സ്വപ്‌ന അടിവാരം തോണ്ടുന്നു 18ാം അടവ് പുറത്തെടുത്ത പിണറായിയെ തേച്ചൊട്ടിച്ച് ഇഡി പകര്‍പ്പൊന്നും തരില്ല; സ്വപ്നയെ പൂട്ടാനിറങ്ങിയ പിണറായിക്ക് തിരിച്ചടി

സ്വപ്നയെ ഇങ്ങനെവിട്ടാല്‍ തന്റെ അടിവാരം വരെ തോണ്ടും എന്ന ഭയപ്പാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണലായോ പാര്‍ട്ടിയെ കൊണ്ടോ കേസില്‍ കൈ കടത്തിയാല്‍ നോക്കിയാല്‍ പിന്നെ പിടിച്ചാലും കിട്ടില്ല. അതിനാല്‍ ക്രൈംബ്രാഞ്ചിനെ കൊണ്ട് സ്വപ്നയെ പൂട്ടാനുള്ള വഴി തേടുകയാണ് പിണറായിയും കൂട്ടരും. ഇതിന്റെ ഭാഗമായി രഹസ്യമൊഴിയില്‍ സ്വപ്‌ന പറഞ്ഞ കാര്യങ്ങള്‍ ഒരണുവിടാതെ മനസ്സിലാക്കേണ്ടതുണ്ട് എങ്കില്‍ മാത്രമേ പിണറായിക്ക് ഇതിനെതിരെ പ്രതിരോധം ഒരുക്കാനാകൂ. അതിന് വേണ്ടി സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പിനായി കോടതിയെ സമീപിച്ച ക്രൈം ബ്രാഞ്ചിന് എട്ടിന്റെ പണികൊടുത്തിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. എറണാകുളം ജില്ലാ പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അപേക്ഷ നല്‍കിയിരുന്നു. ഇതോടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈം ബ്രാഞ്ചിന് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി ഇഡി. സ്വപ്നയുടെ അഭിഭാഷകനും, ഇഡിയുടെ അഭിഭാഷകനും കോടതിയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ഈ നീക്കം.
ഇതോടെ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്തിന് വേണ്ടിയെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കന്റോമെന്റ് പോലീസ് രജിസ്റ്റര്‍ ഗൂഡാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഗൂഡാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തു കൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഗൂഡാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടതില്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.സ്വപ്നയുടെ അഭിഭാഷകര്‍ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.
മാത്രമല്ല നയതന്ത്ര സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇനി നിര്‍ണായകമാകുക സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊബൈല്‍ ഫോണുകള്‍. എന്‍.ഐ.എയാണു സ്വപ്‌ന ഉള്‍പ്പെടെയുള്ളവരുടെ വീടും ഓഫീസും റെയ്ഡ് ചെയ്ത് മൊബൈല്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. എന്നാല്‍, എന്‍.ഐ.എ. കേസില്‍ കാര്യമായ അന്വേഷണം നടന്നില്ല. പ്രതികളായ ഫൈസല്‍ ഫരീദ്, യു.എ.ഇ. കോണ്‍സല്‍ ജനറല്‍, അറ്റാഷെ തുടങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കഴിയാത്തതായിരുന്നു കാരണം.
മൊബൈലുകള്‍ ഇപ്പോള്‍ കോടതിയുടെ കസ്റ്റഡിയിലാണ്. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ മൊബൈല്‍ പരിശോധന ആവശ്യമാണ്. അതിനാല്‍, ഇവ സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്കായി വിട്ടുകിട്ടാന്‍ ഇ.ഡി. കോടതിയെ സമീപിച്ചേക്കും. മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിനു പച്ചക്കൊടി നല്‍കേണ്ടത് ഇ.ഡിയുടെ കേന്ദ്ര ഡയറക്ടറേറ്റാണ്. അതിനായി സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് അവിടേക്ക് അയച്ചിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികളിലൊരായ സ്വപ്‌നയുടെ മൊഴിയുടെ വിശ്വാസ്യത വിലയിരുത്തേണ്ടി വരും. ശക്തമായ തെളിവില്ലാതെ മുഖ്യമന്ത്രിക്കെതിരായി നടപടിയെടുക്കുന്നതു തിരിച്ചടിയാകുമെന്ന ആശങ്കയും ഇ.ഡിക്കുണ്ട്. അതിനാലാണു സ്വപ്‌നയുടെയും സരിത്തിന്റെയും മൊബൈല്‍ പരിശോധിക്കാന്‍ നീക്കം നടത്തുന്നത്.
ബിരിയാണിച്ചെമ്പ് നാലുപേര്‍ താങ്ങിയെടുത്ത് കോണ്‍സല്‍ ജനറലിന്റെ വാഹനത്തിലാണു ക്ലിഫ് ഹൗസിലേക്കു കൊണ്ടുപോയതെന്നും അതിനുവേണ്ട സഹായം ശിവശങ്കര്‍ ചെയ്തുതന്നെന്നുമാണു സ്വപ്‌നയുടെ ആരോപണം. അത് എത്തുന്നതുവരെ കോണ്‍സല്‍ ജനറല്‍ അസ്വസ്ഥനായിരുന്നുവെന്നും ഇതു സംബന്ധിച്ചു വാട്ട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ കോടതി കസ്റ്റഡിയിലുള്ള ഫോണിലുണ്ടെന്നുമാണ് സ്വപ്‌നയുടെ സത്യവാങ്മൂലത്തിലുള്ളത്. ഇക്കാര്യം തെളിയിക്കാനും മൊബൈല്‍ പരിശോധന അനിവാര്യമാണ്. ക്ലിഫ് ഹൗസില്‍ അബുദാബി ഭരണാധികാരിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമ്പോള്‍ തന്നെ പുറത്തുനിര്‍ത്തിയെന്നാണു സ്വപ്‌ന പറയുന്നത്. അതിനാല്‍, അകത്തുനടന്ന ചര്‍ച്ചയെപ്പറ്റി സ്വപ്‌നയ്ക്കു നേരിട്ടുള്ള അറിവില്ലെന്നതു കേസില്‍ തിരിച്ചടിയാകാം.
താനിപ്പോള്‍ വെളിപ്പെടുത്തിയ വിവരങ്ങളെല്ലാം നേരത്തെ കസ്റ്റംസിനെ അറിയിച്ചിരുന്നെന്നും അവര്‍ അന്വേഷിച്ചില്ലെന്നുമാണു സ്വപ്‌ന പറയുന്നത്. എന്നാല്‍, ഉന്നത രാഷ്ട്രീയക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ പ്രതിയായ സ്വപ്‌നയുടെ മൊഴി മാത്രം പോരെന്നും കോണ്‍സല്‍ ജനറല്‍, അറ്റാഷെ എന്നിവരുടെ മൊഴി വേണമെന്നുമായിരുന്നു കസ്റ്റംസിനു ലഭിച്ച നിയമോപദേശം. തുടര്‍ന്നാണ് രാഷ്ട്രീയക്കാരിലേക്കു നീങ്ങാതെ സ്വര്‍ണക്കടത്തില്‍ മാത്രം അന്വേഷിച്ചു കസ്റ്റംസ് കുറ്റപത്രം നല്‍കിയത്.
https://www.facebook.com/Malayalivartha






















