തെളിവുകളെല്ലാം കയ്യിലെത്തി; ഇഡിയ്ക്ക് അറസ്റ്റ് ചെയ്യാം; പിണറായി വിജയന്‍ മാത്രമല്ല കുടുംബവും കൂടുങ്ങും; ഇഡി നീക്കം തുടങ്ങി

കഴിഞ്ഞ ദിവസം മലയാളി വാര്‍ത്ത ഇന്‍സൈഡ് എന്‍ഫോസ്‌മെന്റ് ഡയററക്ടേറ്റിന്റെ അടുത്ത നീക്കം എന്ത് എന്നത് സംബന്ധിച്ചും. സ്വപ്നയെ മാപ്പു സാക്ഷിയാക്കും കേസ് തെളിഞ്ഞാല്‍ മുഖ്യമന്ത്രി അഴിക്കുള്ളിലാകും എന്ന തരത്തിലും ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. സ്വപ്‌നയുടെ ഇന്നത്തെ വെളിപ്പെടുത്തല്‍ ഇഡിയുടെ നിലവിലെ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഉതകുന്നതാണ്. ഇനി കേന്ദ്രാനുമതിയോടെ ഇഡി അന്വേഷണത്തിനിറങ്ങുമ്പോള്‍ പിണറായിയെ പൂട്ടാനുള്ള എല്ലാ തെളിവുകളും സ്വപ്‌നയുടെ വെളിപ്പെടുത്തലനുസരിച്ചു അവരുടെ പക്കലുണ്ട്.
ഈ വെളിപ്പെടുത്തലില്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല കുടുംബവും കൂടിയാണെന്ന്. അത്തരത്തിലുള്ളൊരു ബോംബാണ് സ്വപ്‌ന ഇന്ന് പൊട്ടിച്ചത്. സുരേഷിന്റെ സത്യവാങ്മൂലത്തിലാണ് പിണറായിയെയും ഭാര്യയെയും മകളെയും വെട്ടിലാക്കുന്ന വെളിപ്പെടുത്തലുള്ളത്. ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിരുന്നെന്നു സ്വപ്‌നയുടെ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തല്‍.
പിണറായിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഇതിനായി മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുമായി ചര്‍ച്ച നടത്തി. 2017 സെപ്തംബറില്‍ ഷാര്‍ജ ഭരണാധികാരി എത്തിയപ്പോള്‍ ക്ലിഫ് ഹൗസിലായിരുന്നു ചര്‍ച്ച. അടച്ചിട്ട മുറിയിലെ ചര്‍ച്ചയില്‍ നളിനി നെറ്റോയും എം.ശിവശങ്കറും പങ്കെടുത്തു. ഷാര്‍ജയില്‍ ബിസിനസ് പങ്കാളിയുമായും ചര്‍ച്ച നടത്തിയെന്ന് സ്വപ്ന പറയുന്നു.
