പാക്കികളും ഞെട്ടി... ഉയര്‍ന്ന ആദരവ്, ഉയര്‍ന്ന ശമ്പളം; വിവാദത്തിനിടെ ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ അഗ്‌നിവീറുകള്‍ എത്തും; ലക്ഷ്യം വയ്ക്കുന്നത് 10 ലക്ഷം സൈനികര്‍; സൈനിക ശക്തിയില്‍ മുന്‍പന്തിയിലേക്ക് കുതിച്ച് ഇന്ത്യ; എല്ലാം മാറി മറിയുന്നു

രാജ്യത്താകമാനം അഗ്നിപഥ് വാര്‍ത്തകളാണ് നിറയുന്നത്. പല സ്ഥലത്തും വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. വിവാദങ്ങള്‍ക്കിടെ ഇന്ത്യ പാകിസ്ഥാനും ചൈനയ്ക്കും പേടി സ്വപ്നമാകുകയാണ്. 10 ലക്ഷം സൈനികരേയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
അതിന് ഇന്ത്യയ്‌ക്കൊരു പാടുമില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമാണ് ഇന്ത്യ. 1.4 ബില്യണ്‍ ആണ് ഇന്ത്യയുടെ ആകെ ജനസംഖ്യ. സൈനിക ശക്തിയിലും മുന്‍പന്തിയിലാണ് ഇന്ത്യ. സൈനിക ആനുകൂല്യങ്ങള്‍ തന്നെയാണ് ഇതിന് പ്രധാനകാരണം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സൈനിക വൃത്തിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന രാജ്യവും ഇന്ത്യയാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ യുവാക്കള്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ പ്രതിരോധ സൈന്യത്തിന് കരുത്തുപകരാന്‍ പുതിയൊരു പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടിരിക്കുന്നു.
വിരമിക്കുന്നത് വരെ, അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകള്‍ അടിമുടി പരിഷ്‌കരിച്ചു. ഹ്രസ്വകാലത്തേക്കും ഇനി സൈനിക സേവനത്തിനായി ചേരാം. 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം. വിവാദത്തെ തുടര്‍ന്ന് 23 വയസ് വരെ നീട്ടിയിട്ടുണ്ട്. അഗ്‌നീപഥ് എന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക.
ഇവര്‍ അഗ്‌നിവീര്‍ എന്നറിയപ്പെടുനനത്. നാല് വര്‍ഷത്തിന് ശേഷം പിരിഞ്ഞുപോകാം. മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തികബാധ്യതയും പെന്‍ഷന്‍ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം
ആറ് മാസ പരിശീലനത്തിന് ശേഷമാവും നാല് വര്‍ഷ നിയമനം. ഈ കാലയളവില്‍ 30,000 മുതല്‍ 40,000 വരെ ശമ്പളവും സൈനികര്‍ക്ക് ലഭിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരായിരിക്കും.
അടുത്ത 90 ദിവസത്തിനകം നിയമനം നടത്തു. ജൂലായ് 2023 ഓടെ ആദ്യ ബാച്ച് സജ്ജമാകും. കര, നാവിക, വ്യോമസേനകളിലേക്ക് നിയമനമുണ്ടാവും.
അഗ്‌നിവീര്‍ സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കു. ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും.
11 മുതല്‍ 12 ലക്ഷം രൂപ പാക്കേജിലായിരിക്കും നാല് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ച് വിടുക. പക്ഷെ ഇവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവില്ല പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.
അതേസമയം സൈന്യത്തില്‍ 4 വര്‍ഷത്തെ ഹ്രസ്വനിയമനത്തിനു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകവെ, പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കര, വ്യോമ സേനകള്‍. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഡിസംബറില്‍ പരിശീലനം തുടങ്ങുമെന്നും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു.
റിക്രൂട്ട്‌മെന്റ് പ്രക്രിയ ഉടന്‍ ആരംഭിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിജ്ഞാപനം പുറപ്പെടുവിക്കും. അതിനുശേഷം റജിസ്‌ട്രേഷന്റെയും റിക്രൂട്ട്‌മെന്റ് റാലിയുടെയും വിശദമായ ഷെഡ്യൂള്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ഓര്‍ഗനൈസേഷനുകള്‍ പ്രഖ്യാപിക്കും. പരിശീലനം ഡിസംബറില്‍ തുടങ്ങും. സജീവ സേവനം 2023 മധ്യത്തോടെ ആരംഭിക്കും. ഇവര്‍ സേനയുടെ ഭാഗമാകുമ്പോള്‍ ചൈനയും പാകിസ്ഥാനും പേടിക്കുക തന്നെ വേണം.
"
https://www.facebook.com/Malayalivartha
























