കേസെടുത്ത് പേടിപ്പിക്കാൻ നോക്കേണ്ട...! കേരളം ഭരിച്ചതിൽ ഏറ്റവും വലിയ അഴിമതി സർക്കാരാണ് പിണറായിയുടേത്, സത്യങ്ങൾ പുറത്ത് വരാതിരിക്കാനാണ് തനിക്കെതിരായ കേസുകൾ,മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്തുകാരനെന്ന് പിസി ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്ജ്. കേരളം ഭരിച്ചതിൽ ഏറ്റവും വലിയ അഴിമതി സർക്കാരാണ് പിണറായിയുടേത്. കേസെടുത്ത് പേടിപ്പിക്കാൻ നോക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പിണറായി വിജയൻ സ്വർണക്കള്ളക്കടത്തുകാരനാണ്.
22 തവണ സ്വർണം കടത്തിയപ്പോൾ ഇരുപത്തി മൂന്നാം തവണയാണ് പിടിച്ചത്.ഇത്തരത്തിൽ 30 കിലോ സ്വർണം കടത്തിയെന്നും അദ്ദേഹം ആരോപിച്ചു. സ്വപ്നയുമായി താൻ ഗൂഡാലോചന നടത്തിയിട്ടില്ല. സ്വപ്നയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേൾക്കുന്നത്. ഇ.പി.ജയരാൻ മഠയനാണ്.വിമാനത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ നേരിട്ടത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം,മുഖ്യമന്ത്രിയുടെ ചടങ്ങുകളില്‍ കറുപ്പ് ഇടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌കുമണിഞ്ഞ് പിസി ജോര്‍ജ് നേരത്തെ വാര്‍ത്താ സമ്മേളനത്തിനെത്തിയിരുന്നു.മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണ കള്ളക്കടത്തും, താന്‍ നടത്തിയതെന്ന് പറയുന്ന ഗൂഢാലോചനയും ഒരേ തട്ടില്‍ കാണാനുള്ള ശ്രമം അപലപനീയമാണ്.
സംസ്ഥാനം കണ്ടതില്‍വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിസ്സാരമായ ആരോപണങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിക്കാതെ മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും അദ്ദഹം ആവശ്യപ്പെട്ടുകയുണ്ടായി.
https://www.facebook.com/Malayalivartha
























