6300 കോടി പോയതിൻ്റെ കലിപ്പിൽ പിണറായിക്ക് ഉറക്കം പോയി... മോദിക്ക് കുട്ട കണക്കിന് പഴി... സമനില തെറ്റിയെന്ന് സഖാക്കൾ....

6,300 കോടിയുടെ കമ്മീഷൻ മുഖ്യമന്ത്രിയുടെ പോക്കറ്റിലും എ കെ ജി സെൻററിലും നിറയ്ക്കാനുള്ള പിണറായിയുടെ നീക്കം നരേന്ദ്ര മോദി നേരിട്ട് പൊളിച്ചതായി റിപ്പോർട്ട്.. കെ റയിൽ പദ്ധതിയാണ് കേന്ദ്ര സർക്കാർ തകർത്തത്. 6,3000 കോടിയുടെ പദ്ധതിയാണ് കെ റയിൽ എന്നാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ചത്. പത്ത് ശതമാനമാണ് കേരളത്തിൽ നിലവിലുള്ള കമ്മീഷൻ. 6,3000 കോടിക്ക് 6300 കോടി കിട്ടുമെന്ന് ചുരുക്കം.
സിൽവർ ലൈൻ പദ്ധതിയെ കേന്ദ്ര സർക്കാർ പുറം കാൽ കൊണ്ട് ചവിട്ടിയതോടെ പദ്ധതി വേണ്ടെന്ന് വയ്ക്കാൻ മനസാ ഒരുങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച വൈകിട്ട് എ.കെ.ജി സെൻ്ററിൽ നടന്ന ഇടതു മുന്നണി യോഗത്തിൽ പിണറായി ഇക്കാര്യം അറിയിച്ചുവെന്നാണ് ലഭിക്കുന്ന സൂചനകൾ. കെ റയിൽ വേണ്ടെന്ന് വച്ചതിൽ രോഷാകുലനാണ് പിണറായി വിജയൻ.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പുതിയ കണ്ടെത്തൽ. ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ. എന്നാൽ ഇവിടെ ബിജെപി സമരം ചെയ്യുമ്പോൾ അവർ മടിച്ച് നിൽക്കും. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ നിന്ന് പദ്ധതി വേണ്ടെന്നു വയ്ക്കുമെന്ന കാര്യം ഉറപ്പായി.
വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് തങ്ങൾക്ക് ദോഷം ചെയ്യുമോയെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ട്. പ്രതിപക്ഷത്തിന് സങ്കുചിത നിലപാടാണ്. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശ്ശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണം. നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്.
ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ. വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. വൻകിട പദ്ധതിക്കായുള്ള സ്ഥലത്തിൽ നിന്ന്, മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗണ്സിലറെ ഉത്തമനായ സഖാവ് എന്ന വിശേഷണത്തോടെയായിരുന്നു മുഖ്യമന്ത്രി പരാമർശിച്ചത്. ഒന്നും നമ്മുടെ കെയർ ഓഫിൽ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ റയിൽ പദ്ധതി പിണറായിക്ക് സംഭവിച്ച ഒരു അബദ്ധമായിരുന്നു. വൻകിട പദ്ധതി എന്ന നിലയിൽ കെ റയിൽ അവതരിപ്പിക്കുമ്പോൾ അതിന് കൈയടി കിട്ടുമെന്നാണ് അദ്ദേഹം കരുതിയത്. പദ്ധതിക്ക് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായില്ല. എന്നാൽ വൻതോതിൽ സ്ഥലം ഏറ്റെടുക്കുമെന്നായതോടെയാണ് എതിർപ്പുകൾ വർധിച്ചത്. ജനക്കൂട്ടം സർക്കാരിനും സി പി എമ്മിനുമെതിരെ രംഗത്തിറങ്ങി.
തൃക്കാക്കരയിൽ തോൽക്കാനുള്ള പ്രധാന കാരണം കെ റെയിൽ ആയിരുന്നു. ഇക്കാര്യം ബി ജെ പിയും പ്രതിപക്ഷവും ആദ്യഘട്ടത്തിൽ ചൂണ്ടിക്കാണിച്ചതാണ്. കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നാണ് സർക്കാർ പറഞ്ഞു നടന്നത്.
