അഗ്നിപഥില്‍ വെന്തുരുകുന്നു... രാഹുല്‍ ഗാന്ധിയെ ഇഡി പൂട്ടിയപ്പോള്‍ എല്ലാം തീര്‍ന്നെന്ന് കരുതിയ ബിജെപിയ്ക്ക് തെറ്റി; അഗ്നിപഥ് രാജ്യത്തെ ഇളക്കി മറിയ്ക്കുന്നു; ഉത്തരേന്ത്യയിലെ പ്രതിഷേധാഗ്‌നി തെക്കേ ഇന്ത്യയിലേക്കും പടരുന്നു; അഗ്‌നിപഥ് പദ്ധതി സേനകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് നാവികസേന മേധാവി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഉണ്ടായ പ്രതിഷേധം ഒന്നുമല്ലെന്നാണ് അഗ്നിപഥ് തെളിയിക്കുന്നത്. രാജ്യം കണ്ട എറ്റവും വലിയ സൈനിക റിക്രൂട്ട്‌മെന്റിന് സാക്ഷ്യം വഹിക്കാനിരിക്കെ ഉത്തരേന്ത്യ ആളിക്കത്തി. ആരാണിതിന് പിന്നിലെന്ന് ഒരു പിടിയുമില്ല. കേന്ദ്ര സര്‍ക്കാരിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
അതിനിടെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങളും നടക്കുന്നുണ്ട്. രാജ്യത്തെ സൈനിക റിക്രൂട്ട്‌മെന്റ് അഗ്‌നിപഥ് വഴി മാത്രമെന്ന് നാവികസേന മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍. അഗ്‌നിപഥ് പദ്ധതി സേനകള്‍ക്ക് ഏറെ ഗുണം ചെയ്യും. സേനയെ കൂടുതല്‍ ചെറുപ്പമാക്കാനാണ് പദ്ധതി കൊണ്ടുവന്നത്. സേനയില്‍ വരുന്നവരുടെ സമ്പൂര്‍ണ വികസനം സാധ്യമാകുമെന്നും നാവികേസന മേധാവി പറഞ്ഞു. രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുമ്പോഴും അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
രണ്ട് ദിവസത്തിനുള്ളില്‍ റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറത്തിറക്കുമെന്ന് കരസേന മേധാവി അറിയിച്ചു. പിന്നാലെ റാലികളുടെ തീയതി പ്രഖ്യാപിക്കും. ഈ ഡിസംബറില്‍ തന്നെ പരിശീലനം തുടങ്ങും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്നും കരസേന മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കി. വലിയൊരു വിഭാഗം യുവാക്കള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന വാദമുയര്‍ത്തി അഗ്‌നിപഥിനെതിരായ രോഷം ശമിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതേസമയം അഗ്‌നിപഥിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. പ്രതിഷേധത്തിന്റെ മൂന്നാം നാള്‍ പലയിടത്തും അക്രമ സംഭവങ്ങള്‍ അരങ്ങേറി. ബിഹാറിലും ഉത്തര്‍പ്രദേശിലും ആളിക്കത്തിയ പ്രതിഷേധം ദില്ലിയിലും തെലങ്കാനയിലുമടക്കം കനക്കുകയാണ്. യുപിയില്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് തീയിടുന്ന നിലയിലേക്കായിരുന്നു പ്രതിഷേധം കത്തിയത്. ബിഹാറില്‍ ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. ബിഹാര്‍ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്റെയും വീടിന് നേരെയും ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് നാളെ ബന്ദിനും ആഹ്വാനമുണ്ട്.
തെലങ്കാനയിലാകട്ടെ സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനിലെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരണപ്പെട്ടന്ന വാ!ര്‍ത്തകളാണ് പുറത്തുവരുന്നത്. രാജ്യത്ത് ഏറ്റവും ആദ്യവും ശക്തവുമായ പ്രതിഷേധമുയര്‍ന്നത് ബിഹാറിലായിരുന്നു. ഇവിടെ മൂന്നാം നാള്‍ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമാകുന്ന സാഹചര്യമായിരുന്നു. സംസ്ഥാനത്ത് അഞ്ച് ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്റെയും വീടിന് നേരെയും പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടു. ബിഹാറിലെ മഥേപുരിയല്‍ ബിജെപി ഓഫീസില്‍ പ്രതിഷേധക്കാര്‍ തീയിട്ടു. പൊലീസും സമരക്കാരും പലയിടത്തും ഏറ്റുമുട്ടുകയും ചെയ്തു.
പ്രതിഷേധത്തിന്റെ മൂന്നാം നാള്‍ യു പിയില്‍ പരക്കെ അക്രമസംഭവങ്ങളുണ്ടായി. അലിഗഡിലെ ജട്ടാരി പൊലീസ് സ്‌റ്റേഷന്‍ പ്രതിഷേധക്കാര്‍ തീയിട്ടു. പൊലീസ് വാഹനവും ഇവര്‍ കത്തിച്ചു. റെയില്‍ട്രാക്ക് ഉപരോധിച്ച് പലയിടത്തും അക്രമം നടത്തി. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയല്‍ സംഭവങ്ങളും അരങ്ങേറി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം മൂന്നാം നാളിലേക്കെത്തിയപ്പോള്‍ തെക്കേഇന്ത്യയിലും കനക്കുകയാണ്. തെലങ്കാനയില്‍ ഇതിനകം അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ യുവാക്കളുടെ പ്രതിഷേധം അനിഷ്ട സംഭവങ്ങള്‍ക്കും വെടിവെപ്പിനും ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്ന നിലയിലേക്കും എത്തി. പതിനഞ്ച് പേര്‍ക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്. മൂന്ന് ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. ബസുകള്‍ക്കും ട്രെയിനുകള്‍ക്കും നേരെ കല്ലേറുണ്ടായി. സംഘടനകളുടെ പിന്‍ബലമില്ലാതെ യുവാക്കള്‍ തന്നെ സംഘടിച്ച് എത്തിയാണ് പ്രതിഷേധിക്കുന്നത്. ഹൈദരാബാദിലും ആന്ധ്രയിലും വ്യാപക പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കൂടുതല്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഹൈദരാബാദില്‍ ജാഗ്രത തുടരുകയാണ്.
"
https://www.facebook.com/Malayalivartha






















