ഇഡിയെ പേടിച്ച് ക്ലിഫ്ഹൗസിന് പൂട്ടിട്ടു, ഒരു കാരണവശാലും ആര്‍ക്കും അപ്പോയിന്‍മെന്റ് നല്‍കരുതെന്ന് നിര്‍ദ്ദേശം; സ്വപ്നയുടെ വീണാ വിജയന്‍ വെളിപ്പെടുത്തല്‍ കുരുക്കായി, മുഖ്യന്റെ മകളെ രക്ഷിക്കാന്‍ സിപിഎം പരക്കംപാച്ചിലില്‍; മൊഴികൈക്കലാക്കാന്‍ കഴിയാതെ സഖാക്കള്‍, പിണറായി കുടുംബം കലിപ്പില്‍!!

ഇ.ഡിയെ പേടിച്ച് ക്ലിഫ് ഹൗസിന്റെ ഗേറ്റുകള്‍ താഴിട്ട് പൂട്ടി. എപ്പോള്‍ വേണമെങ്കിലും ഇ.ഡി. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും തേടിയെത്താമെന്ന സംശയത്തിലാണ് ക്ലിഫ് ഹൗസ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ക്ലിഫ് ഹൗസിന്റെ സുരക്ഷയും വര്‍ധിപ്പിച്ചു. ഒരു കാരണവശാലും ആര്‍ക്കും അപ്പോയിന്‍മെന്റ് നല്‍കരുതെന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ മുഖ്യമന്ത്രി ലോക കേരളസഭയുടെ സമ്മേളനത്തിലും പങ്കെടുക്കുന്നില്ല.
ഇ ഡി എത്തും മുമ്പ് സ്വപ്നയുടെ രഹസ്യമൊഴി ശേഖരിക്കാനുള്ള സര്‍ക്കാര്‍ നീക്കവും പാളി. ഇതോടെ മുഖ്യമന്ത്രിയും കുടുംബവും ആശങ്കയിലായിരിക്കുകയാണ്.
ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചെങ്കിലും സി പി എമ്മില്‍ മണിക്കൂറുകള്‍ കഴിയുംതോറും ആശങ്കകള്‍ വളരുകയാണ്.. മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന സ്വപ്നയുടെ പഴയ നിലപാട് ഉയര്‍ത്തിക്കാട്ടിയായിരിക്കും പ്രതിരോധം. എന്നാല്‍ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സി മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമോയെന്ന ആശങ്കയും സി.പിഎമ്മിനുണ്ട്.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കൊണ്ടുവരണമെന്ന പിണറായിയുടെ ആവശ്യം നടക്കാതെ വന്നതോടെ ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്‌സില്‍ നിന്നും ഔട്ടായി. വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍.അജിത്കുമാറിന്റെ അവസ്ഥയിലെത്തിയിരിക്കുകയാണ് ദര്‍വേഷ് സാഹിബ്.
രഹസ്യമൊഴി കൊണ്ടുവരാന്‍ ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശമേ നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുമാ യി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ രഹസ്യ മൊഴിയുടെ ഫുള്‍ ടെക്സ്റ്റ് അറിയാന്‍ മുഖ്യമന്ത്രിയുടെ മകള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് ചില കോണ്‍ഗ്രസ് അനുകൂല പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഓരോ ദിവസവും ഓരോ മൊഴിയാണ് പുറത്തു വരുന്നത്. ഇതില്‍ സത്യമേത് കള്ളമേത് എന്ന് തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗവും ക്ലിഫ് ഹൗസിലില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഇതില്‍ മുഖ്യമന്ത്രിയുടെ കുടുംബം ദു:ഖാകുലരാണ്. തങ്ങളെ വിവാദങ്ങളില്‍ വലിച്ചിഴച്ചിട്ടും മറുപടി പറയാന്‍ കഴിയാത്തത് മൊഴിയില്‍ എന്തുണ്ട് എന്ന് അറിയാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഏത് വിധേനയും മൊഴി കൈക്കലാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. വഴുതക്കാട് പോലീസ് ആസ്ഥാനത്ത് നിന്നും അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലേക്ക് പ്രവഹിച്ച സന്ദേശങ്ങള്‍ക്കൊടുവിലാണ് ക്രൈംബ്രാഞ്ച് 164 സ്റ്റേ്‌മെന്റ് കോടതിയോട് ആവശ്യപ്പെടാന്‍ തീരുമാനമായത്.എന്നാല്‍ അതിബുദ്ധി കോടതി മുടക്കി. ഇതാണ് ദര്‍വേഷ് സാഹിബിന് വിനയായത്.
സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത് വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ 164 മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയെ സമീപിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ കൃഷ്ണരാജ് കോടതിയില്‍ വാദിച്ചു. രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈം ബ്രാഞ്ചിന് നല്‍കരുതെന്നും ക്രൈം ബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴിയെന്നും അദ്ദേഹം ചോദിച്ചു. എന്താണ് ആവശ്യമെന്ന് കോടതിയും ക്രൈം ബ്രാഞ്ചിനോട് ചോദിച്ചിരുന്നു. ഇതിന് ത്യപ്തികരമായ മറുപടി നല്‍കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അത്യാവശ്യമാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തു കൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണം. ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതില്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇതൊന്നും കേട്ടതായി നടിച്ചില്ല.
സ്വപ്നയുടെ അഭിഭാഷകര്‍ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ ഇ ഡി അന്വേഷണം നടക്കുകയാണെന്ന് കോടതി പറഞ്ഞു. അന്വേഷണ ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണെന്ന് ഇ ഡി അഭിഭാഷകനും കോടതിയില്‍ പറഞ്ഞു. ക്രൈം ബ്രാഞ്ചിന് രഹസ്യമൊഴി നല്‍കരുതെന്ന് ഇ ഡിയുടെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു.
ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കരുതെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ പിന്നീട് പറഞ്ഞു. സ്വപ്നയുടെ ജീവന് ഭീഷണിയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയടക്കം നിരന്തരമായ ഭീഷണിയുണ്ടാകുന്നു. സുരക്ഷ ഉറപ്പാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ വേണ്ടന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തനിക്കെതിരെയും കേസെടുത്തെന്ന് സ്വപനയുടെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. സ്വപ്നയുടെ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചെന്ന് ഇഡി അഭിഭാഷകന്‍ വ്യക്തമാക്കി. മറുപടിയ്ക്ക് ഒരാഴ്ച സമയം വേണം. രഹസ്യമൊഴി കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുകയാണെന്നും ഇഡിയുടെ അഭിഭാഷകന്‍ പറഞ്ഞു.
ഏതായാലും മൊഴിയുടെ രഹസ്യം അങ്ങനെ തന്നെ തുടരട്ടെ എന്നാണ് കോടതി പറഞ്ഞത്. ഇതാണ് പിണറായിയെ കലിപ്പിലാക്കിയത്. സ്വപ്നയുടെ പുറത്തു വന്ന മൊഴിക്കും ജാഗ്രതയോടെയാണ് നേതാക്കള്‍ മറുപടി പറഞ്ഞത്. ഇനി മൊഴിയില്‍ നിന്നും പുറത്തു വരാന്‍ എന്തെല്ലാമുണ്ട് എന്ന സംശയമാണ് ജാഗ്രതയുടെ അടിസ്ഥാനം. മുഖ്യമന്ത്രിയും കുടുബാംഗങ്ങളുമായും കെ.ടി ജലീലുമായും ഔദ്യോഗിക ബന്ധങ്ങള്‍ മാത്രമേ ഉള്ളുവെന്ന സ്വപ്ന സുരേഷിന്റെ ഈ വാചകങ്ങളെ അടക്കം ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. 21 ന് ആരംഭിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ ഇതിനൊപ്പം സ്വപ്നയുടെ മൊഴിമാറ്റങ്ങളും പ്രതിരോധ തന്ത്രമാക്കും.
സ്വപ്നക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് സ്ഥാപിക്കാനായിരിക്കും എല്‍.ഡിഎഫ് ശ്രമം. എന്നാല്‍ ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയേയും കുടുംബാഗങ്ങളേയും കണ്ടുവെന്ന ആരോപണം രഹസ്യമൊഴിയിലും ഉണ്ടെങ്കില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും അത് തലവേദനയാകും. ഇഡിയുടെ കയ്യില്‍ രഹസ്യമൊഴി ലഭിച്ചത് കൊണ്ട് കേന്ദ്ര ഏജന്‍സികളുടെ തുടര്‍ നടപടികള്‍ സര്‍ക്കാരിനും വ്യക്തിപരമായ മുഖ്യമന്ത്രിക്കും സുഖകരമാകില്ല. മുഖ്യമന്ത്രി അടക്കമുള്ളവരുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാര്‍ വെട്ടിലാകും. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ കടുക്കുകയും ചെയ്യും. അതിന് മുന്‍പെ തന്നെ സ്വപ്നക്കെതിരെ എടുത്ത ഗൂഢാലോചനക്കേസില്‍ തെളിവ് കണ്ടെത്താനുള്ള തീവ്രശ്രമം പൊലീസും നടത്തിയേക്കും.
കോടതിയില്‍ നിന്നും ശകാരം കേള്‍ക്കാനുള്ള സാഹചര്യം ക്രൈംബ്രാഞ്ച് തന്നെ സൃഷ്ടിച്ചതാണെന്ന തോന്നല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുണ്ട്. കോടതിയില്‍ നിന്നും രഹസ്യ മൊഴി ലഭിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. എന്നാല്‍ നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വിശദീകരണം.
