Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

'പരിശ്രമിക്കാൻ മനസുള്ളവർക്ക് വിജയിക്കാൻ ജീവിതമിങ്ങനെ നീണ്ട് നിവർന്ന് മുന്നിൽ കിടക്കുവാണ്. ജീവിതത്തിൽ ജയിക്കാൻ നമുക്കൊരു ഗ്രേഡിന്റെയും ആവശ്യമില്ല. പരിശ്രമിക്കാനുള്ള മനസ് മാത്രം മതി. ഇനി കുറച്ചു ദിവസമേയുള്ളു എസ്എസ്എൽസി പരീക്ഷയ്ക്ക്. ഉള്ള സമയം പരമാവധി പ്രയോജനപ്പെടുത്തുക. പരിശ്രമിച്ചെഴുതുക...' ആനുഭവം പങ്കുവച്ച് മനോജ് വെള്ളനാട്

16 JUNE 2022 04:33 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് എസ്എസ്എൽസി പരീക്ഷാ ഫലം വന്നത്. ഏവരും മുഴുവൻ A+ നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കുമ്പോൾ നാം മറന്നുപോകുന്ന പലരും നമുക്ക് ചുറ്റും ഉണ്ട്. അവരെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള ഒരു അനുഭവം വ്യക്തമാക്കുകയാണ് മനോജ് വെള്ളനാട്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

രണ്ടു മൂന്ന് വർഷം മുമ്പാണ്. ഒരു കല്യാണത്തിന് പോയതായിരുന്നു. കല്യാണ മണ്ഡപത്തിന് തൊട്ടടുത്ത് സ്കൂളാണ്. ആ വർഷത്തെ SSLC പരീക്ഷയ്ക്ക് ഇനി കുറച്ചു ദിവസമേയുള്ളു. വിദ്യാർത്ഥികൾക്ക് ദിവസേന മൂന്ന് നേരം വച്ച് പ്രൊഫഷണൽ മോട്ടിവേഷണൽ സ്പീക്കർമാരുടെ, ടൈം മാനേജ്മെന്റ് സിംഹങ്ങളുടെ, സൈക്കോളജിസ്റ്റുകളുടെ, പോരാത്തതിന് അധ്യാപകരുടെ ഒക്കെ എക്സാം ഓറിയന്റഡ് ക്ലാസുകൾ നടക്കുകയാണ്.

സ്കൂളിന്റെ തൊട്ടടുത്ത് ഉണ്ടെന്ന കാര്യമറിഞ്ഞ ഒരു സുഹൃത്ത്, കുട്ടികളോട് രണ്ട് വാക്ക് മോട്ടിവേഷൻ കൊടുക്കണമെന്ന് നിർബന്ധിച്ചപ്പോ അവിടെ പോയി. കാലിൽ പ്ലാസ്റ്ററാണ്, നടക്കാൻ വയ്യാ, സംസാരിക്കാൻ ഞാൻ വളരെ മോശമാണ് എന്നൊക്കെ പറഞ്ഞു പരമാവധി ഒഴിയാൻ നോക്കിയതാണ്. പുള്ളി വിട്ടില്ല.

ചെന്നപ്പോൾ വലിയ ഒരു ഹാളിൽ നൂറിലധികം കുട്ടികൾ. പ്രഗത്ഭനായ ഒരു സ്പീക്കറുടെ മണിക്കൂർ നീണ്ടുനിന്ന സംസാരത്തിന്റെ അവസാന ലാപ്പാണ്. എല്ലാ വിഷയത്തിനും A+ നേടേണ്ടതിന്റെ ആവശ്യകതയും, പഠിച്ചു വലിയ ആളായ മനുഷ്യരുടെ കഥകളും ഒക്കെയായി അദ്ദേഹം കുട്ടികളെ ശരിക്കും മോട്ടിവേറ്റ് ചെയ്തു കൊണ്ടിരിക്കുവായിരുന്നു. അദ്ദേഹം നിർത്തിയപ്പോൾ എന്റെ ഊഴമായി. ''എല്ലാ വിഷയത്തിനും A+ നേടുന്നതല്ല ഒരു വിദ്യാർത്ഥിയുടെ ലക്ഷ്യമായിരിക്കേണ്ടത്'' ഞാൻ സംസാരിച്ചു തുടങ്ങിയപ്പൊഴേ ക്ലാസ് ടീച്ചറിന്റെയും ഗസ്റ്റ് സ്പീക്കറുടെയും എന്നെ വിളിച്ച സുഹൃത്തിന്റെയും മുഖത്തെ A+ പ്രകാശം, A or B+ ആയി.