ഷാര്‍ജ ഭരണാധികാരിയുടെ എതിര്‍പ്പാണ് ബിസിനസ് തുടങ്ങുന്നതിന് തടസ്സമായത്. ഷാര്‍ജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു. ബിരിയാണി ചെമ്പ് പരാമര്‍ശമുള്ള ശിവശങ്കറിന്റെ ചാറ്റ് തന്റെ മൊബൈലില്‍ ഉണ്ട്. എന്‍ഐഎ പിടിച്ചെടുത്ത മൊബൈലുകള്‍ കോടതിയുടെ കൈവശമുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. ഇതോടെ ഇഡിയ്ക്ക് സ്വതന്ത്ര അന്വേഷണത്തിലുള്ള വഴി തുറക്കുകയാണ്. മുമ്പത്തേതില്‍ നിന്നും ശക്തമായി. പിണറായിയുടെ കുടുംബത്തെ അടക്കം ചോദ്യം ചെയ്തുകൊണ്ടായിരിക്കും തുടക്കം. കാരണം ഇഡിയെ സംബന്ധിച്ച് ഈ വെളിപ്പെടുത്തലുകളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനും അന്വേഷണം മുന്നോട്ട് പോകുന്നതിനും ഈ നീക്കം അത്യാവശ്യമാണ്. അങ്ങനെ വരുമ്പോള്‍ അന്വേഷണം പിണറായിയിലേയ്ക്ക് മാത്രമായി ചുരുങ്ങും. ആരോപണ വിധേയനായ യുഎഇ കൗണ്‍സുല്‍ ജനറല്‍ ഇഡിയുടെ കയ്യെത്താ ധൂരത്തായതിന്റെ പശ്ചാത്തലത്തില്‍ മുഖ്യന് ഇനി നെഞ്ചിടിപ്പിന്റെ കാലമാണ്. മുഖ്യന് മാത്രമല്ല കുടുംബത്തിനും
മാത്രമല്ല കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോയത്. ചെമ്പിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്‌ന സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. സാധാരണത്തേതിലും വലിപ്പുള്ള ഈ ചെമ്പ് ഫോയില്‍ഡ് പേപ്പറില്‍ അടച്ചുകെട്ടിയതിനാല്‍ കൊണ്ടുപോകുന്നവര്‍ക്കും ഇതില്‍ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേര്‍ ചേര്‍ന്നാണ് ചെമ്പ് പിടിച്ചത്. ക്ലിയറന്‍സുകളൊന്നുമില്ലാതെ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കര്‍ നേതൃത്വം കൊടുത്തുവെന്നും ആരോപിക്കുന്നു. അത് എത്തുന്നത് വരെ കോണ്‍സുര്‍ ജനറല്‍ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു. സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
മാത്രമല്ല തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന തെളിവുകള്‍ യു.എ.ഇ കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ അല്‍ സാബിയുടെ ബാഗില്‍ നിന്ന് പിടിച്ചെടുത്ത പത്ത് മൊബൈല്‍ ഫോണുകളില്‍ നിന്നും രണ്ട് പെന്‍ഡ്രൈവുകളില്‍ നിന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും സൂചകളുണ്ട്. സ്വര്‍ണം, ഡോളര്‍ കടത്തിലെ നിര്‍ണായക തെളിവുകളും രാഷ്ട്രീയ ഉന്നതരുടെ ശുപാര്‍ശയില്‍ അയോഗ്യര്‍ക്ക് വിസ നല്‍കിയതിനടക്കം ഈ മൊബൈലുകളില്‍ തെളിവുണ്ട്. മൂന്നു വര്‍ഷത്തിനിടെ അല്‍സാബി ഉപയോഗിച്ചിരുന്നവയാണ് പിടിച്ചെടുത്ത പത്ത് ഫോണുകള്‍. ഇടയ്ക്കിടെ ഫോണ്‍ മാറുന്ന പതിവ് അല്‍ സാബിക്കുണ്ടായിരുന്നു. ഡോളര്‍ കടത്തിലെ രേഖകളടക്കം പെന്‍ഡ്രൈവിലുണ്ട്. ഇതെല്ലാം കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചിരുന്നു. നിലവില്‍ സ്വപ്നാ സുരേഷിന്റെ മൊഴിയില്‍ നിന്നു തന്നെ ഇഡിയാണ് പരിശോധനകള്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സത്യവാങ്മൂലവും നല്‍കിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇഡിയെ കൂടാതെ ഇത് മറ്റ് അന്വേഷണ ഏജന്‍സികളുടെ പരിധിയിലേക്കും ഈ അന്വേഷണം കൊണ്ടു വന്നേക്കും. കേരളത്തില്‍ രാഷ്ട്രീയ ശത്രുക്കളെ ഒതുക്കാന്‍ പൊലീസിനെ കാര്യമായി തന്നെ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും തെളിവ് ലഭിച്ച സാഹചര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശക്തമായിതന്നെ നീങ്ങും.
https://www.facebook.com/Malayalivartha
