കേന്ദ്ര സർക്കാരിന്റെ സിൽവർ ലൈൻ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ് കോറിഡോർ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 529 കിലോമീറ്ററിൽ പുതിയ ഒരു സ്‌റ്റാൻഡേർഡ് ഗേജ് ലൈൻ നിർമിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയിൽ സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരള സർക്കാരും ഇന്ത്യൻ റെയിൽവേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ‘ എന്ന കമ്പനിയാണ് കെ റെയിൽ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്‌ഥൻമാരും. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിലുള്ളത് . തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചും ഒരു സ്‌റ്റോപ്പുണ്ടാകും. 11 ജില്ലകളിലൂടെ ഈ പാത കടന്നുപോകും. 20 മിനിറ്റ് ഇടവേളകളിൽ ട്രെയിൻ സർവീസ് നടത്തും. 675 പേർക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്ളാസുള്ള ഇഎംയു (ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളാണ് ഇതിലൂടെ ഓടുകയെന്നാണ് പറഞ്ഞിരുന്നത്
റെയിൽവേ ലൈൻ പോകുന്ന ഓരോ 500 മീറ്ററിലും അണ്ടർപാസ് ഉണ്ടായിരിക്കും. 11.53 കിമീറ്ററോളം ടണൽ, 13 കിലോമീറ്റർ റിവർ ക്രോസിങ്, 292.73 കിലോമീറ്റർ എംബാക്മെന്റ്, 88.41 കിലോമീറ്റർ എലവേറ്റഡ് വയഡൻസ് എന്നീ പ്രധാന നിർമാണങ്ങൾ ഇതിന്റെ ഭാഗമായി വരുന്നുണ്ട്. സങ്കേതികവിദ്യ നൽകുന്നത് ജപ്പാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജപ്പാൻ ഇന്റർനാഷണൽ കോപ്പറേറ്റീവ് ഏജൻസി (JAICA) എന്ന കമ്പനിയാണ്. ഈ കമ്പനിയും വിവാദത്തിലാണ്.
നിലവിലെ റെയിൽവേ ലൈനിൽ ഇതിൽ കൂടുതൽ വേഗത സ്വീകരിക്കാൻ പല പരിമിതികളുമുണ്ട്. വളവുകളും, കയറ്റിറക്കങ്ങളും നിരവധിയുള്ള ഈ വഴിയിലൂടെ മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ കെ റെയിൽ വരുന്നതോടെ ഈ കാത്തിരിപ്പിന് അവസാനമാകും. കേവലം മൂന്നര, നാല് മണിക്കൂറിനുള്ളിൽ കേരളത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കഴിയും. ഇതാണ് പദ്ധതിയുടെ മുഖ്യ ആകർഷണം.
ഇതിനൊപ്പം പുതിയ റെയിൽവേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ അഞ്ച് പ്രധാന സ്‌റ്റേഷനുകളിൽ ടൗൺഷിപ്പും ഉണ്ടാക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നു. കേൾക്കുമ്പോൾ കൊള്ളാമെന്ന് തോന്നുമെങ്കിലും കെ റയിൽ ഒരു നഷ്ടകച്ചവടമാണെന്ന് നാട്ടുകാർ മനസിലാക്കി. എന്നാൽ സർക്കാർ ഇക്കാര്യം സമ്മതിച്ചില്ല. കൊച്ചി മെട്രോ പദ്ധതി പോലും പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് കെ റയിൽ വരുന്നത്. ഇക്കാര്യം കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ മനസിലാക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്ത സാഹചര്യത്തിലാണ് കെ റെയിലിനെ കേന്ദ്രം തെക്കോട്ടടിച്ചത്.
റെയിൽ വിവാദത്തിൽ കേന്ദ്ര സർക്കാരിൻ്റെ രേഖാമൂലമുള്ള അനുമതി ലഭിച്ച ശേഷം മാത്രം മുന്നോട്ടു പോകണമെന്ന് സി പി എം കേന്ദ്ര നേതൃത്വവും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് സാധ്യമല്ലെന്ന് കേരള നേതൃത്വം പറഞ്ഞു. കെ റയിൽ വിവാദത്തിൽ സമ്പൂർണ്ണ ആശയക്കുഴപ്പമാണ് ഡൽഹിയിൽ നിന്നും വന്നത്.
ബംഗാളിലെ സി പി എം നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിക്കുക വരെ ചെയ്തു. ബംഗാളിൽ ഭരണം നഷ്ടപ്പെട്ടതിൻ്റെ ചരിത്രമാണ് അവർ പറഞ്ഞു കൊടുത്തത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടു പോയാൽ അവർ ചതിക്കും.കിറ്റ് നൽകി അധികാരലേറിയ സർക്കാർ കിടപ്പാടം കൊണ്ടുപോയി എന്ന ആക്ഷേപം കേൾക്കേണ്ടി വരും. ഇത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.
എന്നാൽ കേരളത്തിലെ സി പി എം നേതൃത്വം തികച്ചും നിഷേധാത്മക സമീപനം തന്നെയാണ് പിന്തുടർന്നത്. ഒരു കാരണവശാലും പദ്ധതി ഉപേക്ഷിക്കില്ലെന്നും കേന്ദ്രത്തിൻ്റെ അനുമതി കിട്ടിയില്ലെങ്കിലും നടപ്പാക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അങ്ങനെ സംഭവിച്ചാൽ ശ്രീലങ്കയുടെ അവസ്ഥയിൽ കേരളം എത്തുമെന്നും നേതാക്കൾ പറഞ്ഞു. പരിണിതപ്രജ്ഞരായ നേതാക്കളുടെ വാക്കുകൾ കേൾക്കാൻ കേരളം തയ്യാറായില്ല..