ഞാൻ തുടർന്നു, എല്ലാത്തിനും A+ കിട്ടിയാൽ നല്ലത് തന്നെ. പക്ഷെ കിട്ടിയില്ലാന്ന് കരുതി അതൊരു തോൽവിയോ കുറവോ ആവുന്നില്ല. പക്ഷെ, നിങ്ങൾ നിങ്ങളുടെ 100 ശതമാനം കഴിവും ഉപയോഗിക്കാത്തത് കൊണ്ടാണ് നിങ്ങൾക്കത് കിട്ടാത്തതെങ്കിൽ അതൊരു കുറവാണ്. നിങ്ങൾ നിങ്ങളാലാവുന്ന വിധം പരമാവധി ശ്രമിച്ചു, എന്നിട്ടും B അല്ലെങ്കിൽ C ആണ് കിട്ടിയതെങ്കിലും അതിൽ ഒട്ടും വിഷമിക്കേണ്ടതില്ല. പരിശ്രമിക്കാൻ മനസുള്ളവർക്ക് വിജയിക്കാൻ ജീവിതമിങ്ങനെ നീണ്ട് നിവർന്ന് മുന്നിൽ കിടക്കുവാണ്.

ജീവിതത്തിൽ ജയിക്കാൻ നമുക്കൊരു ഗ്രേഡിന്റെയും ആവശ്യമില്ല. പരിശ്രമിക്കാനുള്ള മനസ് മാത്രം മതി. ഇനി കുറച്ചു ദിവസമേയുള്ളു SSLC പരീക്ഷയ്ക്ക്. ഉള്ള സമയം പരമാവധി പ്രയോജനപ്പെടുത്തുക. പരിശ്രമിച്ചെഴുതുക. നിങ്ങളുടെ 100% തന്നെ അവിടെ കൊടുക്കുക. എന്നിട്ട് കിട്ടുന്നത് ഏത് ഗ്രേഡാണെങ്കിലും അതിൽ സന്തോഷിക്കുകയും സംതൃപ്തിയോടെ ഇരിക്കുകയും ചെയ്യുക. എനിക്ക് SSLC ക്ക് എല്ലാ വിഷയത്തിനും A യോ A+ ഓ കിട്ടിയിട്ടില്ല, അന്ന് ഗ്രേഡിംഗ് അല്ലായിരുന്നെങ്കിലും. പക്ഷെ, ഞാനിന്ന് ഹാപ്പിയാണ്. സാറ്റിസ്ഫൈഡ് ആണ്.

കുട്ടികൾക്കിടയിൽ നിന്നും random ആശ്വാസ (?) നെടുവീർപ്പുകൾ ഉതിരുന്നത് കേൾക്കാമായിരുന്നു അപ്പോൾ. അവർ കുറച്ചെങ്കിലും റിലാക്സ്ഡായിക്കാണും എന്നു ഞാൻ കരുതുന്നു. എന്തായാലും, പിന്നെയാരും എന്നെ കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാൻ ക്ഷണിച്ചിട്ടില്ലാ എന്നതാണ് സത്യം.. ഇന്നിപ്പൊ SSLC റിസൾട്ട് വന്നു. വിജയിച്ച 99.26% ശതമാനം പേർക്കും ആശംസകൾ. തോറ്റുപോയ 0.74% കുട്ടികളോടും ഇത്രയേ പറയാനുള്ളൂ, ജീവിതമിങ്ങനെ മുന്നിൽ നെടുനീളത്തിൽ കിടക്കുമ്പോൾ SSLC ഒന്നും ഒരു പരീക്ഷയേ അല്ല. അവിടെ തോൽക്കാതിരുന്നാ മതി..
മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (2 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (3 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (4 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (7 hours ago)

Malayali Vartha Recommends