനായാലും വീട്ടിൽ കയറി കൊത്തി കീറുമെന്നായിരുന്നു ഇവരുടെ മുദ്രാവാക്യം. ശരത് ലാലിനേയും കൃപേഷിനേയും ഷുഹൈബിനേയും ഓർമയില്ലേയെന്നും പ്രവർത്തകർ ചോദിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അതോടൊപ്പം തന്നെ വല്ലാണ്ടങ്ങ് കളിച്ചാൽ അവരെപ്പോലെ ചത്ത് മലര്‍ന്ന് കിടക്കേണ്ടി വരുമെന്നാണ് യൂത്ത് കോൺഗ്രസുകാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രിക്കെതിരായി വിമാനത്തിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ ജില്ലയില്‍ ആക്രമ സംഭവങ്ങൾക്ക് അയവില്ല എന്നതാണ്.
റൂറൽ പൊലീസ് പരിധിയിലാണ് അക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. 'പ്രസ്‌ഥാനത്തിന് നേരെ വന്നാല്‍ വീട്ടിക്കേറി കൊത്തിക്കീറും'; തിക്കോടിയിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎംകുറ്റ്യാടി അമ്പലത്തുകുളങ്ങരയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറുമുണ്ടായി. ബുധനാഴ്ച (15/06/22) പുലർച്ചെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുനത്.
പേരാമ്പ്രയിൽ കോൺഗ്രസ് - സിപിഎം പ്രകടനക്കാർ തമ്മിൽ ഏറ്റുമുട്ടി. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്കുണ്ട്. ഇരുവിഭാഗവും തമ്മിൽ കല്ലേറും തല്ലും നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
https://www.facebook.com/Malayalivartha


