രഹസ്യമൊഴി ലഭിച്ചാല്‍ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ കഴിയൂ. മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നും സാവകാശം ലഭിക്കാം. എന്നാല്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് അത്തരമൊരു സാവകാശം ലഭിക്കണമെന്നില്ല. ഇതാണ് മുഖ്യമന്ത്രിയെ അലട്ടുന്ന ആശങ്ക.
ഡല്‍ഹിയില്‍ ഓപ്പറേറ്റ് ചെയ്യാനുള്ള പിണറായിയുടെ നീക്കങ്ങളെല്ലാം പാളിയിരിക്കുകയാണ്. നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ ദൂതനെ അയച്ചെങ്കിലും അത് ഫലവത്തായില്ലെന്നാണ് റിപ്പോര്‍ട്ട്.. നിധിന്‍ ഗഡ്ഗരിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും വിജയിച്ചില്ലെന്നാണ് അറിയുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ്. ഒരു വിട്ടുവീഴ്ചക്കും അമിത് ഷാ തയ്യാറല്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പിണറായിയെ ഒരു കാരണവശാലും സഹായിക്കരുതെന്ന നിര്‍ദ്ദേശം അമിത് ഷാ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അമിത് ഷാക്ക് നരേന്ദ്ര മോദിയുടെ പിന്തുണയുണ്ട്.
ഏതായാലും പിണറായിയുടെയും കുടുംബത്തിന്റെയും കാര്യം ആശങ്കാകുലമായി നീങ്ങുകയാണ്. എന്തും സംഭവിക്കാമെന്ന ബോധ്യം പിണറായിക്കുണ്ട്. ഇ.ഡി. ചോദ്യം ചെയ്താല്‍ പ്രതിപക്ഷം രാജി ആവശ്യപ്പെടും. രാജി ആവശ്യം സി പി എം തള്ളും. ഉമ്മന്‍ ചാണ്ടിയെ ജുഡീഷ്യല്‍ കമ്മീഷന്‍ ചോദ്യം ചെയ്തത് ചൂണ്ടിക്കാണിച്ചായിരിക്കും പ്രതിരോധം. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ മുമ്പാകെ ഉമ്മന്‍ ചാണ്ടി കുത്തിയിരുന്നത് മണിക്കൂറുകളാണ്. ഏതുവിധേനയും ചോദ്യം ചെയ്യല്‍ ഒഴിവാക്കാനായിരിക്കും പിണറായി ശ്രമിക്കുക. അതിനു വേണ്ടി എന്തു ഡീലുമായി സഹകരിക്കാന്‍ പിണറായി ഒരുക്കമാണ്. ഇതില്‍ എന്തു സംഭവിക്കുമെന്നാണ് വരും മണിക്കൂറുകളില്‍ അറിയേണ്ടത്.
ഇ. ഡിയുടെ സാന്നിധ്യം സ്വപ്ന കേസില്‍ കോടതി തന്നെ ഉറപ്പിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇ.ഡി വരുമോ ഇല്ലെയോ എന്ന കാര്യത്തില്‍ ഇനി സംശയത്തിനൊന്നും സ്ഥാനമില്ല. സ്വപ്ന ഉടക്കി നില്‍ക്കുന്നതിനാല്‍ പറയാവുന്നതും പറയാന്‍ പാടില്ലാത്തതുമായ എല്ലാ കാര്യങ്ങളും സ്വപ്ന വിളിച്ചു പറയുമെന്ന് ഉറപ്പാണ്. സ്വപ്നയുടെ വീണാ വിജയന്‍ വെളിപ്പെടുത്തല്‍ പിണറായിയെ മാത്രമല്ല സി പി എമ്മിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പി.ബി.അംഗങ്ങള്‍ കേരളത്തില്‍ കണ്ണും നട്ട് കാത്തിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഒഴിഞ്ഞുമാറല്‍ സി പി എമ്മിനെ അമ്പരപ്പിച്ചിട്ടുണ്ട്. വീട്ടുകാര്‍ കൂടി വിവാദത്തിലായതാണ് അദ്ദേഹത്തെ സങ്കട കടലിലാക്കിയത്. ആര്‍ക്കും ഒരു മറുപടിയും നല്‍കാനാവാത്ത തരത്തില്‍ അദ്ദേഹം നിസഹായനാണ്. അതിനിടെ പിണറായിയെ അനുകൂലിച്ചുള്ള പാര്‍ട്ടി യോഗങ്ങളിലും പ്രകടനങ്ങളിലും വന്‍തോതില്‍ ആള് കുറയുകയാണ്. ഇതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു.
https://www.facebook.com/Malayalivartha






