കേന്ദ്ര അനുമതി ലഭിക്കാതെ കെ-റെയിലിൽ ജനരോക്ഷം വരുത്തുന്ന നടപടികളിലേയ്ക്ക് കടക്കരുതെന്നും നേതൃത്വം സംസ്ഥാന ഘടകത്തോട് നിർദേശിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കൊപ്പം നിൽക്കുമെന്നും സിപിഎം വ്യക്തമാക്കി. കേന്ദ്ര റെയിൽവേ മന്ത്രിയും വിദേശകാര്യ മന്ത്രി വി മുരളീധരനും പദ്ധതിക്കെതിരായി സഭയിൽ സംസാരിച്ചിരുന്നു. ഇത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്നും കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
ഒരു കേന്ദ്ര മന്ത്രി വെറുതെ എന്തെങ്കിലും പറയുമെന്ന് കരുതാനാവില്ലെന്നും കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ അറിയിച്ചിരുന്നു. കെ റെയിൽ പദ്ധതിക്ക് പ്രധാനമന്ത്രി അടക്കം കേന്ദ്രസർക്കാർ അനുകൂലമാണെന്ന് കേരള സർക്കാർ വാദം തള്ളി കേന്ദ്ര റെയിൽവേ മന്ത്രിയും രംഗത്തുവന്നിരുന്നു. ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
പദ്ധതി സംബന്ധിച്ച കേരള സർക്കാർ സമർപ്പിച്ച ഡിപിആർ അപൂർണമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തികസാങ്കേതിക വശങ്ങൾ വിശദമായി പരിശോധിക്കണം. സ്വകാര്യപൊതു ഭൂമി എത്രമാത്രം ഏറ്റെടുക്കണമെന്നതിൽ അവ്യക്തതയുണ്ട്. ഇത്രയും വലിയ ചെലവുള്ള പദ്ധതി ആയതിനാൽ കേന്ദ്ര ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതി വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേരളം തിടുക്കം കാണിക്കരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിലും പറഞ്ഞിരുന്നു. കെ റെയിൽ പദ്ധതി സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട വിഷയമാണ്, വളരെ ചിന്തിച്ച് മാത്രം തീരുമാനമെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി വളരെ സങ്കീർണമാണ്. പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സർക്കാരിന്റെ കണക്ക് ശരിയല്ല. റെയിൽ മന്ത്രാലയത്തിന്റെ വിലയിരുത്തൽ പ്രകാരം ചെലവ് ഒരു ലക്ഷം കോടിക്കു മുകളിൽ പോകും.സിൽവർലൈന് ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ട്. കേരളത്തിന്റെ നന്മ മുൻനിർത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ റെയിലിന് അനുഭാവപൂർണമായ സമീപനമാണ് മോദിയിൽ നിന്നുണ്ടായതെന്നും പദ്ധതിക്ക് അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു. എന്നാൽ, ഇതിനു ഘടകവിരുദ്ധമായ സമീപനമാണ് കേന്ദ്ര റെയിൽവേ മന്ത്രിയിൽ നിന്നുണ്ടായത്.
നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സമൂഹത്തിൽ വലതുപക്ഷ ശക്തികൾ വർഗീയ, ജാതീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിനെ നല്ല രീതിയിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാകണം. പ്രകടന പത്രികയിലെ വാഗ്ദങ്ങൾ വിപുലപ്പെടുത്തും. ഇതെല്ലാം മുഖ്യമന്ത്രിയുടെ തള്ളായി കരുതിയാൽ മതി.
തുടർ ഭരണം കിട്ടിയ സാഹചര്യത്തിൽ ജനജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദീർഘവീക്ഷണമുള്ള പദ്ധതികൾ വിഷ്കരിക്കേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനതാത്പര്യം സംരക്ഷിക്കാനാണ് എപ്പോഴും നിലകൊണ്ടത്. ജനജീവിതം നവീകരിക്കുക, ഓരോ ഘട്ടത്തിലും നവീകരിക്കും, അതിന് ഊന്നൽ നൽകണം. ഇതിന് വേണ്ട പദ്ധതികൾ തയ്യാറാക്കണം. ഇടതുമുന്നണി എന്ത് പറയുമെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനം അതിന് അംഗീകാരം നൽകി.
അഞ്ച് വർഷത്തെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടത് ബാധ്യതയാണ്. തുടർഭരണം ജനം നൽകിയ പിന്തുണയാണ്. കേരളത്തിനറെ വികസനത്തിവ് അഞ്ച് വർഷം മതിയോ എന്ന ചിന്തയിൽ നിന്നാണ് 25 വർഷം മുന്നിൽ കണ്ടുള്ള വികസന പദ്ധികൾ നടപ്പിലാക്കുന്നത്. ലോകത്തിലെ വികസന മധ്യവർഗ രാഷ്ട്രങ്ങളെ പോലെ കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. കേരള വികസനം തകർക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷം കെ റയിൽ ഇല്ലാതാക്കിയതെന്ന പ്രചരണത്തിന് സർക്കാർ മുൻകൈയെടുക്കും. 6300 കോടി പോയതിനെ കുറിച്ച് ആലോചിക്കാൻ പോലും പിണറായിക്ക് കഴിയുന്നില്ല.
https://www.facebook.com/Malayalivartha
























